- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
കൊച്ചി: കൊച്ചിയിൽ അന്താരാഷ്ട്ര ഗ്രൗണ്ട് നിർമ്മിക്കാനുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷൻ പുതിയ നീക്കവും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ കുടുങ്ങാൻ സാധ്യത. മുമ്പ് കണ്ടൽകാടു നിറഞ്ഞ സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കാനുള്ള കെ സി എയുടെ ശ്രമം വിവാദങ്ങളിൽ തട്ടി പൊലിഞ്ഞിരുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട ബാധ്യതകൾ ഇപ്പോഴും കെ സി എയെ വിട്ടുമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കരുതലോടെയാകും കെ സി എ നീക്കങ്ങൾ. അതുകൊണ്ടാണ് സ്ഥലം വാങ്ങും മുമ്പ് തന്നെ സംസ്ഥാന സർക്കാരിന് പദ്ധതിയുടെ വിശദാംശങ്ങൾ നൽകിയത്.
കെസിഎ അംഗങ്ങൾക്ക് പോലും ഈ വിശദാംശങ്ങൾ ഇനിയും അറിയില്ല. അതിനിടെ കേരളത്തിൽ മെഡിക്കൽ രംഗത്ത് നിറയുന്ന ഒരു വ്യക്തിയുടേതടക്കം ഭൂമിയാണ് വാങ്ങുന്നതിന് കെസിഎ കണ്ടു വച്ചിരിക്കുന്നത്. തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന സൂപ്പർ സ്‌പെഷ്യാലിസ്റ്റ് ആശുപത്രിക്ക് ഉടമയാണ് ഈ വ്യക്തി. പാടം നികത്തി സ്റ്റേഡിയം നിർമ്മിക്കാനുള്ള അനുമതികൾ സംസ്ഥാന സർക്കാർ നൽകിയാൽ ഗ്രൗണ്ട് വാങ്ങും. ഈ നടപടിക്രമങ്ങൾക്കായി കമറ്റിയെ കെസിഎ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിശദാംശങ്ങൾ കെസിഎയിലെ പ്രമുഖർക്ക് പോലും അറിയില്ല. കൊച്ചിയിൽ സ്വകാര്യ വ്യക്തികളിൽ നിന്നായി 60 ഏക്കറാകും ഏറ്റെടുക്കുകയെന്നാണ് സൂചന.
പാടം നികത്തി ഗ്രൗണ്ട് നിർമ്മിക്കാനാണ് പദ്ധതിയിൽ സർക്കാർ തീരുമാനം നിർണ്ണായകമാണ്. ഈ വസ്തുവിന്റെ ഉടമയ്ക്ക് സർക്കാരിൽ നല്ല സ്വാധീനമുണ്ട്. ഈ സ്വാധീനം പാടം നികത്താനുള്ള അനുമതിയായി മാറുമെന്നാണ് കെസിഎയിലെ ഔദ്യോഗിക പക്ഷം കരുതുന്നത്. കെസിഎ പ്രസിഡന്റായ ജയേഷ് ജോർജ് നേരിട്ടാണ് കൊച്ചിയിലെ സ്‌റ്റേഡിയത്തിനുള്ള ഇടപാടുകൾ നടത്തുന്നത്. ടിസി മാത്യുവിന്റെ കാലത്ത് കണ്ടൽ കാടുവാങ്ങി സ്റ്റേഡിയം പണിയാനുള്ള നീക്കം പൊളിഞ്ഞത് തിരിച്ചറിഞ്ഞാണ് വസ്തു വാങ്ങുന്നതിൽ അടക്കം കരുതൽ എടുക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്താണ് ഇപ്പോൾ കണ്ടു വച്ചിരിക്കുന്ന സ്ഥലം. ഇതും പ്രശ്‌നമാണ്.
എറണാകുളത്ത് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് പുതിയ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്. ഇവിടെ നിരവധി സ്റ്റാർ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ഉള്ളതിനാൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ സ്റ്റേഡിയം നിർമ്മാണത്തിന് കേന്ദ്രാനുമതി വേണം. അതുകൊണ്ട് തന്നെ സ്റ്റേഡിയം നിർമ്മാണത്തിന് വെല്ലുവിളികൾ ഏറെയാണ്. ഏതായാലും പാടം നികത്താനുള്ള അനുമതി സർക്കാർ നൽകിയാൽ ഈ വസ്തു കെസിഎ വാങ്ങും. അതിന് ശേഷം വിമാനത്താവള അധികൃതരും കേന്ദ്ര സർക്കാരും എന്തു നിലപാട് എടുക്കുമെന്ന ചോദ്യവും പ്രസക്തമാണ്.
വിമാനത്താവളത്തിന് തൊട്ടടുത്ത് വലിയ ഉയർത്തിൽ കെട്ടിടം പണികൾ അസാധ്യമാകും. വലിയ ഗാലറികൾ കെട്ടിയുണ്ടാക്കുന്നതിന് സുരക്ഷാ പ്രശ്‌നങ്ങൾ കേന്ദ്രം ഉന്നയിക്കാൻ സാധ്യത ഏറെയാണ്. അതീവ സുരക്ഷാ മേഖലയായതു കൊണ്ടാണ് ഇത്. അതു കൊണ്ട് തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സാധ്യമാണോ എന്ന ചർച്ചയും സജീവം. എന്നാൽ കേരളാ ക്രിക്കറ്റിന് വലിയ നേട്ടമായി സ്‌റ്റേഡിയം വന്നാൽ മാറുമെന്നതാണ് വസ്തുത.
ഇതിന് പിന്നിൽ ചില ഭൂമാഫിയയുടെ കൈകളും കെസിഎയിലെ ഒരുവിഭാഗം കാണുന്നുണ്ട്. ഇതിനിടെ കൊച്ചിയിൽ സ്റ്റേഡിയം നിർമ്മിച്ച് കേരളത്തിന്റെ ക്രിക്കറ്റിന്റെ 'തലസ്ഥാനവും' കൊച്ചിയിലേക്ക് മാറ്റാനുള്ള നീക്കം കെസിഎയിലെ തിരുവനന്തപുരം ലോബിയും തിരിച്ചറിയുന്നുണ്ട്. കൊച്ചിയിൽ ക്രിക്കറ്റ് കേന്ദ്രീകിരക്കുന്നതിനെ തിരുവനന്തപുരത്തുകാർ അംഗീകരിക്കില്ല. തിരുവനന്തപുരത്ത് നിന്നുള്ള വിനോദാണ് നിലവിൽ കെ സി എ സെക്രട്ടറി. അതുകൊണ്ടാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലും ചർച്ചകൾ തുടരുന്നത്.
കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ഏറ്റെടുക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചും മറ്റൊരു പ്രൊപ്പോസലും കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 33 വർഷത്തേക്ക് ഏറ്റെടുക്കാനാണ് തീരുമാനം. ഇതോടെ കൊച്ചിയിലും തിരുവനന്തപുരത്തും മാറിമാറി മത്സരം നടത്താൻ കെ സി എയ്ക്ക് കഴിയും. വിനോദിന്റെ ഇടപെടലാണ് കാര്യവട്ടം സ്റ്റേഡിയം ഏറ്റെടുക്കാനുള്ള നീക്കത്തിന് കാരണം. കാര്യവട്ടം സ്പോർട്സ് ഹബ് പരിപാലനമില്ലാതെ നശിക്കുകയാണ്. കഴിഞ്ഞ രാജ്യാന്തര മത്സരങ്ങൾക്ക് മുൻപ് 700ലധികം ഇരിപ്പിടങ്ങളാണ് നശിച്ചത്.
പരിസരവും കാടുപിടിച്ചിരുന്നു. നവീകരണം നടത്താൻ അധകൃതർക്ക് താത്പ്പര്യമില്ലെന്നാണ് കാണികളുടെ വാദം. തലസ്ഥാനത്ത് നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെ കൊച്ചിയിലേക്ക് പറിച്ചുനടാനാണ് പുതിയ സ്റ്റേഡിയം എന്ന ആരോപണം ഉയരാതിരിക്കാനാണ് കാര്യവട്ടത്തിനായി മറ്റൊരു പദ്ധതിയും തയ്യാറാക്കുന്നത്. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കാനാണ് സാധ്യത.