ലണ്ടൻ: വിസ കച്ചവടത്തെ കുറിച്ചും പണം നഷ്ടമായ നിസഹായരായ മലയാളികളെ കുറിച്ചും നൂറുകണക്കിന് വാർത്തകളാണ് കഴിഞ്ഞ രണ്ടു വർഷമായി നിരന്തരം പുറത്തു വരുന്നത്. വാർത്ത പുറത്തു വന്നാൽ ഇമേജ് നഷ്ടമാകുമെന്നും കേസ് ഉണ്ടാകുമെന്നും തല ഊരാൻ വഴി അധികം ഇല്ലെന്നും മനസിലാക്കുന്ന അതി ബുദ്ധിമാന്മാർ കാര്യമായ കാപട്യത്തിന് നിൽക്കാതെ പണം മടക്കി നൽകിയതും നൂറുകണക്കിന് സംഭവങ്ങളിലാണ്.

എന്നാൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത കാര്യത്തിന് ആണ് ഇന്നലെ രാത്രി മലപ്പുറം സ്വദേശിയായ റസാഖ് ലിവർപൂളിൽ തയ്യാറായത്. തന്റെ കാശു തിരിച്ചു കിട്ടും വരെ വിസ തട്ടിപ്പുകാരനായ കുപ്രസിദ്ധ ഏജന്റ് താമസിക്കുന്ന വീടിനു മുന്നിൽ കൊടും തണുപ്പിനെ വക വയ്ക്കാതെ നിരാഹാരം നടത്തും എന്ന പ്രഖ്യാപനമാണ് റസാഖ് നടത്തിയത്.

സോഷ്യൽ മീഡിയയിൽ സംഭവം കാട്ടുതീ ആയി പടർന്നതോടെ പരാതിക്കാരനായ യുവാവുമായി ലോക് കേരള സഭ അംഗം കൂടിയായ അഡ്വ. ദിലീപ് കുമാറാണ് പരിഹാര നിർദ്ദേശം നൽകാൻ മുന്നോട്ടു വന്നത്. തനിക്ക് പണം ലഭിച്ചാൽ മറ്റു പരാതികൾ ഇല്ലെന്നു യുവാവ് വ്യക്തമാക്കി. എന്നാൽ പണം വാങ്ങിയത് സമ്മതിച്ച കുപ്രസിദ്ധനായ വിസ ഏജന്റ് ഈ കച്ചവടത്തിൽ മറ്റൊരാൾക്ക് കൂടി പങ്കാളിത്തം ഉണ്ടെന്നു വ്യക്തമാക്കി. (ഇക്കാര്യത്തിൽ വ്യക്തത വരാത്തതുകൊണ്ടാണ് സ്റ്റുഡന്റ് വിസയിൽ എത്തിയ ശേഷം വ്യാജ വിസ കച്ചവടക്കാരനായി മാറിയ യുവാവിന്റെയും അയാൾ പറയുന്ന സുഹൃത്തിനെയും പേര് ഈ വാർത്തയിൽ നിന്നും ഒഴിവാക്കുന്നത്)

എന്നാൽ പണം വാങ്ങി ജോലി നൽകാം എന്ന് ഉറപ്പ് നൽകിയ ഇയാൾ ഇതിന്റെ ഈ പണം റെസ്റ്റോറന്റ് ബിസിനസിലേക്ക് മാറ്റുക ആയിരുന്നു. ഇയാളുടെ ഭാര്യ ഇപ്പോൾ ഒരു കെയർ ഹോമിൽ ജോലി ചെയ്യുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഹോം ഓഫിസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇയാളുടെ വിസ കച്ചവടവും ഹോട്ടൽ കച്ചവടവും പൂട്ടി പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

തികച്ചും അവിശ്വസനീയവും കേട്ടുകേൾവി ഇല്ലാത്തതുമായ സമരമാർഗ്ഗത്തിലേക്കു കാര്യങ്ങൾ എത്താൻ കാരണം റസാഖിന്റെ നിസ്സഹായാവസ്ഥ കൂടിയാണ്. വിവരം ഷ്രൂസ്ബെറി മലയാളിയും സോഷ്യൽ മീഡിയ ആക്ടിസിവിസ്റ്റും കൂടിയായ അനീഷ് എബ്രഹാം ഫേസ്‌ബുക്കിൽ ഇട്ടതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം വിഷയം ഏറ്റെടുക്കുക ആയിരുന്നു.

മല്ലു യുകെ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ മാധ്യമ പ്രവർത്തകരും അഭിഭാഷകരും ഒക്കെ വിഷയത്തിലേക്ക് പൊടുന്നനെ എത്തിയതോടെ ലിവർപൂൾ മലയാളികൾക്കിടയിലെ സാധാരണക്കാരും അതിവേഗം യുവാവിന് പിന്തുണയുമായി സ്ഥലത്തെത്തി. എന്നാൽ അപ്പോഴും ലിവർപൂളിലെ പൗര പ്രമുഖർ മടിച്ചു നിന്നു എന്ന ആരോപണവും പിന്നാലെയെത്തി.

കഴിഞ്ഞ വർഷം ഡിസംബറിൽ മറ്റൊരു വ്യാജ വിസ കച്ചവടക്കാരന്റെ സമ്മർദ്ദം മൂലം വിജിത്ത് എന്ന യുവാവ് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിലും ലിവർപൂളിലെ പൗര പ്രമുഖർ നിസഹായരായി കണ്ടു നിൽക്കേണ്ടി വന്നത് കാലങ്ങളായി വിസ കച്ചവടക്കാരുടെ പണത്തിൽ കണ്ണ് വച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതുകൊണ്ടാണ് എന്ന് വ്യാപകമായ ആക്ഷേപവും അന്ന് ഉയർന്നിരുന്നു.

ആപത് ഘട്ടത്തിൽ സഹായിക്കണം എന്ന ആവശ്യവുമായി അന്ന് ലിവർപൂളിന് അടുത്തുള്ള വിരൾ എന്ന സ്ഥലത്തെ ചെറിയ മലയാളി കൂട്ടായ്മയായ വിരൾ മലയാളി അസോസിയേഷൻ മാത്രമാണ് വിജിത്തിന്റെ സഹായത്തിനായി രംഗത്ത് ഇറങ്ങിയത്. ഇത്തരം കണ്ണടയ്ക്കലുകളാണ് യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം നാണക്കേടിൽ എത്തിക്കുന്ന വിസ കച്ചവടം അടക്കമുള്ള അശ്ലീല വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്.

എന്നാൽ അത്തരം സംഭവങ്ങളിൽ കണ്ടില്ലെന്നു നടിച്ച മലയാളി സമൂഹത്തിന്റെ തൊലിക്കട്ടിയാണ് ഇന്നലെ ബിബിസി പനോരമ റിപ്പോർട്ടിലൂടെ പുറത്തു വരാൻ കാരണമായതും.

United Kerala United Kingdom

34m ·
Liverpool നിവാസികൾ/അസോസിയേഷൻ ശ്രദ്ധിക്കുക...
നിങ്ങളുടെ നഗരത്തിലെ ഒരു visa തട്ടിപ്പുകാരൻ തട്ടിയെടുത്ത 12 ലക്ഷം രൂപ തിരികെ ലഭിക്കാൻ തട്ടിപ്പുകാരന്റെ വീടിനു മുൻപിൽ ഒരു യുവാവ് സത്യഗ്രഹ സമരം ഇപ്പോൾ മുതൽ ആരംഭിക്കുന്നു ഈ യുവാവിന്റെ വിവാഹം അടുത്ത മാസം തീരുമാനിച്ചിരിക്കുന്നതാണ് പണം കിട്ടിയാൽ മാത്രമേ ഈ യുവാവ് സത്യാഗ്രഹം അവസാനിപ്പിക്കു.
ഈ യുവാവിനെ സഹായിക്കുവാൻ എല്ലാ നല്ലവരായ liverpool മലയാളികൾക്കും ബാധ്യത ഉണ്ട് ഈ സമരം വിജയിപ്പിക്കുക
യുവാവിന്റെ ഫോൺ നമ്പർ+44 7823 395554 അവൻ ഇരിക്കുന്ന അഡ്രസ് ഉം
48 Butler Cres, Kensington, Liverpool L6 9HS
room no 30
Anish Abraham ?
United Kerala United Kingdom