- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഴയേടത്ത് അബൂബക്കർ ഹാജി നാട്ടുകാർക്ക് ദാനശീലനായ സ്നേഹമുള്ളവൻ; 63കാരൻ പഴയകാല കള്ളക്കടത്ത് സംഘത്തിലെ വമ്പൻ; ന്യൂജെൻ പിള്ളേരോടൊപ്പം ഇപ്പോൾ ഇറങ്ങിയത് വലിയൊരു ഇടവേളക്ക് ശേഷം; ഇഡി പൂട്ടിച്ച മലബാർ ജൂവലറിക്ക് മുമ്പിൽ വിപുലീകരണാർഥം കുറച്ചുദിവസം അവധിയെന്ന തെറ്റിധരിപ്പിക്കൽ ബോർഡ്; ഇത് നയതന്ത്രകടത്തിലെ കള്ളക്കടത്തുകാരന്റെ കഥ
മലപ്പുറം: മലപ്പുറത്തുനിന്നും കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡിൽ കോടികൾ പിടിച്ചെടുത്ത കള്ളക്കടത്തുകാരനായ പഴയേടത്ത് അബൂബക്കർ ഹാജി നാട്ടുകാർക്ക് മുന്നിൽ ദാനശീലൻ, സ്നേഹമുള്ളവൻ. 63കാരനായ ഹാജി പഴയകാലത്തെ കള്ളക്കടത്ത് സംഘത്തിലെ വമ്പൻ..ഇപ്പോൾ ന്യൂജെൻ പിള്ളേരോടൊപ്പം ഇറങ്ങിയത് വലിയൊരു ഇടവേളക്ക് ശേഷം.
മലപ്പുറം പഴമള്ളൂരിലാണ് അബൂബക്കർ ഹാജിയുടെ വീട്. നാട്ടിലെ ആവശ്യങ്ങൾക്കെല്ലാം കൈമറന്നു സഹായിക്കുന്നയാളാണ് അബൂബക്കർഹാജിയെന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പം നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം, ചികിത്സക്കു ബുദ്ധിമുട്ടുന്ന രോഗികൾ ഇവർക്കെല്ലാം കൈത്താങ്ങാവാൻ അബൂബക്കർ ഹാജി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇതെല്ലാം തന്റെ തട്ടിപ്പിന്റെ മുഖം ജനങ്ങളിൽനിന്നു മറച്ചുവെക്കാനുള്ള അടവായാണ് അന്വേഷണ സംഘങ്ങൾ കരുതുന്നത്.
അതേ സമയം ഇയാൾക്കു ചില അസുഖങ്ങളും നിലവിലുണ്ട്. ഇതിന്റെ ചികിത്സകളും നടന്നുവരികയാണെന്നാണു അടുപ്പക്കാർ പറയുന്നത് അബൂബക്കറിന്റെ മലപ്പുറത്തെ മലബാർ ജൂവലറിയിലും വീട്ടിലും ഷെയറലുള്ള മറ്റു രണ്ടു സ്ഥാപനങ്ങളിലും നടന്ന ഇ.ഡി റെയ്ഡിൽ നിന്നും 5.058കിലോ സ്വർണവും രഹസ്യഅറയിൽ ഒളിപ്പിച്ച 2.51കോടി രൂപയുമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
നയതന്ത്രസ്വർണക്കടത്തുകേസിലെ സ്വപ്നയുടെ പങ്കാളിയായ അബൂബക്കർ ഹാജിയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നതായാണ് ഇ.ഡിക്കു ലഭിച്ച വിവരം. മലപ്പുറം കോട്ടപ്പടിയിൽ താലൂക്ക് ആശുപത്രിക്കു എതിർവശത്താണ് മലബാർ ജൂവലറി സ്ഥിതിചെയ്യുന്നത്. നിലവിൽ ഷോപ്പ് പൂട്ടിയിരിക്കുകയാണ്. ടവിപുലീകരണാർഥം കുറച്ചു ദിവസം അവധിയായിരിക്കുമെന്ന ബോർഡും പുറത്തുതൂക്കിയിട്ടുണ്ട്. ഇ.ഡി.യുടെ റെയ്ഡും കട പൂട്ടിച്ചതും മറച്ചുവെക്കാനാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് വിവരം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷുമായി ചേർന്നു കള്ളപ്പണം വെളിപ്പിച്ചതും ഇയാളായിരുന്നു. അന്നു കടത്തിയ സ്വർണത്തിൽ കുറ്റാരോപിതനായ പി.എസ് സരിതിനേയും. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ചോദ്യം ചെയ്തതിൽനിന്നാണ് അന്വേഷണം പഴയേടത്ത് അബൂബക്കർ ഹാജിയിലേക്കും എത്തിയത്.
നയതന്ത്ര സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിലാണ് അബൂബക്കറിന്റെ നേതൃത്വത്തിൽ കള്ളപ്പണം വെളിപ്പിക്കുന്നതായി ഇഡിക്കു വിവരം ലഭിച്ചത്. 2020 ജൂലൈ അഞ്ചിന് കസ്റ്റംസ് പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിൽ മൂന്നു കിലോ. അബൂബക്കറിന്റെതായിരുന്നുവെന്നു പിന്നീട് മലബാർ ജൂവലറിയുടെ പ്രമോട്ടറായ അബൂബക്കർ പഴേടത്ത് ഇ്ഡിക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ കോഴിക്കോട്ടെ അറ്റ്‌ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർഹോൾഡർമാരിൽ ഇയാളും അംഗമായതനാൽ അവിടെയും റെയ്ഡ് നടത്തി. ഇതിന് പുറമെ മലപ്പുറം ആസ്ഥാനമായുള്ള & ഫൈൻ ഗോൾഡ് ജൂവലറിയിലും പരിശോധന നടന്നു.അബൂബക്കർ ഭാഗമായിസ്ഥാപനങ്ങളും ഇയാളുടെ പാർപ്പിട പരിസരവും റെയ്ഡ് നടത്തിയതായി ഇ.ഡി.വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്