കൊച്ചി: ഞാൻ ഒരു കാര്യം എഴുതുമ്പോൾ തൊണ്ണൂറ്റിയൊമ്പത് ശതമാനം സത്യസന്ധമായ രേഖകൾ എന്റെ കയ്യിൽ വച്ചാണ് എഴുതാറ്. ആ ഒരു ശതമാനം എന്ന് പറയുന്നത് നമ്മൾ ശേഖരിക്കുന്ന രേഖകളിൽ എന്തെങ്കിലും തെറ്റ് ഉണ്ടായാലോ എന്നതിനാലാണ്. മാധ്യരംഗത്ത് 35 വർഷമായി. ഇതിനിടയിൽ എന്റെ ശത്രുക്കൾ പോലും, ഞാൻ ഒരിക്കലെങ്കിലും പണം വാങ്ങിയെന്നോ, മദ്യപിച്ചുവെന്നോ, പെണ്ണ് പിടിച്ചുവെന്നോ പറഞ്ഞിട്ടില്ല-മംഗളം സിനിമയുടെ എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിയുടെ വാക്കുകളാണ് ഇത്. ഇന്നലെ മനോരമ ഓൺലൈനിലൂടെ പല്ലിശേരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചിരുന്നു. ഇതിനോട് മറുനാടനോട് പ്രതികരിക്കുകയായിരുന്നു പല്ലിശേരി.

1991 ലാണ് ദിലീപ് അവസാനമായി അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ളത്. അതായത് 26 വർഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇത്രയും വർഷം മുമ്പ് അവൻ അധികം പടത്തിൽ വന്നിട്ടില്ല. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്കെതിരെ കോടതിയിൽ പോകും. മാനം ഉള്ളവർ കോടതിയിൽ പോകും. അതിനാൽ ദിലീപിനെതിരെ കേസ് കൊടുത്ത് കോടതിയിൽ പോകാനാണ് ഇപ്പോളത്തെ തീരുമാനം. കേസ് കൊടുക്കുമ്പോൾ ഈ കേസ് മാത്രമാകില്ല. ഇവൻ പറയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. വിവാഹമോചനം, രണ്ടാം വിവാഹം, മറ്റ് കേസുകൾ, കോടികൾ സമ്പാദിച്ചത് സംബന്ധിച്ച്, ഇതിനെല്ലാം കണക്ക് പറഞ്ഞ് കോടിയിൽ കയറ്റും-പല്ലിശേരി പറയുന്നു.

കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പല തുറന്നെഴുത്തലുകളും പല്ലിശേരി നടത്തിയിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ബന്ധമുൾപ്പെടെ ഉയർത്തിക്കാട്ടി. സംഭത്തിൽ ദിപീലിന് പങ്കുണ്ടെന്ന് പല്ലിശേരി ആരോപിച്ചിരുന്നില്ല. എന്നാൽ നടിയും ദിലീപും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പല്ലിശേരി എഴുതിയത്. മഞ്ജുവാര്യരുമായി ദിലീപ് വിവാഹ മോചനത്തിലേക്ക് എത്തിയ സാഹചര്യവും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയെ ദിലീപ് കടന്നാക്രമിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് നടനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് പല്ലശേരി വ്യക്തമാക്കുന്നത്.

അഭിമുഖത്തിലേക്ക്.....

മകന് വേണ്ടി ചാൻസ് ചോദിച്ചോ..?

എനിക്ക് ഒരേയൊരു മകനേ ഉള്ളു.. അവൻ എംബിഎ ഉയർന്ന മാർക്കോടെ പാസായി മാന്യമായി ജോലി ചയ്ത് ജീവിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി പലപ്പോഴും പലരോടും ചാൻസ് ചോദിച്ചിട്ടുണ്ട്. മാത്രമല്ല. ദീലീപ് ആര്.? ദിലീപ് നല്ല സംവിധായകനല്ല. അങ്ങനെ എനിക്ക് ആവശ്യമുണ്ടായിരുന്നേൽ അവനെക്കാൾ നല്ല സൂപ്പർ ഡയറക്ടർമാർ ഉണ്ട് എന്റെ അടുത്ത സുഹൃത്തുക്കളായി. ഏത് ഭാഷയിലും വേണമെങ്കിൽ പടം എടുക്കാൻ പറ്റിയ സുഹൃത്തുക്കളുണ്ട്. അങ്ങനെ ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ടേൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. പിന്നെ അവനെ സംബന്ധിച്ചിടത്തോളം ഒരു സംവിധായകനാകൻ ഒരു മോഹവും ഉള്ളയാളല്ല.

വ്യാജ വാർത്ത വന്നപ്പോൾ വിളിച്ചു. കാണേണ്ടപോലെ കണ്ടില്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പല്ലിശ്ശേരി ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് പറയുന്നു?

കാണേണ്ട രീതി ഏതാണെന്ന് മനസ്സിലായില്ല. പിന്നെ വ്യാജ വാർത്ത താൻ കൊടുക്കാറില്ല. ആ വ്യാജ വാർത്ത ഏതാണെന്ന് ദിലീപ് പറയണം. വർഷങ്ങൾക്ക് മുമ്പ് ടിവി ചന്ദ്രന്റെ സെറ്റിൽ വെച്ച് ഇയാൾ കൊടുക്കാത്ത ഇന്റർവ്യു ഞാൻ കൊടുത്തുവെന്നാണ് പറയുന്നത്. അതിനുമാത്രം ഇയാൾ ആര്...? സത്യജിത്ത റായോ, അമിതാഭ് ബച്ചനോ, അല്ലെൽ മമ്മൂട്ടിയോ, മോഹൻലാലോ, അത്രയും വർഷങ്ങൾക്ക് മുമ്പ് ഇയാൽ പറയാത്ത കാര്യം വെച്ച് അഭിമുഖം കൊടുക്കാൻ...? ഇനി അഥവ കൊടുത്തുവെന്ന് വിചാരിക്കുക, എന്നിട്ട് എന്തുകൊണ്ട് കേസ് കൊടുത്തില്ല..? അതിന് ശേഷവും എത്രയോ ലൊക്കേഷനുകളിൽ പോയിട്ട് എത്രയോ ഇന്റർവ്യൂ എടുത്തിട്ടുണ്ട്.

അതൊക്കെ പഴയ ഫയലുകൾ പരിശോധിച്ചാൽ മനസിലാകും. ദിലീപിനെക്കുറിച്ച് ഇപ്പോൾ മാത്രമല്ല, മുമ്പും എഴുതാറുണ്ട്. അങ്ങനെ ഞാൻ തെറ്റായ കാര്യങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ ദിലീപ് കേസ് കൊടുക്കട്ടെ. കോടതിയിൽ ഞാൻ തെളിയിക്കും എഴുതിയത് സത്യമാണെന്ന്. അന്ന് ഞാൻ ടിവി ചന്ദ്രന്റെ അഭിമുഖം എടുക്കാനാണ് പോയത്. പക്ഷെ പിന്നീട് കാണാം എന്ന് പറഞ്ഞതിനാൽ എടുത്തില്ല, ദിലീപിന്റെ ഇന്റർവ്യൂ എടുത്തിട്ട് പോന്നു. ദിലീപ് ഒറ്റയ്ക്ക് പടം സംവിധാനം ചെയ്യുന്നു എന്ന തലക്കെട്ടിലാ അന്ന് അത് പ്രസിദ്ധീകരിച്ചത്. അല്ലാതെ അയാൾ പണ്ണുങ്ങളെ പീഡിപ്പിച്ചുവെന്നല്ല. അന്ന് ദീലീപ് പറഞ്ഞ ടൈറ്റിൽ തന്നെയാണ് കൊടുത്തത്.

കൊച്ചിയിൽ നടി പീഡിപ്പിക്കപ്പെട്ടതിന് ശേഷം കുറേ കാര്യങ്ങൾ താങ്കൾ തുറന്നെഴുതിയതിനാലാണോ ദിലീപ് താങ്കൾക്കെതിരെ തിരിഞ്ഞത്..?

കൊച്ചിയിൽ നടിയെ ദിലീപ് പീഡിപ്പിച്ചെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. നടി തന്നെ പല്ലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് ഞാൻ എഴുതിയത്. ദീലീപ് ശരിക്കും സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ഇയാൾ. ഈ നടിയെ മാത്രമല്ല, മഞ്ചുവാര്യരേയും ഇയാൾ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തിൽ നിന്ന് ഔട്ടാക്കാൻ അവർക്കെതിരെ എന്തെല്ലാം ചെയ്ത്കൊണ്ടിരിക്കുന്നു..? എത്ര സംവിധായകരോട് ഇയാൾ പറഞ്ഞിട്ടുണ്ട് അവളെവെച്ച് പടം എടുക്കരുതെന്ന്.

നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവർക്ക്. കാവ്യയുമായി വിവാഹം കഴിക്കും മുമ്പ് ഈ നടിയും കാവ്യയും ദിലീപും അടങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്. കാവ്യയെ ആരും പ്രതിസ്ഥാനത്തേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല.

കാവ്യ എങ്ങനെയാണ് പ്രതിസ്ഥാനത്ത് വരുക..?

പൾസറിന്റെ കേസിൽ ബ്യൂട്ടിഷ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ..? കാവ്യയുമായി അടുത്ത ബന്ധം ഉള്ളയാളാണ് ഈ ബ്യൂട്ടിഷ്യൻ. നടിക്ക് ദിലീപുമായി കുറച്ച് റിലേഷൻസ് ഉണ്ടായിരുന്നു. വീണ്ടും അവർ തമ്മിൽ അടുക്കുകയാണെന്ന് തോന്നൽ കാവ്യയ്ക്ക് ഉണ്ടായി. നടിയെ കെട്ടിയിട്ട് രണ്ട് അടി കൊടുക്കണമെന്നാണ് കാവ്യ പറഞ്ഞത്. ഇതെല്ലാം ബ്യൂട്ടീഷ്യൻ റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ലേഡി ഇവരുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാം. നടിയുടെ  കയ്യിൽ നിന്നും കാശ് വാങ്ങിക്കാം എന്നായിരുന്നു വിചാരിച്ചത്. ഇതെല്ലാം കിട്ടുന്ന അറിവുകൾ മാത്രമാണ്-പല്ലിശേരി പറയുന്നു.