- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരിക്കൊമ്പന് പിറകെ പാഞ്ഞ് വനംവകുപ്പ്; കാട് വെട്ടിത്തെളിച്ച് കീശ വീർപ്പിച്ച് കാട്ടുകള്ളന്മാർ; നേര്യമംഗലം വനത്തിലെ പഴമ്പിള്ളിച്ചാലിലെ വനഭൂമിയിൽ നടക്കുന്നത് മുട്ടിൽ മരം മുറിയെ വെല്ലുന്ന കൊള്ള; പാവങ്ങളെ പറ്റിച്ചുള്ള മരംമുറി അധികൃതരുടെ മൗനസമ്മതമെന്ന് ആരോപണം; തടി കടത്തിന്റെ ദൃശ്യങ്ങൾ മറുനാടന്
കോതമംഗലം: വനംവകുപ്പ് മുഴുവൻ അരിക്കൊമ്പന് പിറകെയാണ്. ഇതിനിടെയിൽ കാട്ടുകള്ളന്മാർ നേട്ടമുണ്ടാക്കുകയാണ് കേരളത്തിൽ. നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ പഴമ്പിള്ളിച്ചാലിലെ വനഭൂമിയിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തുന്നതിന്റെ തെളിവുകൾ മറുനാടന്. ബന്ധപ്പെട്ട വനംവകുപ്പ് അധികൃതരുടെ മൗനസമ്മതതോടെയെന്ന് തടി ലോഡുകൾ കാടുകടത്തിയതെന്നാണ് സൂചന.കടുത്ത നിയമ ലംഘനത്തിന് പിന്നിൽ വൻ സാമ്പത്തീക-രാഷ്ട്രീയ ഇടപെടലെന്ന് പരക്കെ ആക്ഷപം. തടി കടത്തലിന്റെ ഫോട്ടോ അടക്കം മറുനാടൻ കിട്ടിയിട്ടുണ്ട്. വലിയ മരംമുറിയാണ് നടക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പഴമ്പിള്ളിച്ചാൽ മേഖലയിലെ കൈവശ ഭൂമിയിൽ വ്യാപകമായി മരം മുറിക്കൽ നടക്കുന്നുണ്ട്. രേഖകൾ പ്രകാരം റിസർവ്വ് വനഭൂമിയായി നിലനിൽക്കുന്ന പ്രദേശത്ത് നിന്നിരുന്ന വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതിനകം രണ്ട് ലോഡ് തടി ഇവിടെ നിന്നും കടത്തി. രണ്ട് ലോഡിലേറെ തടികൾ പ്രദേശത്ത് വെട്ടിക്കൂട്ടിയിട്ടുമുണ്ട്. ഇത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതിനായി പാതയോരത്തേയ്ക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുട്ടിൽ മരം മുറിക്ക് സമാനമായ കാട്ടുകൊള്ളയാണ് നടക്കുന്നത്.
നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരില്ലന്നുള്ള ആശ്വാസത്തിലാണ് കൈവശക്കാരിൽ ഒട്ടുമിക്കവരും മരം വിൽക്കാൻ തയ്യാറയത് എന്നാണ് വിവരം. നിയമപ്രകാരം മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി ലഭിക്കില്ലന്നിരിക്കെ , രേഖകൾ തങ്ങൾ ശരിയാക്കിക്കോളാം എന്ന വ്യവസ്ഥയിൽ മേഖലയിലെ തടിവ്യാപാരികളിൽ ചിലർ കൈവശക്കാരെ സമീപിച്ച് ചുളുവിലയ്ക്ക് മരങ്ങൾ സ്വന്തമാക്കുകയായിരുന്നെന്നാണ് നാട്ടുകാർക്കിടിയിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
കൈവശ ഭൂമിയിലെ മരം മുറിക്കലിന്റെ മറവിൽ ജണ്ടയ്ക്കുള്ളിൽ നിന്നും വന്മരങ്ങൾ മുറിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആന ശല്യം വ്യാപകമാണെന്നും അതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് വനഭൂമി കൈവശത്തിലുള്ളവർ അപേക്ഷയുമായി എത്തിയിരുന്നെന്നും എന്നാൽ മരങ്ങൾ മുറിച്ചുമാറ്റാൻ രേഖമൂലം അനുമതി നൽകിയിട്ടില്ലന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.
മരം മുറിക്ക് പിന്നിൽ ആസുത്രിത നീക്കം നടന്നെന്നും ഇതുമൂലമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിക്കാതിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിൽ ആന ശല്യം നേരിടുന്ന പശ്ചാത്തലത്തിൽ വീടിന് സമീപത്തെ മരങ്ങൾ കൈവശക്കാർ സ്വന്തം നിലയിൽ മുറിച്ചുനീക്കിയിരുന്നു. പരാതികൾ ഇല്ലങ്കിൽ ഇത്തരം സംഭവങ്ങളിൽ വനംവകുപ്പ് കേസെടുക്കാറില്ല. ഈ സാഹചര്യം മുതലെടുത്താണ് തടിവ്യാപാരികൾ മരം മുറിക്കൽ പദ്ധതിക്ക് രൂപം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആഴ്ചകളായി തടിവെട്ടൽ നടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും എത്ര മരങ്ങൾ മുറിച്ചെന്നോ ഏത് ഇനത്തിൽപ്പെട്ട മരങ്ങളാണ് മുറിച്ചതെന്നോ അധികൃതരുടെ പക്കൽ കൃത്യമായ വിവരങ്ങൾ ഇല്ലന്നും മറ്റുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. സർക്കാർ രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വഴിതെറ്റി വനത്തിൽ പ്രവേശിച്ചാൽ പോലും വനംവകുപ്പ് അധികൃതർ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സഹചര്യത്തിലാണ് ഏക്കറുകണക്കിന് വനഭൂമി വെട്ടി വെളിപ്പിച്ച്, ലോഡുകണക്കിന് തടി കടത്തിയിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.