- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇത്തവണ ഓണം നന്നായി ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു; മക്കൾ വീട്ടിലുണ്ട്, അച്ഛനും അമ്മയുമില്ലാതെ എന്ത് ഓണം എന്നാണ് അവർ ചോദിക്കുന്നത്'; ഓണനാളിലും ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിന്റെ വിഷമം പങ്കുവച്ച് 'പുലി' ഗോപാലൻ
അടിമാലി; ഇത്തവണ ഓണം നന്നായി ആഘോഷിക്കാൻ തീരുമാനിച്ചിരുന്നെന്നും കുടിക്കാർ നന്നായി ഓണം ആഘോഷിക്കുന്നവരാണെന്നും ഓണനാളിലും ആശുപത്രിയിൽ കഴിയേണ്ടി വരുന്നതിൽ വലിയ വിഷമമുണ്ടെന്നും നാട്ടുകാരുടെ ഹീറോ 'പുലി' ഗോപാലൻ.
മാങ്കുളം ആറാംമൈൽ കരിമുണ്ട് ചിക്കണാംകുടി നിവാസിയാണ് ഗോപാലൻ. ഈമാസം മൂന്നിന് രാവിലെ കൃഷി സ്ഥലത്തേയ്ക്ക് പോകവെ പാതയോരത്തെ കാട്ടിൽ പതുങ്ങിയിരുന്ന പുലി ഗോപാലന്റെ മേൽചാടി വീഴുകയായിരുന്നു.
സ്വയരക്ഷാർത്തം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി.ഇതിനിടയിൽ വെട്ടേറ്റ പുലി താമസിയാതെ ചത്തു. പുലിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഗോപാലനെ അന്നുതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പുലിയുടെ കടിയേറ്റതിനാൽ രണ്ട് കൈകൾക്കും സാരമായി പരിക്കുണ്ട്. ഒരു കൈക്ക് പൊട്ടലുള്ളതിനാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്്. മുറിവുകൾ ഉണങ്ങാൻ താമസിക്കുന്നതാണ് ഗോപാലന്റെ ആശുപത്രി വാസം നീളാൻ കാരണം. ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ തിങ്കളാഴ്ച ഡോക്ടർ തീരുമാനം പറയുമെന്നാണ് ഗോപാലന്റെ പ്രതീക്ഷ.
കേസുണ്ടാവില്ലെന്ന് മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ടെന്നും ചികത്സച്ചെലവ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഗോപാലൻ പറഞ്ഞു. ഇനിയും പുലിയുണ്ടാന്നാണ് നാട്ടുകാരുടെ സംശയം. അതിനാൽ സന്ധ്യവുന്നതോടെ എല്ലാവരും വാതിലടച്ച് വീട്ടിൽക്കയറും .ഗോപാലൻ കൂട്ടിച്ചേർത്തു.
മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം കുടിയിലെ വീട്ടിൽ ഓണം ആഘോഷിക്കാൻ കഴിയാത്തതിൽ ഭാര്യ സിന്ധുവും വിഷമം മറച്ചുവയ്ക്കുന്നില്ല. മക്കൾ വീട്ടിലുണ്ട്്, അച്ഛനും അമ്മയുമില്ലാതെ എന്ത് ഓണം എന്നാണ് അവർ ചോദിക്കുന്നത്.സിന്ധു മറുനാടൻ മലയാളിയോട് വിശദമാക്കി.
ഇന്ന ആശുപുത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പാറത്തോട് നിന്നും ഒരു കൂട്ടർ സദ്യ എത്തിച്ചിരുന്നു.അതുകഴിച്ചു.ഇത്തവണത്തെ ഓണം ഇങ്ങിനെ പോകട്ടെ എന്നായിരിക്കും വിധി.ഗോപാലൻ വാക്കുകൾ ചുരുക്കി.
മാസങ്ങളായി നാട്ടിൽ ഭീതിവിതച്ചിരുന്ന പുലിയെ സ്വയരക്ഷക്കായിട്ടാണെങ്കിലും ഗോപാലൻ വകവരുത്തിയത് നാട്ടുകാക്ക് ആശ്വാസമായിരിക്കുകയാണ്. ഇപ്പോൾ ഗോപാലനെ രക്ഷകന്റെ സ്ഥാനത്താണ് അവർ കാണുന്നത്.പുലിമുരുകനെന്നും പുലി ഗോപാലൻ എന്നും മറ്റുമുള്ള വിശേഷണങ്ങളും അവർ ഗോപാലൻ നൽകിയിട്ടുണ്ട്.
സംഭവം പുറത്തായതോടെ ഗോപാലനെ കാണാനും സന്തോഷം പങ്കിടാനും ആശുപത്രിയിലേയ്ക്ക് സന്ദർശക പ്രവാഹം ശക്തിപ്പെട്ടിരുന്നു.ഉപഹാരങ്ങളും സ്നേഹസമ്മാനങ്ങളുമായുള്ള ആരാധകരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
മറുനാടന് മലയാളി ലേഖകന്.