- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയവും കറക്കവുമായി; വീട്ടുകാർ വിലക്കിയപ്പോൾ ചതി മനസിലാക്കി ദൈവത്തിന്റെ മണവാട്ടിയാകാൻ നിശ്ചയിച്ചവൾ; പിരിയുമ്പോൾ സ്മാർട് ഫോൺ സമ്മാനം കാമുകൻ നൽകിയത് കുബുദ്ധി; കാരിരുമ്പിന്റെ ശക്തിയുള്ള കാവൽക്കാരനേയും രണ്ട്അൽസേഷ്യൽ നായ്ക്കളെയും വെട്ടിച്ച് കൂറ്റൻ മതിൽ ചാടിക്കടക്കും; കഠിനംകുളം പീഡനത്തിൽ നിറയുന്നത് മേഴ്സൺന്റെ ചതിക്കഥകൾ
തിരുവനന്തപുരം: കഠിനംകുളം കൂട്ട പീഡന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പീഡനം. പോക്സോ ചുമത്തപ്പെട്ട് അറസ്റ്റിലായ വലിയ തുറ ഫിഷർമെൻ കോളനിയിലെ മേഴ്സന്റെ പ്രണയ ചതിയാണ് കൂട്ട ചൂഷണത്തിന് വഴിവെച്ചത്. പീഡനത്തിനിരയായവരിൽ തീരദേശ വാസിയായ ഒരു പെൺ കുട്ടിയും മേഴ്സണും നേരത്തെ അറിയുന്നവരായിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മേഴ്സൺ പ്രണയത്തിന്റെ പേരിൽ തന്നെ നേരത്തെ പെൺകുട്ടിക്ക് ശല്യമായി മാറിയിരുന്നു.
എപ്പോഴും ഫോൺ വിളിയും പിൻതുടരലും കറങ്ങാൻ വിളിയും കാരണം നേരത്തെ തന്നെ ഈ കുട്ടി പൊറുതി മുട്ടിയിരുന്നു. ഇതിനിടെ മകളുടെ പ്രണയ കാര്യം വീട്ടുകാർ അറിഞ്ഞു .മേഴ്സൺന്റെ സ്വഭാവവും ബന്ധങ്ങളും പന്തിയല്ലന്ന് മനസിലാക്കിയ വീട്ടുകാർ മകളെ ഈ ബന്ധത്തിൽ നിന്നും വിലക്കി. വീണ്ടും മേഴ്സൺന്റെ ശല്യം ചെയ്യൽ തുടർന്നു. അപ്പോഴാണ് പെൺകുട്ടി തന്നെ സ്വയം കന്യാസ്ത്രീയാകാൻ വീട്ടുകാരോട് സന്നദ്ധത പ്രകടിപ്പിച്ചത്. കർത്താവിന്റെ മണവാട്ടിയാകാനുള്ള മകളുടെ തീരുമാനത്തിന് പരിപൂർണ പിന്തുണ നൽകിയ മാതാപിതാക്കളാണ് കന്യാസ്ത്രീയാകാനുള്ള പഠനത്തിനായി മകളെ കഠിനംകുളത്ത് എത്തിച്ചത്.
അതിനിടെ എല്ലാം അവസാനിപ്പിക്കാമെന്ന് പറഞ്ഞ് മേഴ്സൺ ഈ പെൺ കുട്ടിയെ കണ്ടിരുന്നു. വെറും 16 വയസു മാത്രമുള്ള ഒന്നിനെ കുറിച്ചും വകതിരിവോ അറിവോ ഇല്ലാതിരുന്ന കുട്ടിയെ ചതിയിൽ പ്പെടുത്താനായി ആ കൂടിക്കാഴ്ചയിൽ മേഴ്സൺ ഒരു സ്മാർട്ട് ഫോൺ നൽകി. ഇത് ചതിയായിരുന്നുവെന്ന് പെൺകുട്ടി മനസിലാക്കിയത്പീഡന സംഭവം പുറത്തറിഞ്ഞപ്പോഴാണ്. അങ്ങനെ കന്യാസ്ത്രീയാകാൻ പോയ പെൺകുട്ടിയെ മൊബൈൽ കെണിയിലാണ് മേഴ്സൺ വീണ്ടും കുടുക്കിയത്. വെറും സൗഹൃദം എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വീണ്ടുമുള്ള അടുപ്പം ഉറപ്പാക്കിയത്.
പിന്നീട് പെൺകുട്ടിയെ കാണാൻ മേഴ്സൺ കഠിനംകുളത്ത് എത്തിയതുംഅതി സാഹസികമായി തന്നെ, ആറര അടി പൊക്കമുള്ള മതിൽ നിഷ്പ്രയാസം ചാടി കടന്നു. കോൺവെന്റിലെ കാവൽക്കാരൻ കാരിരുമ്പിന്റെ ശക്തിയുള്ള യുവാവായിരുന്നു. അയാളെ മാത്രമല്ല രാത്രി തുറന്ന് വിട്ടിരുന്ന രണ്ട് അൽസേഷ്യൻ നായ്ക്കളെ കൂടി വെട്ടിച്ചാണ് മേഴ്സണും കൂട്ടുകാരും കോൺവെന്റ് വളപ്പിൽ എത്തിയിരുന്നത്. പട്ടി പേടിയിലാണ് കൂട്ടുകാരേയും കൂട്ടിയത്.
കെട്ടിടത്തിന്റെ പുറകിലെ വാതിൽ തുറന്നാണ് അകത്ത് കടന്നിരിക്കുന്നത്. പുറകിലെ വാതിലിന്റെ താക്കോൽ കൈ എത്തുന്ന ദൂരത്തിൽ ഉണ്ടായിരുന്നതും പ്രതികൾക്ക് എളുപ്പമായി. പ്രതികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് മുകൾ നിലയിലേയ്ക്ക് പോയതും മദർ സുപ്പീരിയറിന്റെ റൂമിനടുത്ത് കൂടെയാണ്. പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ സെക്യൂരിറ്റിയെ വിളിച്ചു പറയുന്നതല്ലാതെ രാത്രിയിൽ മദറും കന്യാസ്ത്രീമാരും പുറത്തിറക്കാറില്ല. ഇതും പ്രതികളുടെ വന്നു പോകലിന് എളുപ്പമായി. പ്രതികൾ വന്നിരുന്ന പെൺകുട്ടികളുടെ റൂമിന് തൊട്ടടുത്ത റൂമും കന്യാസ്ത്രീകൾ താമസിക്കുന്നതാണ്.
ബുധനാഴ്ച അർദ്ധരാത്രി കഴിഞ്ഞ് കഠിനം കുളം മേഖലയിലെ മഠത്തിൽ കടന്ന മേഴസ്ണും സുഹൃത്ത് രഞ്ജിത്തും പെൺകുട്ടികളുടെ റൂമിൽ കഴിഞ്ഞത് രണ്ട് മണിക്കൂറാണ്. ചൂഷണത്തിന് വിധേയരായ 16കാരി പെൺകുട്ടികൾ പൊലീസിന് നല്കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. പതിവു പോലെ മേഴ്സൺ ബിയറും ഭക്ഷണ സാധനങ്ങളുമായി എത്തി ആദ്യം ബിയർ കുടിപ്പിച്ചു. അപ്പോൾ റൂമിൽ ഉണ്ടായരുന്നത് നാലു പെൺകുട്ടികൾ. ഇവരിൽ മൂന്ന് പേരെയും ബിയർ കുടിപ്പിച്ച് ഫിറ്റാക്കി, പ്രതികളും ബിയർ കുടിച്ചു.
നേരെത്തെ മദ്യപിച്ചിരുന്നതിന് പുറമെയാണ് മേഴസണും രഞ്ജിത്തും അവിടെ വെച്ചും മദ്യപിച്ചത്്്. മദ്യപാനത്തനിടെ തന്നെ ചൂക്ഷണം തുടർന്നു. പിന്നീട് കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് മുൻപ് പ്രതികൾ പെൺകുട്ടികള ഭീക്ഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ചില്ലി ചിക്കനും പെറോട്ടയും ബീഫും നല്കി. തുടർന്നും പീഡിപ്പിച്ചു. ഇതിന് ശേഷമാണ് പ്രതികൾ കോൺവെന്റിൽ നിന്നിറങ്ങിയതും കോൺവെന്റിലെ മതിൽ ചാടി കടക്കവെ പൊലീസിന് മുന്നിൽ പെട്ടതും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും. ഈ സമയം വിജനമായ സ്ഥലത്ത് രണ്ടു ജോടി ചെരുപ്പും ഒരു ബൈക്കും ഇരിക്കുന്നത് കണ്ട് മോഷ്ടാക്കളുടെ വണ്ടിയും ചെരിപ്പുമാണെന്ന് ധരിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി കാര്യം തിരക്കുകയായിരുന്നു കഠിനംകുളം സബ ഇൻസ്പെക്ടർ എസ് എൽ സുധീഷിന്റ നേതൃത്വത്തിലുള്ള പേലീസ് സംഘം.
പൊലീസിനെ കണ്ടയുടൻ മേഴസണും രഞ്ജിത്തും തൊട്ടുത്ത വീടിന്റെ മാതിൽചാടി കടന്ന് ടെറസിലേക്ക് വലിഞ്ഞു കയറി. ഇതു കണ്ട എസ് ഐ സുധീഷും ഇവർക്ക് പുറകെ കൂടി. ഇതിനിടെ ടെറസിൽ നിന്നും പ്രതികൾ താഴോട്ടു ചാടി. കൂടെ ചാടിയ എസ് ഐ സുധീഷിന്റ കാലിന് പരിക്കു പറ്റിയെങ്കിലും പ്രതികളിൽ ഒരാളെ അദ്ദേഹം പൊക്കി. ഇതു കണ്ട് പിടിയിലായ രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ തിരിച്ചെത്തിയ മെഴ്സൺ എസ് ഐ യെ ആക്രമിച്ചു. മുതുകിന് പരിക്കു പറ്റിയെങ്കിലും പിടിച്ചു നിന്ന എസ് ഐ യെ മറ്റു പൊലീസുകാർ കൂടി എത്തി രക്ഷിച്ചു. ഇതിനിടെ മേഴ്സൺ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പൊലീസ്് നാട്ടുകാരെ വിളിച്ചുണർത്തി.
എല്ലാവരും തങ്ങളുട വീടും പരിസരവും അരിച്ചു പെറുക്കാൻ നിർദ്ദേശം നല്കി. കൂടാതെ നാട്ടുകാരും സംഘടിച്ച് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. രണ്ടാ മോഷ്ടാക്കൾ അതിൽ ഒരാളെ കിട്ടി അതുമാത്രമേ പൊലീസിനും പങ്കു വെയ്ക്കാൻ വിവരമുണ്ടായിരുന്നുള്ളു. പിന്നീട് പിടിയിലായ രഞ്ജിത്തുമായി ഊടു വഴിയിലൂടെ പൊലീസ് ജീപ്പ് പായവെ രക്ഷപ്പെട്ട മെഴ്സൺ നിന്ന പരുങ്ങുന്നത് എസ് ഐ കണ്ടു. തുടർന്ന് മേഴസണെയും നാട്ടുകാരുടെ സഹായത്താൽ ഓടിച്ചിട്ട് പൊലീസ് പിടികൂടി. പ്രതികളെ ജീപ്പിൽ വെച്ച് തന്നെ ചോദ്യം ചെയ്തപ്പോഴാണ് മേഴസണിന്റെ കാമുകിയെ കാണാനാണ് കോൺവെന്റിൽ എത്തിയതെന്ന് പ്രതികൾ പറഞ്ഞത്.
പുലർച്ചെ തന്നെ പ്രതികളുമായി കോൺവെന്റിൽ പൊലീസ് എത്തിയെങ്കിലും മഠം അധികൃതർ നേരം വെളുക്കട്ടെ എന്ന് നിലപാട് എടുത്തതോടെ രാവിലെ വനിത പൊലീസുകാർ ഉൾപ്പെടുന്ന പൊലീസ് സംഘം മഫ്ടിയിൽ കോൺവെന്റിൽ എത്തി പെൺകുട്ടികളെ കണ്ടപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. കൂടാതെ പെൺകുട്ടികൾക്ക് 16 വയസുമാത്രം പ്രയാമേ ഉള്ളുവെന്ന കാര്യവും അപ്പോഴാണ് പൊലീസ് അറിയുന്നത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് പീഡനത്തിന്റെ വ്യാപ്തി സംബന്ധിച്ച ചുരുളഴിഞ്ഞത്. രണ്ടു മാസം മുമ്പാണ് തീരവാസികളായ പതിനെഞ്ചും പതിനാറും വയസുള്ള പെൺകുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയത്.
അറസ്റ്റിലായ വലിയതുറ ഫിഷർമെൻ കോളനിയിലെ മേഴ്സൺ (23) പെൺകുട്ടികളിലൊരാളെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വലയിലാക്കിയിരുന്നു. തുടർന്ന് പെൺകുട്ടി കോൺവെന്റിലായാപ്പോൾ കാണാൻ വഴിയില്ലാതായി. അങ്ങനെയാണ് രണ്ടു മാസം മുമ്പ് ആദ്യം മതിൽ ചാടി കടന്നത്. സുരക്ഷാ ജീവനക്കാരുടെ എല്ലാം കണ്ണുവെട്ടിച്ച്ത കൃത്യമായി മുറിയിലെത്തി. തുടർന്നുള്ള വരവിൽ കൂട്ടുകാരെ ഒപ്പം കൂട്ടി. കാമുകിയുടെ കൂട്ടുകാരികളെ കൂട്ടുകാരുമായി അടുപ്പത്തിലാക്കി. തുടർന്ന് വരുമ്പോൾ മദ്യവും ഭക്ഷണവും കൈയിൽ കരുതി. പെൺകുട്ടികൾക്കും അത് നൽകും. പിന്നെ പെൺകുട്ടികളെ മാറിമാറി ലൈംഗികാതിക്രമത്തിന് ഇരയാക്കും.
പുലരുന്നതിന് മുമ്പ് സ്ഥലം വിടും. ഓരോ ദിവസവും ഒരാൾ അല്ല വരുന്നത്. കൂട്ടുകാർ മാറി മാറി എത്തും. അതീവഗൗരമുള്ള ഈ പീഡന വിവരം പുറത്തറിഞ്ഞതോടെ മഠം അധികൃതർക്കും ഞെട്ടൽ മാറിയിട്ടില്ല. മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലുള്ള വിവാഹിതനായ രഞ്ജിത്ത് (26), വലിയതുറ സ്വദേശികളായ അരുൺ ( 20), ഡാനിയൽ (20) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായ മറ്റുള്ള പ്രതികൾ.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്