- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ട് എയർ ജനറേറ്ററിന് തൊട്ട് മുകളിൽ തൊഴിലാളികൾക്കുള്ള ഫ്ളാഷ് ഡ്രയർ കൺട്രോൾ റൂം
തിരുവനന്തപുരം: തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെ അപകടാവസ്ഥ കാരണം നാല് വർഷം മുമ്പ് പ്രവർത്തനം നിർത്തിയ കാൽസിനർ പ്ലാന്റ് വീണ്ടും പ്രവർത്തനം തുടങ്ങുന്നുവെന്ന് സൂചന. നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള ഈ പ്രവർത്തനം ജീവനക്കാർക്ക് അടക്കം വലിയ സുരക്ഷാ ഭീഷണിയായി മാറും.
തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് 23 വർഷമായി ഫയർ & സേഫ്റ്റി എൻഒസി ലഭിച്ചിട്ടില്ലെന്ന വിവരം ഞെട്ടിക്കുന്നതായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. അതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ നീക്കവും ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിയിൽ നടക്കുന്നുവെന്ന് സൂചന. കാൽസിനർ ഫാക്ടറി ഉടൻ തുറക്കാനാണ് പദ്ധതി. ഇന്ന് തന്നെ അത് തുറക്കുമെന്നും സൂചനയുണ്ട്.
തോന്നയ്ക്കൽ ഫാക്ടറിയിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന 1200ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉള്ള കാൽസിനർ പ്ലാന്റും മറ്റു അനുബന്ധ മിഷനറിയും യാതൊരു വിധ സുരക്ഷ പരിശോധനയോ അനുമതിയോ വാങ്ങാതെ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന. കാൽസിനൽ പ്ലാന്റിനെതിരേയും ഫയർ സേഫ്റ്റിയുടെ എതിർ റിപ്പോർട്ടുണ്ട്. തോന്നയ്ക്കലിലെ യൂണിറ്റിന് ഫയർ ആൻഡ് സേഫ്റ്റി എൻഒസി ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ഫയർ & റെസ്‌ക്യൂ നടത്തിയ പരിശോധനാ റിപ്പോർട്ടും, ഫയർ & റെസ്‌ക്യൂ ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം കളക്ടർക്ക് റിപ്പോർട്ട് കൈമാറിയതിന്റെ രേഖകളും മറുനാടന് കിട്ടി. ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്.
ഫയർ & സേഫ്റ്റി എൻഒസി അനുവദിക്കാത്ത കമ്പനിയിൽ വർഷാവർഷം ഫയർ & റെസ്‌ക്യൂ ഡിപ്പാർട്ട്മെന്റിൽ നിന്ന് വാർഷിക പരിശോധന നടത്തുകയും പ്രവർത്താനുമതി നൽകുന്നതും ഇതോടെ വിവാദമാകുകയാണ്. ഈ കമ്പനി മാനേജ്മെന്റും ഉദ്യോഗസ്ഥരും തമ്മിലുള്ള നിയമവിരുദ്ധമായ ബന്ധത്തിന് തെളിവാണ് ഇതെന്ന വാദവും ശക്തമാണ്. ഇതിന് പിന്നിൽ പലവിധ അഴിമിതകളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. അതീവ അപകടരമായ ഹോട്ട് എയർ ജനറേറ്ററിന് തൊട്ട് മുകളിൽ തൊഴിലാളികൾക്കുള്ള ഫ്ളാഷ് ഡ്രയർ കൺട്രോൾ റൂം പ്രവർത്തിക്കുന്നതായുള്ള പരാതി ആറ്റിങ്ങൽ ഫയർ ഓഫീസർക്ക് നൽകിയിട്ടും നാളിതുവരെ ഒരു പരിശോധന പോലും നടത്തുവാൻ തയ്യാറായിട്ടില്ല. ഈ പരാതിയും മറുനാടന് ലഭിച്ചു. ഇതെല്ലാം അട്ടിമറിക്ക് തെളിവായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ എൽഎൻജി ഗ്യാസ് സ്റ്റോറേജിന് ഫയർഫോഴ്സിന്റെ എൻഒസിയിലില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. തോന്നയ്ക്കലിൽ വില്ലേജിൽ തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള എൽഎൻജി ഗ്യാസ് സ്റ്റോറേജ് നിലകൊള്ളുന്നത് നിലവിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കും ഹെൽത്ത് സെന്ററിനോടും ചേർന്നാണ് എന്നാണ് ആക്ഷേപം. കൂടാതെ ജനങ്ങൾ താമസിക്കുന്ന വീടുകളും ഇതിനോട് ചേർന്നുണ്ടെന്നും പറയുന്നു. ഫയർഫോഴ്സിന്റെ എൻഒസി ഇല്ലാത്തതാണ് ജനങ്ങളുടെ ഭീതി കൂട്ടുന്നത്.