- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2021ൽ സ്ഥിര നിയമനത്തിന് അന്നത്തെ ചെയർമാൻ കമൽ സർക്കാരിന് കത്തെഴുതി തലവേദനയുണ്ടാക്കിയ നാല് ഉന്നത ഉദ്യോഗസ്ഥരും അഞ്ചു വർഷമായി ശമ്പളം പറ്റുന്നത് കരാർ പുതുക്കാതെ; ലക്ഷങ്ങൾ അധികമായി എഴുതി എടുത്ത രണ്ട് ജീവനക്കാരെ ധന വകുപ്പ് പൂട്ടിയെങ്കിലും ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കി കാക്കൽ; ചലച്ചിത്ര അക്കാദമി ഭരിക്കുന്നത് പിൻവാതിലുകാർ
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. അക്കാദമിയിലെ ഉന്നത തസ്തികയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. 2021ൽ സ്ഥിരപ്പെടുത്താൻ നീക്കങ്ങളുണ്ടായ അക്കാദമിയിലെ ഉന്നത തസ്തികയിലെ നാലുപേരുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ഡെപ്യൂട്ടി ഡയക്ടർ - ഫെസ്റ്റിവൽ, പ്രോഗ്രാം മാനേജർ - ഫെസ്റ്റിവൽ, ഡെപ്യൂട്ടി ഡയറക്ടർ - പ്രോഗ്രാംസ് , പ്രോഗ്രാം മാനേജർ -പ്രോഗ്രാംസ് എന്നീ കീ പോസ്റ്റുകളിൽ ജോലി ചെയ്യുന്ന നാലു പേരെ സ്ഥിരപ്പെടുത്താൻ 2021ൽ മന്ത്രി ബാലന് അന്നത്തെ അക്കാദമി ചെയർമാൻ കമൽ അയച്ച കത്ത് ചോർന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. 2017ൽ കരാർ നിയമനം വഴി ഒരു വർഷത്തെ കോൺട്രാക്ടിൽ അക്കാദമിയിൽ ത്തെിയ ഇവർ 2018ന് ശേഷം കരാറെ പുതുക്കിയിട്ടില്ല. സ്ഥിര നിയമനം ഉറപ്പിക്കാനും നിയമ പരിരക്ഷ കിട്ടാനും വേണ്ടി കരാറില്ലാതെ ബോധ പൂർവ്വം ഇവരെ ചലച്ചിത്ര അക്കാദമിയിൽ നിലനിർത്തിയിരിക്കുകയാണ്. ഇവർക്കായി ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ പ്രതിവർഷം ചെലവഴിക്കുന്നത്.
ഉന്നത പിടിപാടും സൗഹൃദങ്ങളും മാത്രം പ്രധാന യോഗ്യതയായി ഉള്ളവരാണ് ചലച്ചിത്ര അക്കാദമിയിലെ പ്രധാന തസ്തികളിൽ കഴിഞ്ഞ അഞ്ചു വർഷമായി കരാർ പുതുക്കാതെ ജോലി ചെയ്യുന്നത്. ഇക്കാര്യം വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ചലച്ചിത്ര അക്കാദമി സ്ഥിരീകരിക്കുകയും ചെയ്തു. ഇവർക്ക് ഒരു വർഷത്തേക്കാണ് അക്കാദമി ആറു വർഷം മുൻപ് കരാർ നിയമനം നൽകിയത്. 42000 മുതൽ 48000 രൂപ വരെയാണ് ഓരോരുത്തരുടെയും ശമ്പളം. ഒരു വർഷത്തേയ്ക്ക് അക്കാദമിയിൽ ജോലിക്കു വന്ന ഇവരുടെ കരാർ നിയമ പ്രകാരം 2018-ൽ അവസാനിച്ചു.. 2017 ലാണ് ഇവർ ജോലിക്ക് കയറിയത്.
വീണ്ടും കരാർ വ്യവസ്ഥയിൽ ആളെ നിയമിക്കാൻ വിജ്ഞാപനം നൽകുകയോ ഇവരുടെ കരാർ പുതുക്കുകയോ ചലച്ചിത്ര അക്കാദമിക്ക് ചെയ്യാമായിരുന്നു. എന്നാൽ പുതിയ നോട്ടിഫിക്കേഷൻ വന്നാൽ ഇഷ്ടക്കാരെ ഒഴിവാക്കേണ്ടി വരും. ഇവർക്ക് കരാർ പുതുക്കി നൽകിയാൽ വിവാദവുമാകും. കൂടാതെ ഇവെര സ്ഥിരപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾക്ക് തടസമാവും ഇതൊക്കെ മനസിലാക്കി ചലച്ചിത്ര അക്കാദമി കണ്ടെത്തിയ മാർഗമാണ് കരാർ പുതുക്കാതെ ഇവരെ തുടരാൻ അനുവദിക്കുക. കരാർ വ്യവസ്ഥയിൽ നടക്കേണ്ട നിയമനത്തിന് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ പോലും നോക്കുകുത്തിയാക്കിയാണ് ഇവരെ നിയമിച്ചത്.
ഇതിനിടയിൽ ഇവരെ അക്കാദമിയിൽ നിന്നും പുറത്താക്കണമെന്നും എം പ്ലോയ്മെന്റ് എക് ചേഞ്ച് വഴി ഈ പോസ്റ്റുകളിൽ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് വിവിധ സംഘടനകൾ നൽകിയ കത്തുകൾ മന്ത്രി ഓഫീസിൽ വെച്ച് തന്നെ മുക്കപ്പെട്ടു. നഗ്നമായ തൊഴിൽ ലംഘനം ചൂണ്ടിക്കാട്ടി ചില ഉദ്യോഗാർത്ഥികൾ തൊഴിൽ വകുപ്പ് മന്ത്രിക്കും പരാതി നല്കി. ഇതിനിടെ കാർ പുതുക്കാതെ തുടരുന്ന നാലു പേരിൽ രണ്ടു പേർ പ്രതിവർഷം വാങ്ങുന്ന ലക്ഷകണക്കിന് രൂപയുടെ ശമ്പളത്തിന് പുറമെ അധിക തുക എഴുതി എടുത്ത് വെട്ടിലായി. അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ കൗൺസിലിലെ അംഗങ്ങൾ എന്നിവരുടെ ആശിർവാദത്തോടെ നടത്തിയ നീക്കം പൊളിച്ചത് ധനകാര്യ പരിശോധ വിഭാഗത്തിന്റെ പരിശോധന ആയിരുന്നു.
പ്രതിമാസം വാങ്ങുന്ന ശമ്പളത്തിന് പുറമേ വലിയൊരു സംഖ്യ ശമ്പള കുടിശികയായി എഴുതി പാസാക്കി കൈക്കലാക്കുകയായരുന്നു. പണം കൈയിൽ കിട്ടിയപ്പോൾ ഒറ്റയ്ക്കും അല്ലാതെയും ചെലവും നടത്തിയും ഇവർ അക്കാദമിയിലെ മറ്റ് ജീവനക്കാരുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് തെറ്റ് ധരിപ്പിച്ച് കരാർ ജീവനക്കാർ പണം കൈക്കലാക്കിയ വിവരം ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിച്ചത്. ഇത് മനസിലക്കി ധനവകുപ്പിന് മേൽ സമ്മർദ്ദം ഉണ്ടായെങ്കിലും സ്വാധീനത്തിന് വഴങ്ങാതെ ധനകാര്യ വകുപ്പ് വിവാദ ജീവനക്കാർക്കെതിരെ ഉത്തരവ് ഇറക്കി . ഒടുവിൽ തെറ്റ് ഏറ്റ് പറഞ്ഞ് കൂടുതൽ നടപടികളിൽ നിന്നും ഇവർ തലയൂരി. ഇത് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലും ചലച്ചിത്ര അക്കാദമി സമ്മതിച്ചതാണ്.
അനർഹമായി കൈപറ്റിയ തുക ഉദ്യോഗസ്ഥരെ കൊണ്ട് അടപ്പിക്കാൻ കർശന നിർദ്ദേശം ധനവകുപ്പിൽ നിന്ന് വന്നപ്പോഴും ഉദാര സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിച്ചത്. അക്കാദമിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ കൗൺസിലും വിവാദ ജീവനക്കാർക്ക് വേണ്ടി ഇടപെട്ടുവെന്നാണ് വിവരം. ഒടുവിൽ അധിക തുക കൈപറ്റിയ രണ്ട് ജീവനക്കാരിൽ നിന്നും മാസം തോറും ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. ഇത് തിരിച്ചു പിടിക്കുന്നുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്