- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നര വർഷം മുമ്പത്തെ ബസ് യാത്രയിൽ തുടങ്ങിയ പരിചയം; ബിഎയ്ക്ക് റാങ്കു വാങ്ങിയ പിജി ലിറ്ററേച്ചറുകാരി പഠനത്തിൽ ഉഴപ്പിയപ്പോൾ വീട്ടുകാർ പ്രണയം പിടിച്ചു; നായരും നാടാരും എന്ന ജാതി വ്യത്യാസത്തിനൊപ്പം ജ്യോതിഷ പ്രവചനവും എതിർപ്പായി; സൈനികനുമായുള്ള കല്യാണം നിശ്ചിയിച്ചിട്ടും അനുജന്റെ പ്രായമുള്ള ഷാരോണിനെ വിളിച്ചു വരുത്തി; പാറശ്ശാലയിലെ ജ്യൂസ് മരണത്തിൽ നിറയുന്നത് ദുരഭിമാനം!
തിരുവനന്തപുരം: വനിത സുഹൃത്ത് നല്കിയ കഷായവും ജ്യൂസും കഴിച്ച് അവശനിലയിലായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ആവാതെ പൊലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിനും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലത്തിനുമായി കാത്തിരിക്കുകയാണ് പൊലീസ്. ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘം പൊലീസിൽ നിന്നും കേസ് ഫയലുകൾ വാങ്ങി കഴിഞ്ഞു.
ഷാരോണും വനിത സുഹൃത്തും കണ്ടു മുട്ടുന്നത് ബസ് യാത്രക്കിടെയാണ്. ഒന്നര വർഷം മുൻപുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥി ഷാരോണും പി ജി ലിറ്ററേച്ചർ വിദ്യാർത്ഥിനിയും തമ്മിൽ പ്രണയ ബദ്ധരായപ്പോൾ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെൺകുട്ടിയും ആലോചിച്ചിരുന്നില്ല. ബി എ യ്ക്ക് റാങ്ക് ഹോൾഡർ ആയിരുന്ന പെൺകുട്ടി പി ജി പഠനത്തിൽ ഉഴപ്പി തുടങ്ങിയപ്പോഴാണ് വീട്ടുകാർ പ്രണയം കയ്യോടെ പൊക്കിയത്. പ്രണയത്തിലായ ശേഷം കോളേജിൽ പോയിരുന്നതും ഇരുവവരും ഒരുമിച്ചായിരുന്നു.
നായർ സമുദായക്കാരിയായ പെൺകുട്ടി നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണ്. നാടാർ സമുദായത്തിലെ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. കുടംബ ജോത്സ്യന്റെ പ്രവചനവും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലൻ ആയതോടെ ഇരുവരും ചേർന്ന് തന്നെ വിവാഹം വേണ്ടന്ന് തീരുമാനിച്ചു. പെൺകുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. അതിന് ശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും ഈ പെൺകുട്ടി തന്നെ. അതാണ് സംശങ്ങൾ ഇരട്ടിപ്പിക്കുന്നത്.
സാധാരണ ഗതിയിൽ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ കൂടി പഴയ ബന്ധങ്ങൾ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാൽ ഈ പെൺകുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാൻ ശ്രമിച്ചതും വീട്ടിൽ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോർഡുകൾ വരച്ചു നല്കിയതും എന്തിനെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്. കഷായവും ജ്യൂസും നല്കിയതു സംബന്ധിച്ചും പെൺകുട്ടിയുടെ മൊഴികളിൽ അവ്യക്തതകൾ ഏറെയാണ്.. അമ്മയെ കൊണ്ടാക്കാൻ വന്ന ഓട്ടോ ഡ്രൈവർ മാമനും ജ്യൂസ് കൊടുത്തിരുന്നുവെന്നും ആ മാമനും ഛർദ്ദിച്ചുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ 'മാമനെ' ഇനിയും കണ്ടെത്തിയിട്ടില്ല. കഷായക്കുപ്പി കഴുകിയതും ദുരൂഹമാണ്. മരണത്തിന് കാരണമാകുന്ന സ്ലോ പോയിസൺ കലർത്തിയ കഷായമാണോ ഷാരോൺ കുടിച്ചതെന്ന സംശയം അതീവ ശക്തമാണ്.
പഠന സംബന്ധമായ പ്രൊജക്ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നാണ് പറയുന്നത്. വീട്ടിലെത്തിയപ്പോൾ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയിൽ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നൽകിയതെന്നും ഓഡിയോയിൽ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്. ഈ മാസം 25-നായിരുന്നു ഷാരോൺ മരിച്ചത്. തമിഴ്നാട് നെയ്യൂരിലെ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ. വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
വിവാഹം കഴിക്കാൻ നവംബർവരെ കാത്തിരിക്കേണ്ടെന്ന് ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിന് മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവൻ സത്യശീലനും ചൂണ്ടിക്കാട്ടി. എന്നാൽ ഇതിൽ ഷാരോണിന് വിശ്വാസമുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ് അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്.
ഇതിന് ശേഷം ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്ന് സഹോദരൻ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെൺകുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ നവംബറിന് മുന്നെ വിവാഹം നടന്നാൽ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്