- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
10 വർഷത്തെ പ്രണയത്തെ എതിർത്ത വീട്ടുകാർ പച്ചക്കൊടി കാട്ടിയത് മന്യയുടെ മനസ്സ് തിരിച്ചറിഞ്ഞ്; വിവാഹം ഉറപ്പിച്ചതോടെ കാമുകന്റെ സ്വഭാവം മാറി; വീട്ടുകാർ അറിയാതെ കറക്കവും അമ്പലത്തിലെ താലികെട്ടും; എല്ലാം നേടിയപ്പോൾ സംശയ രോഗം; അവസാനം 'പോയി ചത്തൂടെ'യെന്ന മെസ്സേജ്; മന്യയുടെ ആത്മഹത്യക്ക് പിന്നിലെ അശ്വിന്റെ ചതി; കാമുകനെ കുടുക്കി വാട്സ്ആപ്പ് സന്ദേശം
മലപ്പുറം: എട്ടാംക്ലാസ് മുതൽ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച 22കാരി ആത്മഹത്യചെയ്ത കേസിൽ കമുകൻ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഈ മരണത്തിന് പിന്നിലും, കാമുകൻ അറസ്റ്റിലായതിന് പിന്നിലെ കഥകൾ ഞെട്ടിക്കുന്നതാണ്. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ തൃക്കളയൂർ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയാണ വീട്ടിലെ കിടപ്പുമുറിൽ തൂങ്ങി മരിച്ചത്. കേസിൽ കാമുകൻ തൃക്കളയൂർ ചീനത്തുംകണ്ടി സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
10വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ചെറിയ ജാതി വ്യത്യാസങ്ങൾ കാരണം ആദ്യം മന്യയുടെ വീട്ടുകാർ അശ്വിനുമായുള്ള വിവാഹത്തി്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് മന്യയുടെ വിടിവാശിക്കു മുന്നിലാണ് ഇവർ വിവാഹത്തിന് സമ്മതിച്ചതും വിവാഹം ഉറപ്പിച്ചതും.
എന്നാൽ വിവാഹം കഴിഞ്ഞതോടെ അശ്വിന്റെ സ്വഭാവം മാറി. വീട്ടുകാർ അറിയാതെ പലയിടത്തും ബൈക്കിൽ കറങ്ങി. വിവാഹം കഴിച്ചെന്ന് വരുത്തിത്തീർക്കാൻ മന്യയെ തനിച്ച് അമ്പലത്തിൽകൊണ്ടുപോയി താലിയും ചാർത്തി. പിന്നെ സംശയരോഗമായി.
ഇതിനടയിലാണ് അശ്വിൻ ഗൾഫിൽപോയത്. ചില സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് മന്യയെ മാനിസകമായി മെസ്സേജുകളിലൂടെ പലപ്പോഴും പീഡിപ്പിച്ചു. എന്നാൽ അങ്ങിനെയൊന്നും ഇല്ലെന്നും തെറ്റിദ്ധരണയാണെന്നും മന്യ പറഞ്ഞിട്ടും അശ്വിൻ ഒന്നും മുഖവിലയ്ക്കെടുത്തില്ല. ഇതിനിടെ തനിക്കുപേയി പോയി ചത്തൂടെ'യെന്ന മെസ്സേജും അയച്ചു. മന്യ കരഞ്ഞ് പറഞ്ഞിട്ടും വിവാഹത്തിൽനിന്നും പിന്മാറുകയാണെന്ന് അശ്വിന്റെ വാട്സ്ആപ്പ് മെസ്സേജും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്യ വീട്ടിൽ തൂങ്ങിമരിച്ചത്. ഇരുവരുടേയും ഫോൺ സന്ദേശങ്ങളിൽനിന്നാണ് ഇക്കാര്യങ്ങളെല്ലാം പൊലീസിന് ബോധ്യമായത്.
10വർഷത്തെ പ്രണയത്തിനു ശേഷം മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അരീക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തു. തൃക്കളയൂർ ചീനത്തുംകണ്ടി സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കളയൂർ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ കിടപ്പുമുറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ട യുവതിയും അറസ്റ്റിലായ അശ്വിനും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു. തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നൽകിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്നും അരീക്കോട് എസ് എച്ച് ഒ എം അബാസലി പറഞ്ഞു.നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടർ നടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്ഐ അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്