- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകനെ ഇൻസ്റ്റയിൽ കണ്ടുമുട്ടി; ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ച് വളച്ചെടുത്ത കാമുകനും 19കാരി ഭിന്നശേഷിക്കാരിയെന്ന് അറിഞ്ഞില്ല; വൈകല്യം കണ്ടപ്പോൾ വീട്ടിലേക്ക് തിരിച്ചയയ്ക്കാൻ വിവാഹിതനെന്ന സത്യവും പറഞ്ഞു; അനസിന്റെ പ്രണയ നിഷേധം മുതലെടുത്ത് പരപ്പനങ്ങാടിയിലെ കൂട്ട പീഡനം; ഇത് സോഷ്യൽ മീഡിയ പ്രണയം ആന്റി ക്ലൈമാക്സിൽ അവസാനിച്ച കഥ
മലപ്പുറം: പരപ്പനങ്ങാടിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായ ഭിന്നശേഷിക്കാരിയുടെ ഇൻസ്റ്റഗ്രാമിലെ ആ വ്യാജ കാമുകൻ കണ്ണൂർ പാനൂരുകാരൻ അനസ്. വിവാഹം കഴിഞ്ഞതും രണ്ടുകുട്ടികളുള്ള കാര്യവും മറച്ചുവച്ചാണ് ഇയാൾ ഭിന്നശേഷിക്കാരിയും 19കാരിയും ബിരുദ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ പ്രേമം നടിച്ചു വശത്താക്കിയത്. എന്നാൽ പെൺകുട്ടി ഭിന്നശേഷിക്കാരിയാണെന്ന കാര്യം ഇയാൾക്കും അറിയില്ലായിരുന്നു. ഇവർ വർഷത്തോളം ചാറ്റും ഫോൺവിളികളുമായി ബന്ധപ്പെട്ടിരുന്നതായാണ് അറിവ്.
നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടി തന്റെ എല്ലാ പ്രയാസങ്ങളും ഇയാളോടാണ് ഷെയർചെയ്തിരുന്നത്. വീട്ടിലും ചിലപ്രശ്നങ്ങൾ ഉണ്ടായതോടെ പെൺകുട്ടി ഇയാളുമായി കൂടുതൽ അടുത്തു. തനിക്കു എന്തുവന്നാലും അനസ് സംരക്ഷിക്കാനുണ്ടാകുമെന്ന വിശ്വാസമായിരുന്നു പെൺകുട്ടിക്ക്. ഈ വിശ്വസം കൊണ്ടുതന്നെയാണ് അനസ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്താമെന്നു പറഞ്ഞപ്പോൾ ഒന്നൂം നോക്കാതെ വീടുവിട്ടിറങ്ങിയത്. വീട്ടിലേക്കു തിരിച്ചുപോരണമെന്ന ഉദ്ദേശത്തോടെയല്ലായിരുന്നു ഇറക്കം. ഇനി ജീവിതം അനസിനോടെപ്പമണെന്ന വിശ്വാസത്തിലായിരുന്നു ഇത്്.
എന്നാൽ യുവതി ഭിന്നശേഷിക്കാരിയാണെന്നറിഞ്ഞതോടെ അനസിന്റെ മട്ടുമാറി. കൈയൊഴിഞ്ഞു. തിരിച്ചു വീട്ടിലേക്കുതന്നെ പോകാൻ പറഞ്ഞു അനസ് തിരിച്ചു ട്രെയ്നിൽ കയറി. തനിക്കിനി വീട്ടിലേക്കു തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് പെൺകുട്ടി പറഞ്ഞിട്ടും അനസ് മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണ് തനിക്കു ഭാര്യയും രണ്ടുമക്കളുമുള്ള കാര്യം അനസ് പറയുന്നത്. അങ്ങിനെയെങ്കിലും തിരിച്ചുപോകുമെന്ന പ്രതീക്ഷയിലാണ് ഇതു പറഞ്ഞത്. എന്നാൽ ജീവിതത്തിന്റെ അവസാന പ്രതീക്ഷയെന്നോണം എത്തിയ പെൺകുട്ടിക്കു എന്തുചെയ്യണമെന്ന് മനസ്സിലായില്ല.
അനസ് തിരിച്ചു ട്രെയിൻ കയറിപ്പോയതോടെ അനസിന്റെ ഫോണിലേക്കു മറ്റു പലരുടേയും ഫോൺ വാങ്ങി വിളിച്ചു. സ്വന്തമായി ഒരു ഫോണു പോലുമില്ലായിരുന്നു 19കാരിക്ക്. വീട്ടിലെ പഴയ ഫോണിലാണ് ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. പരപ്പനങ്ങാടിയിൽ ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ മുനീറിന്റെ ഫോണിൽനിന്നാണ് ആദ്യം പെൺകുട്ടി മുനിറിന് ഫോൺ ചെയ്തത്. തിരിച്ചുവരാൻ ആവശ്യപ്പെട്ടായിരുന്നു വിളി. എന്നാൽ വീട്ടിലേക്കു തിരിച്ചുപോകാൻ പറഞ്ഞ് അനസ് ഫോൺ കട്ട് ചെയ്തു.
ഈ സമയത്ത് പെൺകുട്ടിയുടെ സാഹചര്യം ചോദിച്ചറിഞ്ഞാണ് താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീറും പിടിയിലാകാനുള്ള മറ്റൊരാളുംചേർന്ന് യുവതിയെ അനുനയിപ്പിച്ച് തന്ത്രപൂർവ്വം ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഭയപ്പെടേണ്ടെന്നും ഞങ്ങൾ വേണ്ട സഹായംചെയ്യാമെന്നു പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. വ്യാജ കാമുകനായിരുന്ന അനസിന് മൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ജോലിയാണെന്നാണ് പൊലീസ് പറയുന്നത്.
ഇയാൾക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർചെയ്തിട്ടില്ല. അനസിന് ഫോൺ വിളിച്ചു നമ്പറുകൾ നോക്കിയാണ് യുവതിയെ പീഡിപ്പിച്ച പ്രതികളെ പിടികൂടിയത്. പേരാമ്പ്ര പൊലീസ് അനസിനെ ഫോണിൽവിളിച്ചു സംസാരിച്ചപ്പോൾ ആവശ്യമായ വിവരങ്ങളെല്ലാം കൈമാറിയതായി പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ കാമുകന്മാരെയും കാമുകിമാരേയും അന്ധമായി വിശ്വസിച്ചു വീടുവിട്ടിറങ്ങുന്ന മുഴുപേർക്കുമുള്ള പാഠമാണ് ഈ കേസ്.
കഴിഞ്ഞ ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. പീഡന ശേഷം പെൺകുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരം ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസർഗോഡ് നിന്നും കണ്ടെത്തിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര സിഐ ബിനുതോമസ്, എഎസ്ഐ ശ്രീജിത്ത്, ഹെഡ്കോൺസ്റ്റബിൾ റിയാസ്, വിനീഷ്, വനിതാപൊലീസുകാരി റീഷ്മ.
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ കേസന്വേഷണം നടക്കുന്നത്. പെൺകുട്ടിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. സംഭവം നടന്ന പരപ്പനങ്ങാടിയിലായതിനാൽ കേസ് ഉടൻ പരപ്പനങ്ങാടി പൊലീസിന് കൈമാറുമെന്നു പേരാമ്പ്ര സിഐ ബിനുതോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്