- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാനാണ് കേസിലെ ഇര എന്ന് ആർക്കുമറിയില്ലായിരുന്നു; രണ്ടാമത്തെ വധശ്രമമുണ്ടായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അനുവാദം ചോദിക്കാതെ മാധ്യമങ്ങളെ അറിയിച്ചു; അയാൾ പ്രശസ്തനായി; പക്ഷേ കേസിനെ പറ്റി അറിയാത്തവർ പോലും ഞാനാണ് ഇര എന്ന് മനസ്സിലാക്കി; മൊഴി മാറ്റാൻ വാഗ്ദാനം ചെയ്തത് 25ലക്ഷം; പോരാട്ടം തുടർന്ന് അതിജീവിത; ആ ക്രൂരന്മാരുടെ ചിത്രം മറുനാടൻ പുറത്തു വിടുന്നു
മലപ്പുറം: പോക്സോ കേസിൽ മൊഴിമാറ്റാൻ 25ലക്ഷം നൽകാമെന്ന് അതിജീവത പറഞ്ഞ കേസിലെ പ്രതികൾ ഇവർ...ഇടനിലക്കാരനായത് പ്രാദേശിക രാഷ്ട്രീയ നേതാവ്. പ്രതികളുടെ ഫോട്ടോ മറുനാടൻ മലയാളിക്ക് ലഭിച്ചു. മദ്രസാധ്യാപകൻ കാടാമ്പുഴ സ്വദേശി സിദ്ദീഖ്, മലയിൽ സ്വദേശി മുസ്തഫ, കാരാക്കാട് സ്വദേശി മുസ്തഫ ചേരങ്ങൻ വീട്ടിൽ കുഞ്ഞിമുഹമ്മദ്, മുനമ്പം സ്വദേശി കുഞ്ഞിക്കൃഷ്ണൻ എന്നിവരെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 2018ൽ അറസ്റ്റ് ചെയ്തിരുന്നത്. പക്ഷേ ഇവരുടെ മുഖം പോലും പല മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല. അതിനാൽ അവർ സുഖമായി നടക്കുന്നു. ദുരിതമെല്ലാം ഇരയ്ക്കും. അതുകൊണ്ട് തന്നെ കേസിലെ പ്രതികളുടെ ചിത്രം വീണ്ടും മറുനാടൻ പുറത്തു വിടകുയാണ്.
ഈ പ്രതികളാണ് ജാമ്യത്തിലിറങ്ങി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണ് അതിജീവിത ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവാണ് ഇക്കാര്യം അതിജീവതയെ അറിയിച്ചതെന്നാണ് വിവരം. കേസ് പിൻവലിച്ചാൽ വീടു നിർമ്മിച്ചുനൽകാമെന്നും സംസാരത്തിൽ പറഞ്ഞിരുന്നതായി അതിജീവത പറഞ്ഞു. 2018ൽ രജിസ്റ്റർ ചെയ്ത കേസിലെ മദ്രസാധ്യാപകൻ ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായിരുന്നത്. ഇവരുടെ ചിത്രങ്ങൾ അറസ്റ്റ് ചെയ്യുമ്പോൾ പോലും മാധ്യമങ്ങളിൽ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതികളെ ആരും അറിയില്ല. ഇപ്പോൾ അതിജീവിതയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് വാർത്ത നൽകിയവർ പോലും പ്രതികളുടെ പേരു പറയുന്നില്ല. അതുകൊണ്ടാണ് ആ പേരുകളും ചിത്രവും മറുനാടൻ നൽകുന്നത്.
അതേ സമയം എന്തെല്ലാം വാഗ്ദാനം ചെയ്താലും മൊഴി മാറ്റില്ലെന്നും ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അതിജീവിത പറയുന്നു. മദ്രസ അദ്ധ്യാപകനായിരുന്ന പ്രതി ഇപ്പോൾ ഇതേ മദ്രസയിൽ തന്നെ ഇപ്പോഴും അദ്ധ്യാപകനായി തുടരുകയാണ്. എന്നാൽ അതിക്രമത്തിനിരയായ പെൺകുട്ടിക്ക് സ്വന്തം നാടു തന്നെ ഉപേക്ഷിക്കേണ്ടി വന്നു. രണ്ടു തവണ തനിക്കെതിരെ വധശ്രമവുമുണ്ടായെന്നും പരാതിയിൽ കേസെടുത്തെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.
2018ൽ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നു കാടാമ്പുഴ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കുടുംബത്തിനൊപ്പമാണ് ഇപ്പോൾ പെൺകുട്ടി താമസിക്കുന്നത്. ഏഴാം വയസ്സ് മുതൽ പീഡനത്തിനിരയായതായി പെൺകുട്ടി പറയുന്നു. ക്ലാസ് അസംബ്ലിക്കിടെ തലചുറ്റി വീണതിനെത്തുടർന്ന് അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. പരാതി നൽകിയതിനു ശേഷം 2 തവണ വധശ്രമമുണ്ടായി. ആദ്യം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ലോറിയിൽ കേസിലെ പ്രതികളുണ്ടായിരുന്നു. എന്നാൽ പൊലീസ് കേസൊന്നും എടുത്തില്ല. പിന്നീട് സ്‌കൂളിലേക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘത്തിന്റെ വെട്ടേറ്റു. സ്‌കൂൾ അധികൃതരും പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും തെളിവില്ലെന്നുപറഞ്ഞ് കേസ് അവസാനിപ്പിച്ചു. 7 വയസ്സു മുതൽ പെൺകുട്ടിക്ക് പീഡനത്തിനരയാകേണ്ടി വന്നു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും പെൺകുട്ടി പറയുന്നു.
'ഞാനാണ് കേസിലെ ഇര എന്ന് ആർക്കുമറിയില്ലായിരുന്നു. പക്ഷേ രണ്ടാമത്തെ വധശ്രമമുണ്ടായപ്പോൾ അവിടെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എന്നോടു പോലും അനുവാദം ചോദിക്കാതെ മാധ്യമങ്ങളെ അറിയിച്ചു. അയാൾ പ്രശസ്തനായി. പക്ഷേ കേസിനെ പറ്റി അറിയാത്തവർ പോലും ഞാനാണ് ഇര എന്ന് മനസ്സിലാക്കി. പ്രതികളിൽ മൂന്നു പേർ ബന്ധുക്കളാണ്. ഒരാൾ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. ഒരാൾ അയൽവാസിയാണ്-യുവതി പറയുന്നു.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടു നേരിടുന്ന കുടുംബമാണ്. അതുകൊണ്ട് തന്നെ വീട്ടുകാർ കേസ് പിൻവലിക്കാൻ നിർബന്ധിച്ചു. ഒരാളുടെ പോലും പിന്തുണയില്ല. പ്രതികളായ രണ്ടു പേർ രാഷ്ട്രീയമായി നല്ല പിടിപാടുള്ളവരാണ്. ചില രാഷ്ട്രീയ നേതാക്കളും മധ്യസ്ഥതയ്ക്കു ശ്രമിച്ചു. നഷ്ടപരിഹാരം വാങ്ങിത്തരാം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്റെ ജീവിതാവസാനം വരെ അവർക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഞാൻ ശ്രമിക്കുമെന്നും അതിജീവത പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്