- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുടെ മരണം നടുക്കമാകുമ്പോൾ
തിരുവനന്തപുരം: തൃക്കണ്ണാപുരത്തെ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുടെ മരണത്തിൽ പൊലീസ് ഇട്ടത് ദുരഹ ആത്മഹത്യാ വകുപ്പ്. ക്രിമിനൽ പ്രോസീജ്യർ നിയമത്തിലെ 174-ാം വകുപ്പിലാണ് കേസ്. പ്രതികളാരും ഇല്ല. തിട്ടമംഗലത്ത് സ്ഥിര താമസമുള്ള 18-കാരിയുടേത് ആത്മഹത്യയാണെന്ന് എഫ് ഐ ആർ പറയുന്നു. 10-ാം തീയതി രാത്രിയായിരുന്നു ആത്മഹത്യാ ശ്രമം. 16ന് രാത്രിയാണ് മരണമുണ്ടായതെന്നും പറയുന്നു.
പെൺകുട്ടിയെ പോലെ സുഹൃത്തും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറാണ്. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയുമായി മകൾ പ്രണയത്തിലായിരുന്നുവെന്ന് അച്ഛൻ മൊഴി നൽകിയെന്ന തരത്തിലാണ് എഫ് ഐ ആർ. സ്‌നേഹത്തെ കുറിച്ച് വീട്ടിലും പെൺകുട്ടി പറഞ്ഞു. എന്നാൽ യുവാവിന്റെ വീട്ടുകാരുമായി അലോചിച്ച് തീരുമാനിക്കാമെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ രണ്ടു മാസം മുമ്പ് യുവാവുമായി പെൺകുട്ടി പിണക്കം തുടങ്ങി. ഫോണിൽ വിളിക്കാതെയും കാണാതെയും പെൺകുട്ടിക്ക് വിഷാദമുണ്ടായി എന്നും എഫ് ഐ ആർ പറയുന്നു.
ഇതിന് ശേഷം ആശുപത്രിയിൽ ചികിൽസും നടത്തിയെന്ന് എഫ് ഐ ആറിലുണ്ട്. പെട്ടെന്നുണ്ടായോ ഏതോ മനപ്രയാസത്തിൽ ഞാലിക്കോണത്തെ വീട്ടിലെ ഫാനിൽ തൂങ്ങിയെന്നാണ് എഫ് ഐ ആർ പറയുന്നത്. എഫ് ഐ ആറിലൊന്നും സോഷ്യൽ മീഡിയാ അധിക്ഷേപം ഇല്ലെന്നതാണ് വസ്തുത. ഡിപ്രഷന് ചികിൽസയിലായിരുന്നു എന്നതടക്കമുള്ള എഫ് ഐ ആർ വിവരങ്ങൾ കേസിനെ ദുർബ്ബലപ്പെടുത്തുമെന്നും സൂചനയുണ്ട്. എന്നാൽ സൈബർ അധിക്ഷേപത്തിന് തെളിവുണ്ടെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. സോഷ്യൽ മീഡിയാ അധിക്ഷേപത്തിൽ തെളിവ് സഹിതം പരാതി നൽകുമെന്നും പറയുന്നു.
പെൺകുട്ടി ഷാളിൽ കെട്ടിതൂങ്ങി നിൽക്കുന്നത് കണ്ടത് അനുജനാണെന്നും കെട്ടഴിച്ച് വീട്ടുകാർ തന്നെ ആശുപത്രിയിൽ കൊണ്ടു പോയെന്നും എഫ് ഐ ആറിൽ വിശദീകരിക്കുന്നുണ്ട്. നിലവിൽ സൈബർ അധിക്ഷേപം പരാതിയായി കിട്ടിയിട്ടില്ലെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. ിരുവനന്തപുരത്തെ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.
നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിച്ചെന്നുമുള്ള ആരോപണം പൊലീസ് ഗൗരവത്തോടെ എടുക്കും. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടി കടുത്ത അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.