മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടയിൽ സ്പർശന സുഖത്തിനുവേണ്ടി ആദ്യം തന്റെ ശരീരത്തിൽ കൈവെക്കുകയും പിന്നീട് തലോടുകയും ചെയ്ത 43കാരനെ നിയമത്തിനു മുന്നിലെത്തിച്ച് ജാമ്യമില്ലാവകുപ്പിൽ അകത്താക്കിയത് 24കാരിയായ കൊച്ചിയിലെ ഗവേഷക വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിനിയായ 24കാരി തിരിച്ചു എറണാകളത്തേക്കു തന്റെ പഠനാവശ്യാർത്ഥം പോകുമ്പോഴാണു സംഭവം നടന്നത്.

ഇന്ന് പുലർച്ചെ 2.30 മണി യോടെയാണ് സംഭവം. കണ്ണൂർ കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ട യിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ 24കാരിയുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ച കേസിൽ 43കാരനായ കണ്ണൂർ കണ്ണൂർ വെങ്ങാട് അസ്മാസ് ഹൗസിൽ നിസാമുദ്ദീനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുപ്രകാരം ഐ.പി.സി 354 വകുപ്പു പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റർ ചെയ്തത്. പെൺകുട്ടിയുടെ പരാതിപ്രകാരം ബസ് കണ്ടക്ടറാണ് എമർജൻസി നമ്പറിൽ വിളിച്ച് പരാതി പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ വളാഞ്ചേരിയിൽ വെച്ച് ബസ്സ് തടഞ്ഞ് നിർത്തി പ്രതിയെ പിടികൂടുകയായിരുന്നു. 24കാരിയുടെ തന്റേടത്തോടെയുള്ള ഇടപെടൽ മൂലമാണു പ്രതി അകത്തായത്. ആദ്യം വാണിങ് നൽകിയതു പെൺകുട്ടിയുടെ പക്വതകൊണ്ടു തന്നെയാണ്. പ്രതിയുടെ പ്രവർത്തനങ്ങളിൽ തെല്ലും ഭയമില്ലാതെ സംയമനത്തോടെ കൈകാര്യം ചെയ്തു. കഴിഞ്ഞ ദിവസം സമാനമായി കെ.എസ്.ആർ.ടി.സി ബസിലുണ്ടായ ഞെരമ്പന്മാരുടെ വാർത്തകളെല്ലാം ഇവരും പാത്രമാധ്യമങ്ങളിലുടെ വായിച്ചിരുന്നു. എന്നാൽ തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകുമെന്ന് യുവതി കരുതിയിരുന്നില്ല.

നേരത്തെ സമാനമായ വാർത്തകൾ വായിക്കുമ്പോൾ തന്നെ തനിക്കു ഇത്തരത്തിലൊരു അനുഭവമുണ്ടായാൽ എങ്ങിനെ നേരിടണമെന്നെല്ലാം യുവതിയും ചിന്തിച്ചിരുന്നു. ഇതിനാൽ തന്നെ സംയമനത്തോടെ അതോടൊപ്പം പക്വതയോടെയുമാണ് പെൺകുട്ടി ഞെരമ്പനെ നേരിട്ടത്. ബസ് കണ്ടക്ടറും എല്ലാ പിന്തുണയുമായി കൂടെയുണ്ടായതും യാത്രക്കാരും പിന്തുണയുമായി വന്നതും ധൈര്യമായി. കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുന്ന സ്ത്രീകൾക്കെല്ലാം മാതൃകയാണ് ഈ 24കാരി. പ്രതി നിസാമുദ്ദീനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കേസന്വേഷിക്കുന്ന വളാഞ്ചേരി പൊലീസ് പറഞ്ഞു.

ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത പ്രതിക്ക് ഏഴൂവർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. ഉറക്കത്തിനിടെ ശരീരത്തിലേൽക്കുന്ന സ്്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി. ഇനി ആവർത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടരുകയായിരുന്നു. ഇതിനിടെ മനസ്സമാധാനം നഷ്്ടപ്പെട്ട പെൺകുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താൻ തുടങ്ങി. ഇതോടെ എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിച്ചു.

തുടർന്ന് കണ്ടക്ടർ ഉടൻ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്്‌റ്റോപ്പിൽനിന്നാണ് യുവതിയും കയറുന്നത്. റിസർവ് ചെയ്താണു യുവതി എത്തിയിരുന്നത്. മൂന്നുപേർക്ക് ഇരക്കാവുന്ന സീറ്റിലെ വീൻഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്.