- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കത്തു വിവാദത്തിൽ ചീഞ്ഞു നാറുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 'മുണ്ടു പൊക്കലും'; മുദ്രാവാക്യം വിളിച്ച നേതാവിന് ഡെപ്യൂട്ടി മേയറുടെ വക തെറിയഭിഷേകം; വനിതാ കൗൺസിലറെ മുണ്ട് പൊക്കി കാണിച്ചെന്നും ആരോപണം; പരാതിയുമായി പൊലീസ് കമ്മീഷണർക്ക് മുമ്പിൽ പ്രതിപക്ഷം; പ്രതിഷേധം തടയണമെന്ന ഹർജി കോടതി തള്ളിയതോടെ പി കെ രാജുവിന് സമനില തെറ്റിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ കലുഷിതമായ തിരുവനന്തപുരം കോർപ്പറേഷനിൽ 'മുണ്ടു പൊക്കൽ വിവാദവും'. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കോൺഗ്രസ് അംഗങ്ങൾ പരാതി നൽകി. ഡെപ്യൂട്ടി മേയർ പി രാജുവിനൈതിരെയാണ് മുണ്ടു പൊക്കൽ വിവാദം. അതിരൂക്ഷമായ വിമർശനമാണ് കോൺഗ്രസ് അംഗങ്ങൾ ഡെപ്യൂട്ടി മേയർക്കെതിരെ ഉയർത്തുന്നത്.
കോർപറേഷനിൽ നിയനത്തിന് പാർട്ടിക്കാരുടെ പട്ടിക തേടികൊണ്ട് മേയർ ആര്യാ രാജന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ സമരരംഗത്തുള്ള പ്രതിപക്ഷ കൗൺസിലർമാരും ഡെപ്യൂട്ടി മേയർ പി കെ രാജുവും തമ്മിൽ ഏറ്റുമുട്ടി. സമര പന്തലിന് മുന്നിലൂടെ പോയ പി കെ രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പുരുഷകൗൺസിലറെ തെറിവിളിക്കുകയും വനിതാ കൗൺസിലർമാരുടെ മുന്നിൽ ഉടുമുണ്ട് പൊക്കി കാണിച്ചെന്നുമാണ് പരാതി.
ഇന്ന് രാവിലെ 10.45ന് യു.ഡി.എഫ് കൗൺസിലർമാരുടെ സമരപന്തലിന് മുന്നിലായിരുന്നു സംഭവം. നിയമന വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയർ സമർപ്പിച്ച ഹർജി കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി മേയറെ കണ്ടപ്പോൾ കൗൺസിലർമാർ പരിഹസിച്ച് മുദ്രാവാക്യം വിളിച്ചത്. ആക്കുളം കൗൺസിലർ സുരേഷിനെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിക്കുകയും ശേഷം മുദ്രാവാക്യം ഉറക്കെ വിളിച്ച വനിതാ കൗൺസിലർമാർക്ക് മുന്നിൽ മുണ്ട് പൊക്കി കാട്ടിയെന്നുമാണ് ആക്ഷേപം.
സംഭവത്തെ തുടർന്ന് യു ഡി എഫ് നേതാക്കൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയും നൽകി. കോർപറേഷന് ഓഫീസ് വളപ്പിലാണ് യു ഡി എഫ് കൗൺസിലർമാർ സമരം ചെയ്യുന്നത്. പ്രതിഷേധം തടയണമെന്ന ഹർജി കോടതി തള്ളിയതോടെ ഡെപ്യൂട്ടി മേയർക്ക് സമനിലതെറ്റിയെന്ന് കൗൺസിലർമാർ ആരോപിച്ചു. യു.ഡി.എഫ് ലീഡർ പെരുന്താന്നി പത്മകുമാറാണ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രതിഷേധം തടയണമെന്ന ഹർജി കോടതി അംഗീകരിക്കുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ കനത്തതിരിച്ചടിയാണ് ഉണ്ടായത്.
ഡെപ്യൂട്ടി മേയർ നടന്നു വരുമ്പോൾ കോൺഗ്രസിലെ അംഗങ്ങൾ പ്രതിഷേധിച്ചു. അവരിൽ വനിതാ അംഗങ്ങളുമുണ്ടായിരുന്നു. കത്ത് വിവാദത്തിൽ ഹൈക്കോടതിയിലെ കേസിൽ സിപിഎമ്മിനുണ്ടായ ഉണ്ടായ തിരിച്ചടി ഉയർത്തിയായിരുന്നു കോൺഗ്രസുകാരുടെ അഹ്ലാദ മുദ്രാവാക്യം വിളി. ഇത് നടക്കുമ്പോൾ ഡെപ്യൂട്ടി മേയർ അതുവഴി കടന്നു പോയി. ഈ സമയം ഡെപ്യൂട്ടി മേയർ മുദ്രാവാക്യം വിളിച്ച ആളിനെ അസഭ്യം പറഞ്ഞു. അതിന് ശേഷം മുണ്ടു പൊക്കി കാട്ടിയെന്നാണ് കോൺഗ്രസുകാരുടെ ആരോപണം. ഇക്കാര്യത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി കോൺഗ്രസ് കൗൺസിലർ പി പത്മകുമാർ മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ കംപ്ലീറ്റ് കണ്ടു എന്ന അർത്ഥത്തിലാണ് അവർ പറഞ്ഞത് . ഡെപ്യൂട്ടി ചെയ്തതൊന്നും ഞാൻ് പറയുന്നില്ല. അവൻ ഒരാണല്ലേ ആ രീതിയിലുള്ള മോശമായ പദപ്രയോഗങ്ങൾ നടത്താൻ നടത്താമായിരുന്നോ കാണിച്ച രീതിയൊന്നും വെളിയിൽ പറയുന്നില്ല-ഇതായിരുന്നു മറുനാടനോട് മറ്റൊരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
പോപുലർ ഫ്രണ്ട് നേരത്തെ സംംഘടിപ്പിച്ച സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡെപ്യൂട്ടി മേയർ ഹർജി സമർപ്പിച്ചത്. സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. സമരക്കാർ മേയറുടെ ഓഫീസ് പ്രവർത്തനം തടഞ്ഞെന്നും കോർപറേഷന്റേതായ പൊതുമുതൽ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചെങ്കിൽ പ്രത്യേകം ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇക്കാര്യത്തിൽ ഹർജി തള്ളിയത്. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കോർപറേഷൻ എന്തിനാണ് കക്ഷി ചേരുന്നതെന്നും കോടതി ചോദിച്ചു. അതേസമയം കോർപറേഷനിലെ ശുപാർശ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
തുടർന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങൾ വഴി പ്രചരിച്ച കത്ത്, കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആരാണ് ഇത് തയ്യാറാക്കി വാട്‌സ് ആപ്പ് വഴി അയച്ചതെന്നാണ് കണ്ടേത്തണ്ടത്. ഇതിന് ശാസ്ത്രീയ തെളിവുകൾ പൊലീസിന് ശേഖരിക്കേണ്ടിവരും. കേസെടുക്കാൻ വൈകിയതിനാൽ പല പ്രധാന തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സംഭവത്തിൽ ക്രൈം ബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്