- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനക്കാരുടെ പിഎഫ് തുക മ്യൂച്ചൽ ഫണ്ടിലിട്ട് കമ്മീഷൻ പറ്റിയ യൂണിയൻ നേതാവ്; കോർപ്പറേഷന് കിട്ടേണ്ട 32 ലക്ഷത്തിന് പകം 10,000 വാങ്ങി ഒത്തു തീർപ്പാക്കിയത് ആനത്തലവട്ടം ആനന്ദന്റെ അതിവിശ്വസ്തൻ; കെ എഫ് സിയിലെ ക്രമക്കേടുകൾ കണ്ടെത്തിയ വിജിലൻസ് ഡി വൈ എസ് പിക്ക് സസ്പെൻഷൻ; തോട്ടണ്ടിയിലെ കള്ളന്മാരെ കണ്ടെത്തിയ ഉദ്യോഗസ്ഥൻ വീണ്ടും ബലിയാടാകുമ്പോൾ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോര്പറേഷനിലെ (കെഎഫ്സി) ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ശുപാർശ ചെയ്ത മുൻ വിജിലൻസ് ഓഫിസർക്കു സസ്പെൻഷൻ. ഡി വൈ എസ് പി ജ്യോതി കുമാറിനെയാണ് നിസാര കാരണങ്ങൾ നിരത്തി സർക്കാർ സസ്പെന്റു ചെയ്തത്. കശുവണ്ടി വികസന കോർപ്പറേഷനിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്ന് സി ബിഐ അന്വേഷണത്തിനു ശു പാർശ ചെയ്ത ഡി വൈ എസ് പി പി. ജ്യോതികുമാർ കെ.എഫ് സിയിൽ വിജിലൻസ് ആഫീസറായി എത്തിയതു മുതൽ ഇവിടെ ഉന്നത തസ്തികളിൽ ഇരിക്കുന്നവർക്ക് അസ്വസ്ഥത തന്നെയായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന തോട്ടണ്ടി അഴിമതി കേസിൽ പ്രതികളായ കശുവണ്ടി വികസന കോർപറേഷന്റെ അന്നത്തെ ചെയർമാൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് എൻ ചന്ദ്രശേഖരൻ. അന്നത്തെ മാനേജിങ് ഡയറക്ടർ കെ.പി രതീഷ് തുടങ്ങിയവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഒന്നാം പിണറായി സർക്കാർ അനുമതി നിഷേധിച്ചത് വലിയ വിവദത്തിനിട വെച്ചിരുന്നു. അന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജ്യോതികുമാറിനെ കാസർകോട്ടേക്കു സ്ഥലം മാറ്റിയ സർക്കാർ, സസ്പെൻഷനിലൂടെ പ്രതികാര നടപടി തുടരു കയാണെന്നാണ് ആരോപണം
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ മുൻ കാലങ്ങളിൽ പൊലീസ് സേനയിൽ നിന്നും ഇവിടെ ഡെപ്യൂട്ടേഷനിൽ എത്തുന്ന വിജിലൻസ് ഓഫീസർമാർ യൂണിയൻ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ചാണ് മുന്നോട്ട് പോയിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വിജിലൻസിൽ പരാതി ലഭിച്ചാലും നടപടി ഉണ്ടാകില്ല. നിസാര കാരണങ്ങൾ നിരത്തിയാണ് സത്യസന്ധനായ ഓഫീസറെ ആഭ്യന്തര വകുപ്പ് സസ്പെന്റു ചെയ്തിരിക്കുന്നത്. ഇതോടെ കെ എഫ് സിയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം ഇതോടെ അട്ടിമറിക്കപ്പെടാനാണ് സാധ്യത. പി.ജ്യോതി കുമാർ വിജിലൻസ് ഓഫിസറായിരിക്കെ നടത്തിയ പരിശോധനകളിലാണ് കെഎഫ്സിയുടെ ചില ഇടപാടുകളിൽ വിജിലൻസ്- ധന കാര്യ പരിശോധനാ വിഭാഗങ്ങളുടെ അന്വേഷണത്തിനു ശുപാർശ ചെയ്തത്.
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലെ തുക സർക്കാർ മാർഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമായി സുരക്ഷിതമല്ലാത്ത പദ്ധതികളിലും മ്യൂച്വൽ ഫണ്ടുകളിലും നി ക്ഷേപിച്ചത് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഒരു ശുപാർശ. ഇതിൽ പ്രതികൂട്ടിൽ നിൽക്കുന്നത് ഇവിടെത്തെ ഇടതു യൂണിയൻ നേതാവായിരുന്ന മുൻ ഡിജിഎം ആണ്. ജീവനക്കാർക്കു ഇൻസന്റീവ് നൽകുന്നതിൽ ഗുരുതര വിവേചനമുണ്ടെന്നും ധനകാര്യ പരി ശോധനാ വിഭാഗം അന്വേഷിക്കണമെന്നും വിജിലൻസ് ഓഫീസർ ശുപാർശ ചെയ്തിരുന്നു. ആളും തരവും നോക്കിയാണ് ഇവിടെ ഇൻസെന്റീവ് നൽകിയിരുന്നത്. യൂണിയൻ നേതാവിന്റെ വിശ്വസ്തർക്കും സി എം.ഡി. ഓഫീസിലുള്ളവർക്കും അവരുടെ ഇഷ്ടത്തിന് ഇൻസെന്റീവ് നൽകി.
ബ്രാഞ്ചുകളിൽ ജോലി ചെയ്തിരുന്ന കോർപ്പറേഷന് ലാഭം ഉണ്ടാക്കി നൽകിയ ജീവനക്കാർക്ക് നൽകിയ ഇൻസെന്റീവ് പേരിനു മാത്രം നാമമാത്രമായ തുക. ഇതിൽ അമർഷം പൂണ്ട ചില ജീവനക്കാർ വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. കെ.എഫ് സിക്ക് കിട്ടാനുണ്ടായിരുന്ന 32 ലക്ഷം രൂപ, 10000 രൂപ വാങ്ങി ഒത്തുതീർപ്പാക്കിയ സംഭവം വിജിലൻസിനു വിടണമെന്നായിരുന്നു ഡിവൈ എസ് പി ജ്യോതികുമാറിന്റെ മറ്റൊരു ശുപാർശ. ഇതിലും പ്രതികൂട്ടിലുള്ളത് യൂണിയൻ നേതാവും കോഴിക്കോട് മുൻ മേയറുടെ മകനായ ഉന്നത ഉദ്യോഗസ്ഥനുമാണ്. ഇടതു സംഘടനയുടെ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ്.
യൂണിയൻ മുൻ ജനറൽ സെക്രട്ടറിയേയും കോഴിക്കോട്ടെ മുൻ മേയറുടെ മകനെയും രക്ഷിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ഡി വൈ എസ് പി ജ്യോതി കുമാറിന്റെ സസ്പെൻഷൻ എന്നാണ് ആരോപണം. കൃത്യമായി ഓഫിസിൽ ഹാജരാകുന്നില്ല, അന്വേഷണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നില്ല. കെ എഫ് സി യിലെ രഹസ്യ ഫയലുകൾ പരാതിക്കാർക്ക് ലഭ്യമാക്കി തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായി ജ്യോതികുമാർ പൊലീസ് ആസ്ഥാനത്തു പ്പോർട്ട് ചെയ്തെങ്കിലും നിയമന നൽകാതെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു.
തോട്ടണ്ടിയിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് എൻ ചന്ദ്രശേഖരൻ. അന്നത്തെ മാനേജിങ് ഡയറക്ടർ കെ.പി രതീഷ് എന്നിവർക്കെതിരെ ജ്യോതികുമാർ സമർത്ഥമായി നീങ്ങിയിരുന്നു. മുഖ്യന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള കോൺഗ്രസ് നേതാവാണ് ചന്ദ്രശേഖർ. അതുകൊണ്ടു തന്നെ ചന്ദ്രശേഖറിനെതിരായ ഇടപെടലുകൾ ജ്യോതികുമാരിന് സർക്കാർ വിരുദ്ധനാക്കിയെന്നതാണ് വസ്തുത.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്