- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രീഷ്മയുടെ വല്യമ്മയുടെ മകളായ പ്രശാന്തിനി പറഞ്ഞ കടയിൽ കോകിലാക്ഷ കഷായം ഇല്ല; പിന്നെ കദളി രസായന കഷായം ആണെന്ന് മാറ്റി പറയുന്നു; എസ്പി ഓഫീസിൽ വച്ച് ചോദിച്ചപ്പോൾ ഉത്തരംമുട്ടി ശ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു; ആദ്യം അന്വേഷിച്ച പാറശാല പൊലീസ് അലംഭാവം കാട്ടിയെന്ന ആരോപണത്തിന് എസ്എച്ച്ഒയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: പാറശാലയിൽ ഷാരോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി കുടുംബം നൽകിയെങ്കിലും സംഭവത്തിൽ ആദ്യം അന്വേഷണം കാര്യമായി മുന്നോട്ട് പോകാതിരിക്കാൻ കാരണം പാറശാല പൊലീസിന്റെ അലംഭാവമെന്ന് ആരോപണം ഉയർന്നിരുന്നു. ഫോൺ സംഭാഷണങ്ങളിൽ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കുടുംബം പറഞ്ഞെങ്കിലും അതേ കുറിച്ച് പാറശാല പൊലീസ് അന്വേഷിച്ചില്ല. പിന്നീട് റൂറൽ എസ്പി ഇടപെട്ട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പാറശാല പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചെന്ന് പ്രതിയെ പിടിച്ചതിന് ശേഷവും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം പാറശാല എസ്എച്ഒ നിഷേധികക്കുന്നു. ഷാരോൺ വിഷം കഴിച്ച് ഏഴാം ദിവസമാണ് മെഡിക്കൽ കോളേജിൽ നിന്നും വിവരം അറിയിക്കുന്നതെന്ന് എസ്എച്ഒ പറയുന്നു. 25 ന് വൈകുന്നേരം ഷാരോൺ മരിച്ച ശേഷം പിറ്റേന്നാണ് ബന്ധുക്കളെ നിർബന്ധിച്ച് സ്റ്റേഷനിൽ വരുത്തി മൊഴി എടുത്തത്. അതുവരെ ബന്ധുക്കൾ പരാതി നൽകുകയോ, സംശയം പറയുകയോ ചെയ്തിരുന്നില്ല. ഷാരോണിന്റെ മരണമൊഴിയിൽ പെൺകുട്ടി തന്നെ അപകടപ്പെടുത്തില്ല എന്ന് വ്യക്തമായി പറഞ്ഞിരുന്നു. വിവരം അറിഞ്ഞത് മുതൽ പാറശാല പൊലീസ ഒരംലംഭാവവും കാട്ടിയിട്ടില്ല എന്ന് എസ്എച്ഒ തന്റെ വാട്സാപ്പ് സന്ദേശത്തിൽ ന്യായീകരിക്കുന്നു.
എസ്എച്ചഒയുടെ വാക്കുകൾ ഇങ്ങനെ:
ഈ ഷാരോണെന്ന് പറയുന്ന യുവാവ് അയാളുടെ പെൺസുഹൃത്തായ ഗ്രീഷ്മയുടെ വീട്ടിൽ 14 ാം തീയതി രാവിലെ പോകുന്നു. അവിടെ വച്ച് അവര് സംസാരിക്കുന്നു. അവിടെ നിന്ന് എന്തോ കഴിക്കുന്നു. വൊമിറ്റിങ് ഉണ്ടാകുന്നു. അയാൾ പാറശാല ആശുപത്രിയിൽ ബേസിക് ട്രീറ്റ്മെന്റിന് പോകുന്നു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുന്നു. അയാൾ തിരിച്ചുവരുന്നു. 2 ഡേയ്സ് കഴിഞ്ഞ് അസുഖം കുറയുന്നില്ല എന്ന് കണ്ട് 17 ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് പോകുന്നു. അഡ്മിറ്റാകുന്നു, ട്രീറ്റ്മെന്റ് തുടങ്ങുന്നു. ഇതുവരെയുള്ള കാര്യങ്ങളൊന്നും പൊലീസ് അറിയുകയോ, പൊലീസിനെ അറിയിക്കുകയോ ഉണ്ടായില്ല.
19 ാം തീയതിയല്ല, 20 ാം തീയതി..17 നാണ് അവിടെ ട്രീറ്റ്മെന്റിന് പോകുന്നത്, 20 ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്നും, പാറശാല പൊലീസ് സ്റ്റേഷന്, 14ാം തീയതി നടന്ന സംഭവം, 20 ാം തീയതി ഏഴാം ദിവസമാണ്, മെഡിക്കൽ കോളേജിൽ നിന്ന് അറിയിക്കുന്നത്, ഈഏഴുദിവസത്തിനിടെ, ഷാരോണിന്റെ വീട്ടകാർ സ്റ്റേഷനിൽ വരികയോ, അറിയിക്കുകയോ ചെയ്തിട്ടില്ല. എന്റെ മകനിങ്ങനെ ഒരാപത്ത് പറ്റിയിട്ടുണ്ട്, .ഞങ്ങൾക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടെന്ന് പറയുയോ ചെയ്തിട്ടില്ല.
മെഡിക്കൽ കോളേജിൽ നിന്നൊരു ഇന്റിമേഷൻ വരുന്നുണ്ട്...ഇങ്ങനെയൊരാള് ഇവിടെ ഷാരോണെന്ന യുവാവ് അഡ്മിറ്റ് ചെയ്തിട്ടുണ്ട്, അയാളുടെ ആരോഗ്യനില കുറച്ചുമോശമാണ്, അതുകൊണ്ട് അയാളുടെ മൊഴി എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, അപ്പോൾ തന്നെ, സിജെഎമ്മിന് അപേക്ഷ കൊടുത്ത്, നെയ്യാറ്റിൻകര 11 ാം കോടതിയിലെ മജിസ്ട്രേറ്റ് അവിടെ പോകുന്നു, പയ്യനിൽ നിന്ന് മരണമൊഴി എടുക്കുന്നു. ഡയിങ് ഡിക്ലറേഷനിൽ അയാൾ വ്യക്തമായി പറയുന്നുണ്ട്..അയാൾക്ക് ആരും ഒരും വിഷോം നൽകിയിട്ടില്ല, അയാളുടെ ഫ്രണ്ടിന്റെ വീട്ടിൽ പോയതാണ്, ആ കുട്ടി അയാൾക്ക് എന്തെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ, ഒരിക്കലും അയാൾക്ക് ഹാംഫുൾ ആകുന്ന രൂപത്തിലല്ല, ചെയ്തിരിക്കുന്നത്, അതുകൊണ്ട് എനിക്ക് ഈ കേസിൽ ഒരുപരാതിയും ഇല്ല..വിക്ടിമിന്റെ സ്റ്റേറ്റ്മെന്റാണ്.
21 ന് എസ്ഐ വീണ്ടും അവിടെ പോകുന്നു, സ്റ്റേറ്റ്മെന്റ് എടുക്കുന്നു. ഇതേ സ്റ്റേറ്റ്മെന്റ് ഇയാൾ പൊലീസിനോട് ആവർത്തിക്കുന്നു. ഡോക്ടേഴ്സിനെ കണ്ടുചോദിക്കുന്നു. ഡോക്ടേഴ്സ് പറയുന്നുണ്ട്...പോയിസന്റെ കണ്ടന്റ് പ്രഥമദൃഷ്ട്യാ അറിയാൻ കഴിയുന്നില്ല. എന്തോ ഒരു മെഡിസിനൽ ഇംപാക്റ്റാണോ, എന്തെങ്കിലും പെസ്റ്റിസൈഡാണോ, അങ്ങനെ എന്തെങ്കിലും ഉള്ളിൽ പോയിട്ടുണ്ടോ, എന്നുള്ളത് പരിശോധിക്കുകയാണ്, അതുനമ്മുടെ ഛർദ്ദിലിൽ ബ്ലൂയിഷ് നിറം വരുന്നതുകൊണ്ട്, കോപ്പർ സൾഫേറ്റ് ഉണ്ടോ എന്നറിയാൻ രക്ത സാമ്പിൾ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പോൾ ഇനി എന്താണ് എന്ന് മനസ്സിലാകുന്നില്ല. ഇയാൾ എന്താണെന്ന് പറയുന്നുമില്ല എന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ആ സമയത്തും വീട്ടുകാര് നമ്മളോട് പരാതി പറയുകയോ, പരാതി എഴുതി തരികയോ, ഇതിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം പറയുകയോ ചെയ്തിട്ടില്ല.
25 ന് വൈകുന്നേരം ഇയാൾ മരണപ്പെടുന്നു. പൊലീസ് സ്റ്റേറ്റ്മെന്റ് എടുത്തത് 21 വെള്ളിയാഴ്ച, വീണ്ടും 22, 23, 24, 25 ന് മരണപ്പെടുന്നു.അതിന്റെ ഡെത്തിന്റെ വേർഷൻ നമുക്ക് ലഭിക്കുന്നത് 9 മണിക്കാണ്. രാത്രി മറ്റ് ഇൻക്വസ്റ്റും മറ്റുകാര്യങ്ങളും ഒന്നുമില്ല. 26 ാം തീയതി രാവിലെയാണ് വീട്ടുകാരെ നിർബന്ധിച്ചാണ് സ്റ്റേഷനിൽ വിളിച്ചുവരുത്തുന്നത്. രണ്ടുമൂന്നുപ്രാവശ്യം വിളിച്ചതിന് ശേഷമാണ് അവര് സ്റ്റേഷനിൽ വരുന്നത്. സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. 174 എഫ്ഐആർ എടുക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിൽ പോകുന്നു. ഇൻക്വസ്റ്റ് നടത്തുന്നു, പോസ്റ്റുമോർട്ടം നടത്തുന്നു, അതേസമയം, തന്നെ, അവര്, സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഒരു സംഘം പാരലലായി പെൺകുട്ടിയുടെ വീട്ടിൽ പോകുന്നു, അമ്മയെയും പെൺകുട്ടിയെയും കാണുന്നു. പ്രാഥമിക മൊഴി എടുക്കുന്നു. 14 ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുന്നു. നമുക്ക് അത്രയും മാത്രമേ അന്നേ ദിവസം ചെയ്യാൻ പറ്റത്തുള്ളു. കാരണം മറുഭാഗത്ത് 21 വയസുള്ള പെൺകുട്ടിയാണ്. വിക്ടിം മരണമൊഴിയിൽ കൃത്യമായി പറയുന്നുണ്ട്, അയാളെ ആരും ഹാംഫുൾ ആയി ഒന്നും ചെയ്തിട്ടില്ല എന്ന്. അങ്ങനെയിരിക്കെ, ഒരു പെൺകുട്ടിയെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ കൊണ്ടുവരാനോ, സംശയിക്കാനോ, ചോദ്യം ചെയ്യാനോ നമുക്ക് കഴിയില്ല.
എന്നാലും, ഇതിങ്ങനെ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, വനിതാ പൊലീസ് അടക്കമുള്ള ടീം അവിടെ പോകുന്നു, മൊഴിയെടുക്കുന്നു. വീണ്ടും 27 ന് ഇതിനകത്ത് എന്തോ സംതിങ് ഉണ്ട്, പോസ്റ്റമോർട്ടം കഴിഞ്ഞ്, ഡോക്ടറോട് ചോദിക്കുമ്പോൾ, ഒരു സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും 27 ന്, അന്വഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ട്, വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ പോയി മൊഴിയെടുത്തത്. അപ്പോഴാണ് ഇവര് മെഡിസിൻ വാങ്ങിച്ച കടയും, മരുന്നിന്റെ പേര് കോകിലാക്ഷ കഷായമെന്നും എല്ലാം പറഞ്ഞത് രേഖപ്പെടുത്തിയപ്പോൾ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് മനസ്സിലായി. 28 ന് ഈ വൈരുദ്ധ്യം മനസ്സിലാക്കിയപ്പോൾ, മരുന്ന് വാങ്ങിച്ച് കൊടുത്തതെന്ന് പറയുന്ന ബന്ധു, വല്യമ്മയുടെ മകളായ പ്രശാന്തിനിയെ, കണ്ടുചോദിച്ചപ്പോൾ, അവർ പറയുന്നതും, പെൺകുട്ടി പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. പ്രശാന്തിനി പറയുന്ന കടയിൽ ചെന്ന് മെഡിസിൻ വാങ്ങിച്ചോ എന്ന് അന്വേഷിക്കുമ്പോൾ അങ്ങനെയൊരു മെഡിസിൻ ആ കടയിൽ ഇല്ല. അതോടുകൂടി ഇവരെല്ലാം കഷായത്തിന്റെ കഥ പറയുന്നത് കള്ളമെന്ന് പൊലീസിന് ഏകദേശം ഊഹം വന്നുതുടങ്ങി. പിന്നെ ഒരു കദളി രസായന കഷായം ആണ് ഉപയോഗിച്ചോണ്ടിരുന്നതെന്ന് മാറ്റി പറയുന്നു. പിന്നെ ഡബ്ബ ചോദിപ്പോൾ, അവരുടെ മാമൻ, ആഹാരത്തിന്റെ കൂടെ കറി കൊണ്ടുപോയി, അയാൾ തമിഴ്നാട്ടിൽ എവിടെയോ ജോലി ചെയ്യുകയാണ്, അയാൾ തിരിച്ചുവരാൻ കാത്തിരുന്ന്, ആ ഡബ്ബ വാങ്ങി ആയുർവേദ ഷോപ്പിൽ പോയി ചോദിച്ചപ്പോൾ, ഈ ഡബ്ബയിലല്ല, കദളി രസായനകഷായം പായ്ക്ക് ചെയ്തുവരുന്നതെന്നും മറ്റെന്തിന്റയോ ഡബ്ബ ആണെന്നും പറയുന്നു. അതോട് കൂടിയാണ് പെൺകുട്ടിയും മറ്റും പറയുന്നത് സത്യമല്ല എന്ന് സംശയത്തോടെ പൊലീ്സ് നിരീക്ഷിച്ചത്.( 28 , വെള്ളിയാഴ്ച)
വെള്ളിയാഴ്ച തന്നെയാണ് ഈ പയ്യന്റെ അച്ഛനെ കണ്ടുചോദിക്കുന്നത്. കൂട്ടുകാരനെ കണ്ടുചോദിക്കുന്നുണ്ട്. പയ്യന്റെ ബന്ധുവായ സത്യശീലനെയും കണ്ടുചോദിക്കുന്നുണ്ട്. വൈരുദ്ധ്യം മനസ്സിലായതോടെ അതിലേക്ക് ആവശ്യമായ തെളിവുകൾ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. 29 ന് വീണ്ടും ഡോക്ടേഴ്സിനെ കണ്ട്, ചോദ്യാവലി വച്ച് പോസ്റ്റ്മോർട്ടം ചെയ്ത് ഡോക്ടർ, പാതോളജിയിലെ ഡോക്ടർ, എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അവര് പറഞ്ഞതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കി, സംതിങ് റോങ് ഉണ്ടെന്ന് മനസ്സിലാകുന്നു. 29 ന് വൈകുന്നേരം, സ്പെഷ്യൽ ടീം രൂപീകരിക്കുന്നു, എസ്പിയുടെ അവലോകന യോഗം നടത്തുന്നു, അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം വിളിപ്പിക്കുന്നു, സെനൻസേഷനലായതുകൊണ്ട കുറച്ചുകൂടെ വൈഡായിട്ട് അന്വേഷിക്കണമെന്ന് ധാരണയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ സാറിന്റെ മേൽനോട്ടത്തിൽ, ടീം രൂപീകരിച്ചു.
ആ ടീമാണ് 30 ന് മുഴുവൻ പേരെയും എസ്പി ഓഫീസിൽ വിളിച്ചുവരുത്തി, ചോദ്യം ചെയ്യാൻ തീരുമാനം എടുക്കുന്നത്. ആ ചോദ്യം ചെയ്യൽ, പാറശാല പൊലീസ് നേരത്തെ എടുത്തു വച്ച മൊഴികളെ അടിസ്ഥാനമാക്കിയാണ്.മൊഴി എടുത്തതിന് ശേഷം ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം നമ്മൾ അന്വേഷിച്ചു. കഷായത്തിന്റെയും കദളി കൽപ്പത്തിന്റെ കാര്യവും, ഇത് വാങ്ങിച്ച കടയും ഒക്കെ, പറയുന്നത് തെറ്റാണെന്ന് നമ്മൾ അവരോട് അങ്ങോട്ട്, പറയുന്ന സമയത്ത് അവർക്ക് ഉത്തരം മുട്ടി. അപ്പോഴാണ് ഈ പെൺകുട്ടിക്ക് അവസാനം കുറ്റം സമ്മതിക്കേണ്ടി വന്നത്. ആ ഇൻവസ്റ്റിഗേഷൻ റൂമിൽ ഞാനുണ്ട്, എസ്ഐയുണ്ട, ഡിവൈഎസ്പി ജോൺസൻ സാറുണ്ട്, എസ്പിയുണ്ട്, എല്ലാവരും ഉണ്ട്. അപ്പോൾ, പാറശാല പൊലീസ് തുടങ്ങി വച്ച ജോലി, ജില്ലാ പൊലീസ് പൂർത്തിയാക്കി. അത് പൊലീസിന്റെ ഒരു ടീം വർക്കാണ്. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പിന്നെ അന്വേഷണം നടക്കുമ്പോൾ വിക്ടിമിന്റെ ആൾക്കാർക്ക്, ഇപ്പോ തന്നെ പ്രതിയെ പിടിക്കണം, പിറ്റേ ദിവസം തന്നെ തൂക്കി കൊല്ലണം എന്നുള്ളത് അവരുടെ വികാരമാണ്. അത് എല്ലാവർക്കും ഉണ്ടാകുന്ന വികാരമാണ്. പൊലീസിന് നിയമം അനുസരിച്ചും നീതി അനുസരിച്ചുമേ പോകാൻ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച് എഡിജിപിയുടെ വാർത്താ സമ്മേളനത്തിൽ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.എന്നിട്ടും മാധ്യമ സുഹൃത്തുക്കൾ പൊലീസിന്റെ പിഴവെന്ന് കുറ്റപ്പെടുത്തുകയാണ്.
മറുനാടന് മലയാളി ബ്യൂറോ