- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളെ കൊന്നെന്ന പേരിൽ മാഗ്സാസെയെ തള്ളിപ്പറഞ്ഞ പിണറായി നഗരങ്ങളിലെ മാവോയിസ്റ്റുകളുടെ അടിവേരറുക്കാൻ അവഞ്ചേഴ്സ് എന്ന കമാൻഡോ വിങുമായി രംഗത്ത്; പുതിയ കമാൻഡോകൾക്ക് ആക്രമണത്തിന് പട്ടാള പരിശീലനവും; നഗരങ്ങളിലെ തീവ്രവാദവും സ്ലീപ്പിങ് സെല്ലുകളും അമർച്ച ചെയ്യുക ലക്ഷ്യം
കൊച്ചി: ഫിലിപ്പൈൻസിൽ കമ്മ്യൂണിസ്റ്റ്ഒളിപ്പോരാളികളെ കൊന്നൊടുക്കിയമാഗ്സാസെയുടെ പേരിലുള്ള മാഗ്സാസെ പുരസ്കാരം മുൻആരോഗ്യമന്ത്രി കെ.കെ.ശൈലജ വാങ്ങുന്ന ത്വിലക്കിയ സിപിഎമ്മിന്റെ പിണറായിസർക്കാർ, കേരളത്തിൽ നഗര പ്രദേശങ്ങളിലെ മാവോയിസ്റ്റ്പ്രവർത്തനം അടിച്ചമർത്താനുള്ള അർബൻ കമാൻഡോവിംഗിന് (അവഞ്ചേഴ്സ്) പട്ടാള പരിശീലനം നൽകുന്നു. വിദഗ്ദ്ധസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്പെഷ്യൽഫോഴ്സസ്പേഴ്സണലുകളെ ഇവർക്ക്പരിശീലനത്തിന്നിയോഗിക്കാൻ സർക്കാർ അനുമതി നൽകി.
ഡി.ജി.പിആവശ്യപ്പെട്ടത്പ്രകാരമാണ്സ്പെഷ്യൽ ഫോഴ്സിൽ ഹവിൽദാർ, സുബേദാർ, മേജർസുബേദാർ റാങ്കുള്ളവിരമിച്ച ഉദ്യോഗസ്ഥരെ പരിശീലകരായി നിയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെ ഭീകരപ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാൻ പ്രധാന കേന്ദ്രങ്ങളിൽ അർബൻ കമാൻഡോകളെ നിയോഗിക്കും. ഇതുവരെ ക്രമസമാധാന പാലനത്തിന് മാത്രമാണ് കമാൻഡോകളെനിയോഗിച്ചിരുന്നത്. ഇനിമുതൽ ആക്രമണത്തിനും ഇവരുണ്ടാവും. നഗരങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടുവരുന്നതായി റിപ്പോർട്ടുണ്ട്. സ്ലീപ്പിങ്സെല്ലുകളും പ്രവർത്തിക്കുന്നു.
ഇവരുടെ നേതൃത്വത്തിൽ ആക്രമണത്തിനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ലോക്കൽ പൊലീസിനു മാത്രം ആക്രമണം തടയാനാകില്ല. അതിനാലാണ് റേഞ്ച് ഐജിമാർക്ക് കീഴിൽ അർബൻ കമാൻഡോ വിഭാഗം രൂപീകരിക്കുന്നത്.തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാകുംകമാൻഡോകളെവിന്യസിക്കുക.മാവോയിസ്റ്റ് സാന്നിധ്യമുള്ള പശ്ചിമഘട്ട വനമേഖലയോടുചേർന്ന പൊലീസ് സ്?റ്റേഷനുകളിൽ നേരത്തെതന്നെ ആന്റി നക്സൽ ഫോഴ്സ്(എഎൻഎഫ്) ഉണ്ട്.അതിനാൽ ഈ പ്രദേശങ്ങളിലേക്ക് അർബൻ കമാൻഡോയുടെ സേവനം ആവശ്യം വരില്ല. പാലക്കാട് മുതൽ വയനാട് വരെയുള്ള അഞ്ച് ജില്ലയിലെ വനത്തോട് ചേർന്ന പൊലീസ് സ്റ്റേഷനുകളിലാണ് എഎൻഎഫുള്ളത്.
ഒരു വർഷത്തേക്ക്സ്പെഷ്യൽഫോഴ്സസ്പേഴ്സണലുകളെ അമ്പതിനായിരം മുതൽ
75000വരെ ശമ്പളം നൽകിപരിശീലകരാക്കാനാണ്ഡി.ജി.പി ശുപാർശ ചെയ്തത്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഇന്ത്യാറിസർവ്ബറ്റാലിയനിൽ ഹവിൽദാറുടെ ആറ്തസ്തികകൾ ഒഴിച്ചിട്ട്പരിശീലകരെ നിയമിക്കാമെന്നുംഡി.ജി.പിഅറിയിച്ചു.
എന്നാൽ പുറമെ നിന്നുള്ളവരെ വാടകയ്ക്കെടുത്ത്, ഹവിൽദാറുടെ തസ്തികകൾ ഒഴിച്ചിട്ടിരിക്കുന്നത്പൊലീസുകാർക്ക്സ്ഥാനക്കയറ്റത്തിനുള്ള അവസരം ഇല്ലാതാക്കുമെന്നും ഭാവിയിൽ നിയമ വ്യവഹാരങ്ങൾക്ക്ഇടയാക്കുമെന്നുംഡി.ജി.പിവീണ്ടുംഅറിയിച്ചു. അതിനാൽ 2022-3വർഷത്തിൽ പൊലീസിനുള്ള സ്റ്റേറ്റ്പ്ലാനിൽനിന്ന്പണം വിനിയോഗിക്കാമെന്ന് ശുപാർശ നൽകി.
പൊലീസുദ്യോഗസ്ഥർക്ക്ആധുനിക പരിശീലനത്തിനായി നീക്കിവച്ച മുപ്പത്ലക്ഷം രൂപ ഇതിനായി ഉപയോഗിക്കാമെന്നും അറിയിച്ചു. ഡി.ജി.പിയുടെ ശുപാർശ പരിഗണിച്ച സർക്കാർ സ്പെഷ്യൽ പൊലീസ്പേഴ്സണലുകളുടെ എണ്ണം നാലാക്കി കുറച്ചു. കാലാവധി ആറു മാസവും ശമ്പളം അര ലക്ഷവുമായി കുറച്ചു. അങ്ങനെയായാൽ ചെലവ് 12 ലക്ഷത്തിൽ ഒതുക്കാനാവുമെന്നും സർക്കാരിന്യാതൊരു അധിക സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ലെന്നുംഡി.ജി.പി സർക്കാരിനെ അറിയിച്ചു.
2022-23 വർഷത്തിൽ പൊലീസ്നവീകരണത്തിനായി 15.45 കോടി രൂപയാണ്നീക്കി വച്ചിട്ടുള്ളത്. പൊലീസുദ്യോഗസ്ഥരുടെ പരിശീലനത്തിനായി മുപ്പത്ലക്ഷം ഇതിനകം അനുവദിച്ചു കഴിഞ്ഞു. അബൻ കമാൻഡോകളെ നിയമിക്കാൻ 12 ലക്ഷം ചെലവിടാൻ അനുമതി നൽകണമെന്ന്സർക്കാരിനോട്ഡി.ജി.പി അഭ്യർത്ഥിച്ചു. ഡി.ജി.പിയുടെ ശുപാർശ പരിഗണിച്ച സർക്കാർ 12 ലക്ഷം രൂപ ചെലവിടാൻ ഭരണാനുമതി നൽകി. അർബൻ കമാൻഡോകൾക്ക്വിദഗ്ദ്ധ പരിശീലനം നൽകാനാണ്ഈ തുക ഉപയോഗിക്കുക.