- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കൊപ്പം ഉണ്ടായിരുന്ന കാലം: ആർ ബാലശങ്കർ മറുനാടനോട് പറയുന്നു
ആർ എസ് എസ് സൈദ്ധാന്തികൻ, ബിജെപിയുടെ മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനർ, മാധ്യമ പ്രവർത്തകൻ, പത്രാധിപർ, കോളമിസ്റ്റ്, സംഘാടകൻ, വിദ്യാഭ്യാസ വിചക്ഷണൻ, അദ്ധ്യാപകൻ അങ്ങനെ വിവിധ റോളുകളിൽ പ്രതിഭ തെളിയിച്ച വൃക്തിത്വമാണ് ആർ ബാലശങ്കർ. നാല് ദശാബ്ദക്കാലത്തെ മാധ്യമ പ്രവർത്തന പരിചയമുള്ള ഡോക്ടർ ആർ ബാലശങ്കർ പ്രമുഖ ദേശീയ ദിനപത്രങ്ങളിലും വാരികകളിലും പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്, എക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്, ഓൺലുക്കർ, ഫ്രീപ്രസ്സ്ജേണൽ, പ്രോബ്, ദി വീക്ക്, ഓർഗനൈസർ തുടങ്ങി ഒട്ടേറെ മാധ്യമങ്ങളിൽ സേവനമനുഷ്ഠിച്ചു. 2004 മുതൽ 2013 വരെ പതിനൊന്നുവർഷക്കാലം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വാരികയുടെ പത്രാധിപരായിരുന്നു.
30 വർഷം മുൻപ് മാധ്യമപ്രവർത്തകനായാണ് ബാലശങ്കർ ഡൽഹിയിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പുസ്തകമെഴുതാൻ ആർഎസ്എസ് ചുമതലപ്പെടുത്തിയത് ഗുജറാത്തിൽ പ്രചാരകനായിരുന്ന നരേന്ദ്ര മോദിയെയും ബാലശങ്കറിനെയുമാണ്. ബാലശങ്കർ എഴുതിയ 'നരേന്ദ്ര മോദി, ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ' എന്ന പുസ്തകം 8 ഭാഷകളിലാണ് ബിജെപി പുറത്തിറക്കിയത്.
2013ൽ ബിജെപിയുടെ ഇന്റലച്വൽ സെൽ ദേശീയ കൺവീനറായി നിയോഗിക്കപ്പെട്ടു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഭാഗത്തിന്റെയും സാഹിത്യ വിഭാഗത്തിന്റെയും ചുമതല ഡോ.ബാലശങ്കറിനായിരുന്നു. തുടർന്ന് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം അമിത്ഷായുടെ നേതൃത്വത്തിൽ മണ്ഡല തലംമുതൽ ദേശീയതലം വരെ പാർട്ടി ഭാരവാഹികൾക്കായ് തുടങ്ങിയ പ്രവർത്തക ട്രെയിനിങ് പ്രോഗ്രാമിന്റെ ദേശീയ ചുമതല ഡോ.ബാലശങ്കറിനായിരുന്നു. 2019ലെ ലോകസഭാതെരഞ്ഞെടുപ്പിലും പ്രചാരണ വിഭാഗത്തിനും സാഹിത്യ വിഭാഗത്തിനും നേതൃത്വം നൽകി. പ്രകടനപത്രികരൂപീകരണ സമിതിയിൽ അംഗമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം തയ്യാറാക്കുന്ന കമ്മറ്റിയിലും പ്രവർത്തിച്ചു. ഷൂട്ട് അറ്റ് സൈറ്റിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുമായി ആർ ബാലശങ്കർ സംസാരിക്കുന്നു.
ഷാജൻ സ്‌കറിയ: മാധ്യമ പ്രവർത്തകൻ, പത്രാധിപർ, കോളമിസ്റ്റ്
ബുദ്ധി ജീവി, സംഘാടകൻ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളുടെ സുഹൃത്ത് അങ്ങനെ ഒരുപാട് വിശേഷണങ്ങളിലൂടെ മലയാളികൾ അറിയുന്ന ആളാണ് ഡോ. ആർ ബാലശങ്കർ. ചെങ്ങന്നൂരുകാരനായ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആർഎസ്എസ് ബുദ്ധി ജീവി എന്നതിനപ്പുറത്തേക്ക് കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ അറിയില്ല.
ആർ ബാലശങ്കർ: ചെങ്ങന്നൂർ ആല എന്നൊരു സ്ഥലമാണ്. ആലാ പഞ്ചായത്താണ്. പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എന്റെ അച്ഛൻ. ആദ്യം കോൺഗ്രസ്സിലായിരുന്നു. പിന്നീട് കേരള കോൺഗ്രസ്സിന്റെ സ്ഥാപകന്മാരിൽ ഒരാളായിരുന്നു. മന്നത്ത് പത്മനാഭന്റെ ശിഷ്യനുമായിരുന്നു. അദ്ദേഹത്തിന് കേരള കോൺഗ്രസ്സിന് അകത്ത് നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്ന ആൾക്കാർ എന്നു പറയുന്നത് മാത്തച്ചൻ കുരുവിനാകുന്നേൽ, കെഎം ജോർജ് അങ്ങനെയുള്ള പഴയ നേതാക്കാന്മാര്. അതുപോലെ തന്നെ പിടി ചാക്കോയുടെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു. അദ്ദേഹം കോൺഗ്രസ്സ് വിട്ടിട്ട് പുതിയ പാർട്ടിയുണ്ടാക്കി. അദ്ദേഹത്തിന്റെ മരണ സമയത്ത് ഞാൻ വളരെ കുഞ്ഞായിരുന്നു.
പി ടി ചാക്കോയുടെ മരണം അദ്ദേഹത്തിന് വലിയ ഷോക്ക് ഉണ്ടാക്കി. പിടി ചാക്കോയുടെ മരണശേഷം അദ്ദേഹം കേരള കോൺഗ്രസ്സിൽ വളരെ ആക്ടീവായി. കെ ആർ സരസ്വതിയമ്മ കേരളത്തിന്റെ ആ സമയത്ത് അറിയപ്പെടുന്ന ഒരു നേതാവായിരുന്നു. ചെങ്ങന്നൂർ ഉള്ള എംഎൽഎ ആയിരുന്നു. അച്ഛൻ മരിക്കുമ്പോൾ ഞാൻ കോളേജിൽ ആണ് പഠിക്കുന്നത്. അച്ഛൻ എനിക്ക് 18 വയസ്സുള്ളപ്പോൾ മരിച്ചു. മരിക്കുമ്പോൾ അച്ഛന് പ്രായം കുറവായിരുന്നു ഏകദേശം 64 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് മരിച്ചത്. കേരള കോൺഗ്രസ്സ് ആയിരുന്നു. ആദ്യം പുള്ളി മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിലായിരുന്നു. കേരള കോൺഗ്രസ്സ് ഉണ്ടായ ശേഷം അതിലേക്ക് വന്നു. ആലാ പെണ്ണിക്കര എന്ന പഞ്ചായത്ത്. തുടക്കം മുതൽ അദ്ദേഹം മരിക്കും വരെ ആദ്യം മെമ്പർ ആയിരുന്നു. പിന്നീട് പ്രസിഡന്റ് ആയി.
അച്ഛന്റെ അവിടുത്തെ ഏറ്റവും വലിയ ബേസ് എന്നു പറയുന്നത് അവിടുത്തെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയാണ്. ആലായിലെ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അദ്ദേഹത്തെ ഏറ്റവും കൂടുതൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള കമ്മ്യൂണിറ്റിയാണ്. കേരള കോൺഗ്രസ്സിന്റെ ഭാഗമാണെങ്കിലും നേരത്തെ ആണെങ്കിലും. പുള്ളിയെ പലപ്പോഴും ജയിപ്പിച്ചവരും അവരായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് കെഎം ജോർജ് സാർ വീട്ടിൽ വന്നിട്ട് എന്നോട് പറഞ്ഞു ബാലശങ്കർ ഇപ്പോൾ പഠിക്കുകയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ കേരള കോൺഗ്രസ്സ് വരണം. ചെങ്ങന്നൂർ സീറ്റ് നിങ്ങൾക്ക് ആണെന്ന് പറഞ്ഞ് അങ്ങനെ ഒരു കാലഘട്ടമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് രാഷ്ട്രീയത്തിൽ ഒന്നും നിൽക്കാൻ താൽപ്പര്യം ഇല്ല.
ഞാൻ ആ സമയത്ത് ആർഎസ്എസുമായി ബന്ധപ്പെട്ടിരുന്നു. കാരണം കേരളത്തിലെ ആർഎസ്എസ് എന്നാൽ ആർക്കും അറിയാത്ത ഒരു പ്രസ്ഥാനമായിരുന്നു. യാദൃശ്ചികമായിട്ടു പ്രവർത്തകര് വീട്ടിൽ വന്നു അമ്മയുമായി സംസാരിച്ചു, ഇതു ഒരു ഹിന്ദു സംഘടനയാണ്, മകനെ ഇതിന്റെ ഒരു ക്യാമ്പിന് അയക്കണെന്നു പറഞ്ഞു. ഞാൻ പന്തളത്ത് കോളേജിൽ പിഡ്രിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ വന്നപ്പോൾ അമ്മ എന്നോടു പറഞ്ഞു, മോനെ ഇങ്ങനെ ഒരു കാര്യം ഉണ്ട്, നീ അതിന് പോകണം എന്നു പറഞ്ഞു. ഏഴു ദിവസത്തെ ക്യാമ്പ് ആണ്. ആദ്യമായിട്ട് ഞാൻ ഏഴു ദിവസത്തക്ക് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്.
അമ്മയുടെ താൽപ്പര്യത്തിൽ ആയിരുന്നു ഞാൻ ആർഎസ്എസ് പോയത്. മാനസികമായി അമ്മ ഒരു സോഷ്യലിസ്റ്റ് അനുഭാവിയിരുന്നു. എങ്കിലും വാജ്‌പേയിയെ കുറിച്ചൊക്കെ വായിക്കുമായിരുന്നു. രാംമനോഹർ ലോഹ്യയോട് അമ്മയ്ക്ക് വലിയ ആരാധനയായിരുന്നെങ്കിലും, ആർഎസ്എസിനോട് അനുഭാവമുണ്ടായിരുന്നു. അമ്മ പറഞ്ഞിട്ട് ഒരു ഹിന്ദു സംഘടനയാണ്, നല്ല സംഘടനയാണ് എന്നു പറഞ്ഞാണ് പോകുന്നത്. പോയി ഒരാഴ്ച കഴിഞ്ഞ് എനിക്ക് വലിയ താൽപ്പര്യം തോന്നി. ഞാനാണ് ആലായിൽ ആർഎസ്എസിന്റെ ശാഖ തുടങ്ങുന്നത്.
ആ സമയത്ത് പി പി മുകുന്ദൻ എന്നാളായിരുന്നു താലൂക്ക് പ്രചാരകനായിട്ട് സംഘത്തിന്റെ അപ്പോൾ അദ്ദേഹത്തിനോടുള്ള പേഴ്‌സണലായിട്ടുള്ള ഒരു അടുപ്പം കൊണ്ടായിരുന്നു. സേതുമാധവൻ ജി എന്നു പറയുന്ന ഞങ്ങളുടെ ജില്ലാ പ്രചാരകനായിരന്നു. അദ്ദേഹം ഇപ്പോഴും ഉണ്ട്. കേരളത്തിലെ സംഘത്തിന്റെ സീനിയർ നേതാക്കളിൽ ഒരാളാണ്. ഇവരുടെ രണ്ടു പേരുടെയും ട്രെയ്‌നിങ് കൊണ്ടാണ് അവിടെ ശാഖ തുടങ്ങിയത്. പിന്നെ അടുത്ത സ്ഥലത്ത ശാഖ തുടങ്ങി.
ശാഖാ രൂപീകരണ സമയത്ത് സിപിഎമ്മിന്റെ എതിർപ്പ് ഉണ്ടായിരുന്നോ?
സിപിഎമ്മിന്റെ എതിർപ്പ് ഇല്ലായിരുന്നു. ആ സമയത്ത് കേരള കോൺഗ്രസ്സ് അതി ശക്തമായി നിന്ന സമയമാണ്. പ്രത്യേകിച്ച് കർഷക സംഘമെന്നു പറഞ്ഞിട്ട് ഇ. ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ. അതിൽ അച്ഛനും ആക്ടീവായിരുന്നു. കർഷക സംഘവും, മാർസിസ്റ്റുകാരുടെ തൊഴിലാളി യൂണിയനുമായിട്ടു വലിയ സംഘർഷം നടക്കുന്നു സമയമായിരുന്നു. ഈ ട്രാക്ടർ ഒക്കെ വന്ന സമയം. ഞങ്ങളുടെ വീടിന്റെ മുന്നിൽ ട്രാക്ടർ ഉണ്ടായിരുന്നു, അതു കമ്മ്യൂണിസ്റ്റുകാർ വന്ന് കത്തിച്ചു. വീട് ഒരു ദിവസം വളഞ്ഞു, അച്ഛനെ കൊല്ലാൻ വേണ്ടി. അങ്ങനെയുള്ള സംഘർഷത്തിന്റെ കാലമായിരുന്നു. ഞാൻ കുഞ്ഞായിരുന്ന സമയത്ത്. അച്ഛൻ പല സമയവും വീട്ടിൽ നിന്ന് മാറി നിന്നിട്ടുണ്ട്. കാരണം കമ്മ്യൂണിസ്റ്റുകാർ കൊല്ലുമെന്ന് ഭയന്നിട്ട്. കോൺഗ്രസ്സിനേക്കാൾ അന്ന് ആക്ടീവ് കേരള കോൺഗ്രസ്സ് ആയിരുന്നു ഞങ്ങളുടെ ഏരിയായില്. അവരാണ്, കർഷക യൂണിയന്റെ നേതാക്കൾ എന്ന നിലയ്ക്ക്, ബേസിക്കലി കർഷകര്, ഇടത്തരം കർഷകരുടെ ഒരു സംഘടന എന്ന നിലയ്ക്ക് കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ, അതിൽ അച്ഛൻആക്ടീവ് ആയിരുന്നു.
ഈ കൊലപാതക രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകാർക്ക് അന്നേയുള്ളതാണ്. അച്ഛന് എന്നോട് എതിർപ്പ് വന്നത് അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരു ഇലക്ഷൻ വന്നു. ഇലക്ഷൻ വരുന്ന സമയത്ത് ജനസംഘത്തിന്റെ ക്യാൻഡിഡേറ്റ് വരും. അപ്പോൾ ആർഎസ് എസ് എന്ന നിലയ്ക്ക് നമുക്ക് അവരോടാണ് പ്രതിപത്തി. അപ്പോൾ അച്ഛന് ഭയങ്കരമായിട്ടു ദേഷ്യം വന്നു. അച്ഛൻ പറഞ്ഞു, എന്തിനാണ് ഇവരെ സപ്പോർട്ട് ചെയ്യുന്നത്? ഇവര് ക്യാൻഡിഡേറ്റിനെ നിർത്തണ്ട കാര്യമില്ല. ഇവര് പിടിക്കുന്ന ഓരോ വോട്ടും മാർക്‌സിസ്റ്റു പാർട്ടിയെ തോൽപ്പിക്കുന്നതിന് ഉതകുന്ന വോട്ടുകളാണ്. ജനസംഘം വോട്ടു പിടിക്കുമ്പോൾ കോൺഗ്രസ്സാണ് തോൽക്കുക, അല്ലെങ്കിൽ കേരള കോൺഗ്രസ്. അതുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്താൻ പോലും പാടില്ല എന്ന് പറഞ്ഞ് അച്ഛന് രാഷ്ട്രീയമായിട്ട് എന്നോട് എതിർപ്പു വന്നു.
അച്ഛന്റെ രാഷ്ട്രീയമാണോ, അന്ന് എന്താണ് അച്ഛനെ നിഷേധിക്കാൻ കാരണം?
നിഷേധിച്ചിട്ടില്ല പക്ഷെ ഈ വിഷയങ്ങളിലെ വീട്ടിലെ ചർച്ചകൾ നടക്കുന്ന സമയത്ത്
അച്ഛന്റെ രാഷ്ട്രീയം കേരള കോൺഗ്രസ്സിന്റെയും എന്റെ രാഷ്ട്രീയം ജനസംഘത്തിന്റെ രാഷ്ട്രീയമാണ്. ആ തരത്തിൽ അമ്മ എപ്പോഴും എന്നെയാണ് സപ്പോർട്ട് ചെയ്തത്. പക്ഷെ ഞാൻ അധികം കാലം അവിടെ ഇല്ലായിരുന്നു. ഞാൻ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം എൻഎസ്എസ് പന്തളത്ത് കോളേജിൽ എബിവിപി എന്നു പറഞ്ഞ സംഘടന തുടങ്ങിയതും ഞാനായിരുന്നു. അവിടെ സ്ഥാനാർത്ഥിയായിട്ടു നിന്നു ഒരു തവണ ജയിക്കുകയും ചെയ്തു, ആർട്‌സ് ക്ലബിന്റെ. പന്തളത്ത് കോളേജിൽ എൻഎസ്എസിന്റെ ഒരു സ്റ്റുഡന്റ് യൂണിയൻ ഉണ്ടായിരുന്നു. എൻഡിപി എന്നു പറയുന്ന അവരും ഞങ്ങളും തമ്മിൽ ഒരു അലൈൻസ് ഉണ്ടാക്കി. ആ അലൈൻസ് ഒക്കെ വർക്ക് ഔട്ട് ചെയ്യുന്നത് ബേസിക്കലി ഞാനും ഞങ്ങളുടെ ആൾക്കാരും കൂടെയായിരുന്നു. അന്ന് ഉപേന്ദ്രനാഥ കുറുപ്പ് ഒക്കെ അവിടെ വരുമായിരുന്നു, പ്രസംഗിക്കാൻ ഒക്കെ. അങ്ങനെ ഞങ്ങൾ അവിടെ ഇലക്ഷൻ നടത്തി. കുറേ സീറ്റുകൾ ഞങ്ങൾ ജയിച്ചു, ഈ യൂണിയന്റെ ഭാഗമായിട്ട്. അങ്ങനെ ഒരു നല്ല ഗ്രൂപ്പ് ഉണ്ടായിരുന്നു. പക്ഷെ ഗ്രാജുവേഷൻ കഴിഞ്ഞതോടു കൂടി ഞാൻ അവിടെ നിന്നു വിട്ടു. പിന്നെ ഞാൻ സാഗർ യൂണിവേഴ്‌സിറ്റിയിൽ പോയി. എംഎ പഠിക്കാൻ വേണ്ടിയിട്ട്. കാരണം ഈ രാഷ്ട്രീയമായിട്ടു നടന്നതുകൊണ്ട് വാസ്തവത്തിൽ എനിക്ക് കിട്ടിയ മാർക്ക് കുറഞ്ഞു. ഫിഫ്റ്റി പേഴ്‌സന്റേജ് കഷ്ടിച്ചേ ഉണ്ടായിരുന്നുള്ളൂ. 50 ശതമാനത്തിൽ താഴെയുള്ളവർക്ക് യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ കട്ടത്തില്ല എംഎയ്ക്ക്. അങ്ങനെയാണ് സാഗറിൽ പോകുന്നത്. ഞാൻ പിന്നെ എംഎ എടുത്തു. പിന്നെ അങ്ങനെ നോർത്ത് ഇന്ത്യയിൽ പോയി. പ്രത്യേകിച്ച് ഈ ബിജെപി, ആർഎസിന്റെ ഒരു ബായ്ക്ക് ഗ്രൗണ്ട് ഉണ്ടായിരുന്നതുകൊണ്ട് അതു കൂടുതൽ എനിക്ക് സന്തോഷകരമായിട്ടു തോന്നി. ഐ കണ്ടിന്യൂഡ് ദെയർ.
അന്ന് ബിജെപി ഒന്നും ഇല്ല, ജനസംഘമേ ഉള്ളൂ. അധികാരത്തിന്റെ ഒരു വിദൂര സാധ്യത പോലും ഇല്ല. പിന്നെ എന്താണ് അടിയുറച്ച് അവിടെ തന്നെ പ്രവർത്തിക്കാൻ കാരണം?
അന്ന് ഐഡിയോളജിയായിരുന്നു കൂടുതൽ ഇംമ്പോർട്ടന്റ്. അതിനേക്കാൾ കൂടുതൽ, ആർഎസ്എസിന്റെ ഒരു പ്രത്യകത എന്നു പറഞ്ഞാൽ ഐഡിയോളജിയേക്കാളും അതിലെ വ്യക്തികൾ, പ്രചാരകർ അവരൊക്കെ വളരെ അട്രാക്റ്റീവ് ആയിരുന്നു. ഒരു ആർഎസ്എസുകാരനെ ആർഎസ്എസുകാരനാക്കുന്നതിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഈ വ്യക്തികളാണ്....ഇവരുമായിട്ടുള്ള ബന്ധത്തില് നമ്മൾ അറിയാതെ തന്നെ അതിന്റെ ഭാഗമാകും. അതിനു ശേഷമാണ് ഐഡിയോളജി എന്താണെന്ന് മനസ്സിലാകുന്നത് പോലും. അപ്പോൾ ഞാൻ ഒരിക്കൽ സർ സംഘ ചാലകുമായി സംസാരിക്കുമ്പോൾ പറയാറുണ്ടായിരുന്നു... ഞാൻ അന്ന് ഒക്കെ ഞങ്ങൾ ചൊല്ലുന്ന ഒരു പാർത്ഥനയുണ്ട്.
ശുദ്ധ സാത്വിക പ്രേമ അപ്‌നാ കാര്യകാ ആധാർ ഹേ എന്നൊരു പാട്ട് ഉണ്ട്. സംഘഗീതം ആണ് അത്. എന്നു വച്ചാൽ ശുദ്ധ സാത്വിക പ്രേമ അപ്‌നാ കാര്യകാ ആധാർ ഹേ...എന്നു വച്ചാൽ, ദി ബേസിക് ഐഡിയോളജി ഓഫ് ദി ഓർഗനൈസേഷൻ ഈസ് ദാറ്റ് ദി സ്പിരിച്വൽ ലവ്. ഒരു ടോട്ടൽ സ്‌നേഹമാണ്, പരസ്പരം ബന്ധം ആ ബന്ധത്തിൽ ആണ് ഈ പ്രസ്ഥാനം വളർത്തിയതും വളർത്തിയെടുത്തതും. അത് ഒരുപാട് ഈ പ്രസ്ഥാനത്തിന്റെ വളർച്ചയിുടെ ഭാഗമായി...ഐഡിയോളജി എന്നു പറഞ്ഞാൽ സെക്കന്ററി...നമ്മൾ വേറൊരു സ്റ്റേജിൽ വരുമ്പോഴേ ഐഡിയോളജി ആൾക്കാർക്ക് മനസ്സിലാവൂ.
സാഗർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ എബിവിപി ഉണ്ടായിരുന്നോ അവിടെ?
ഉണ്ടായിരുന്നു. മധ്യപ്രദേശ് എന്നു പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ആർഎസ്എസ് ജനസംഘം യൂണിറ്റ് ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്. ഇന്നും അന്നും. ആ കേഡർ സംവിധാനവും പ്രവർത്തകരും, ഐഡിയോളജിക്കൽ ഓറിയന്റേഷനും കംപ്ലീറ്റ് ആയിട്ട ഉള്ള ഏറ്റവും വലിയ ഒരു സംസ്ഥാനം മധ്യപ്രദേശ് ആണ്. മധ്യപ്രദേശിൽ ഉള്ള ആ അടിത്തറ ഒരു സംസ്ഥാനത്തിലും ഇല്ല.
അന്ന് എബിവിപി ഒക്കെ മത്സരിച്ചോ അവിടെ?
ഇല്ല മത്സരിച്ചൊന്നും ഇല്ല. എബിവിപിയുമായിട്ടു ബന്ധം ഉണ്ടായിരുന്നു. അതിനു ശേഷം ഞാൻ അവിടെ നിന്നും കുറച്ച് കാലം....
അവിടെ സംഘമായിട്ടു ബന്ധം ഉണ്ടായിരുന്നോ?
സംഘമായിട്ടു ബന്ധമുണ്ടായിരുന്നു. എല്ലാവരുമായിട്ടു ബന്ധമുണ്ടായിരുന്നു. മധ്യപ്രദേശിൽ ആ സമയത്ത് ഒരു പ്രത്യേകത എന്നു പറഞ്ഞാൽ നേതാക്കന്മാർ ഒന്നും ഇപ്പോഴത്തെ പോലത്തെ നേതാക്കന്മാർ അല്ല. അന്ന് രാജ മാത വിജയരാജ സിന്ധ്യെ കൈലാസ് ജോഷി, കൈലാസ് സാരംഗെ...അവരൊക്കെ എന്നു പറഞ്ഞാൽ, വിരേന്ദ്രകുമാർ സക്ലേച്ച ഈ നേതാക്കന്മാരൊക്കെ എന്നു പറഞ്ഞു കഴിഞ്ഞാൽ, അവർ നേതാക്കന്മാർ എന്ന നിലയ്ക്ക് അല്ല, നമ്മുടെ ഒരു മൂത്ത ബ്രദറിനെ പോലെ, അല്ലെങ്കിൽ ചേച്ചിയെ പോലെ, രാജ മാതാ പോലും ആണെങ്കിലും എന്തു കാര്യം ഉണ്ടെങ്കിൽ പോലും പോയി പറയാൻ സാധിക്കും. സംസാരിക്കാൻ സാധിക്കും. ഒരു അക്‌സസ്് എന്നു പറഞ്ഞാൽ അതി വിഷയമേല്ലായിരുന്നു. അപ്പോൾ ആ തരത്തിലുള്ള ഒരു ബന്ധം എന്നു പറഞ്ഞാൽ ഞാൻ ഇവിടെ ജന സംഘത്തിന്റെ കാര്യാലയമുണ്ട്, അവിടെ പോയി കിടന്ന് ഉറങ്ങുമായിരുന്നു. സംഘാലയം ഉണ്ടായിരുന്നു, അവിടെ പോയി ഉറങ്ങുമായിരുന്നു. അവിടെ പോയി താമസിക്കും ഭക്ഷണം കിട്ടും. പിന്നെ എന്താന്ന് വച്ചാൽ ഈ ആർഎസ്എസിന്റെ ഒരു പ്രത്യേകത എന്നു പറഞ്ഞാൽ ഇന്ത്യയിൽ എവിടെ പോയി കഴിഞ്ഞാലും, ദേർ ഈസ് എ സെൻസ് ഓഫ് ബ്രദർഹുഡ്, ആരെങ്കിലും നമ്മളെ അറിയുന്നവർ ഉണ്ട്. അറിഞ്ഞു കഴിഞ്ഞാൽ അർഎസ്എസ് ഭാഗമാണെന്ന് പറഞ്ഞാൽ ഇമ്മീഡിയറ്റ്‌ലി യൂ ആർ അറ്റന്റഡ്. ആ അടിസ്ഥാനത്തിൽ നിങ്ങളെ കുറിച്ച് ഒരു സംശയം ഇല്ല. നിങ്ങളെ അതിന്റെ ഭാഗമായിട്ട് ഉടനെ അങ്ങ് ഏറ്റെടുക്കുകയാണ്. ദേർ യു ക്യാൻ സ്റ്റേ ഫോർ എ ഫ്യൂ ഡേയ്‌സ്.
ഇവിടെ നിന്നും, അങ്ങ് പിജി കഴിഞ്ഞ ശേഷമുള്ള കാര്യം..?
അതായത് ഞാൻ പഠിക്കുന്ന സമയത്താണ് എമർജൻസി വന്നത്. എമർജൻസി വന്നപ്പോൾ ഞങ്ങളുടെ എല്ലാ പ്രവർത്തനത്തിന്റെയും രീതി മാറി. അപ്പോൾ അറസ്റ്റ് ചെയ്യപ്പെടാത്തവരും...ഞാൻ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. എല്ലാ എബിവിപിക്കാരെയും ആർഎസ്എസുകാരെയും അറസ്റ്റ് ചെയ്തു. എന്റെ കൂടെ അന്ന് എബിവിപിയിൽ ഉണ്ടായിരുന്ന പലരെയും അറസ്റ്റ് ചെയ്തു.
എമർജൻസിക്ക് എതിരെ പ്രവർത്തിച്ചോ അന്ന്?
പ്രവർത്തിച്ചു. എന്റെ കൂടെ അന്ന് പ്രവർത്തിച്ച പന്തളത്ത് കോളേജിൽ ഉണ്ടായിരുന്ന ആൾക്കാർ ആണ് നമ്മുടെ ശ്രീധരൻ പിള്ള, മധുസൂദനൻ അവരൊക്കെ അന്ന് ഉണ്ടായിരുന്നു, എബിവിപിയിൽ എന്റെ കൂടെ ഉണ്ടായിരുന് ആൾക്കാരാണ്. അവരെയൊക്കെ അറസ്റ്റു ചെയ്തു. ഒരു പത്മനാഭൻ ഉണ്ടായിരുന്നു. കേരളത്തിൽ ഉണ്ടായിരുന്നേൽ ഞാനും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. അപ്പോൾ ഞാൻ കേരളത്തിൽ ഇല്ലാതിരുന്നതുകൊണ്ട്... ഞങ്ങളുടെ വീട്ടിൽ ഒക്കെ പൊലീസുകാർ പോകുമായിരുന്നു ആ സമയത്ത്. പക്ഷെ ഞാൻ മധ്യപ്രദേശിൽ ആയിരുന്നു. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. പക്ഷെ എന്റെ മുഖ്യമായിട്ട് ഉള്ള വർക്ക് എന്നു പറഞ്ഞാൽ അണ്ടർഗ്രൗണ്ട് മൂവ്‌മെന്റിനെ കുറിച്ച് അതിനെ സഹായിക്കുക ലിറ്ററേച്ചർ തയ്യാറാക്കുക. അന്ന് ഒക്കെ ഞാൻ എഴുതുമായിരുന്നു. പന്തളത്ത് പഠിക്കുന്ന സമയത്ത് ആയിരുന്നെങ്കിലും പന്തലി എന്നു പറയുന്ന ഒരു മാസിക ഉണ്ടായിരുന്നു. അതിന്റെ എഡിറ്റർ ആയിരുന്നു. റെഗുലർ ആയിട്ടു എഴുതുമായിരുന്നു. കോളേജ് മാഗസിൻ മൂന്നു നാലും ആർട്ടിക്കിൾ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതുമായിരുന്നു. മലയാളത്തിലും. ഒരു റൈറ്റിങ് ആ സമയത്ത് ഉണ്ടായിരുന്നു. അപ്പോൾ എമർജൻസിയുടെ സമയത്ത് അണ്ടർഗ്രൗണ്ട് ലിറ്ററേച്ചർ തയ്യാറാക്കാനൊരു വലിയ സാധ്യത ഉണ്ടായിരുന്നു. അപ്പോൾ അതുകൊണ്ട് ഒരുപാട് ലേഖനങ്ങൾ എഴുതി അത് ഇംഗ്ലീഷിൽ എഴുതി.
ആ സമയത്ത് വേറെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടില്ല.
ഇല്ല അത് പ്രസിദ്ധീകരിക്കാനേ പറ്റത്തില്ല. പിന്നെ ഇതെന്നു വച്ചാൽ അണ്ടർ ഗ്രൗണ്ട് ലിറ്ററേച്ചർ ആണ്. എമർജൻസിയുടെ സമയത്ത് ഉണ്ടായിരുന്നു. സെൻസർഷിപ്പ് ഉണ്ടായിരുന്നു. അപ്പോൾ നമുക്ക് ഒന്നും എഴുതാൻ പറ്റത്തില്ല. വാർത്ത പോലും വരില്ല. പക്ഷെ ഈ എമർജൻസിയെ നമ്മൾ ഫേസ് ചെയ്തതെന്ന് പറഞ്ഞാൽ അണ്ടർ ഗ്രൗണ്ട് മൂവ്‌മെന്റ് വഴിയാണ്. ഒരുപാട് ലിറ്ററേച്ചർ തയ്യാറാക്കി, അത് സർക്കൂലേറ്റ് ചെയ്തിട്ട,് ഓരോ വീടുകളിലും എത്തിക്കുക എന്നുള്ള ഏറ്റവും വലിയ വർക്ക് അതായിരുന്നു. അതാണ് ആ സമയത്ത് നരേന്ദ്ര മോദിയും ചെയ്തത്.
നരേന്ദ്ര മോദി മുഴുവൻസമയം ഗുജറാത്തിലാണ്. അന്ന് എനിക്ക് പരചയം ഇല്ല അദ്ദേഹത്തിനെ. അന്ന് അദ്ദേഹം സംഘത്തിന്റെ പ്രചാരകനാണ്. പ്രചാരകൻ എന്ന നിലയ്ക്ക് അദ്ദേഹം അവിടുത്തെ അണ്ടർ ഗ്രൗണ്ട് മൂവ്‌മെന്റ് കംപ്ലീറ്റ് നിയന്ത്രിച്ചിരുന്നത് മോദിയായിരുന്നു.
അന്ന് മോദി ഗുജറാത്തിൽ പ്രചാരകനായിട്ടു പ്രവർത്തിക്കുന്നു. അങ്ങ് പിജി പൂർത്തിയാക്കുന്നു. പൂർത്തിയാക്കിയിട്ടു പിന്നെ എന്തു ചെയ്തു?പിന്നെ എന്തു തീരുമാനിച്ചു?
പൂർത്തിയാക്കിയിട്ട് ജോലി ചെയ്യാൻ ആഗ്രഹിച്ചു എനിക്ക് ജോലി വേണം എന്നായിരുന്നു ആഗ്രഹം. തന്നെയല്ല എനിക്ക് വീട്ടിൽ സാമ്പത്തികമായിട്ടു അമ്മയെ സഹായിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ അച്ഛൻ മരിക്കുകയും ചെയ്തു. എന്റെ അമ്മ, രണ്ട് അനിയന്മാർ ഉണ്ടായിരുന്നു. ഒരു സിസ്റ്റർ ഉണ്ട്. അവര് പഠിക്കുവാരുന്നു. ഇപ്പോൾ അവർക്ക് എല്ലാം ജോലി ഉണ്ട്. അവരെല്ലാം സെറ്റിൽ ആയി. അതുകൊണ്ട് അമ്മയെ സഹായിക്കണം എന്നുണ്ടായിരുന്നു. മൂത്ത സഹോദരൻ എന്ന നിലയ്ക്ക് ഞാൻ അന്ന് ഞാൻ യുഎൻഐയിൽ അപ്ലൈ ചെയ്തു.
സർക്കാർ ഉദ്യോഗം ആഗ്രഹിച്ചില്ല. പത്രപ്രവർത്തനം ആയിരുന്നോ താൽപ്പര്യം?
പത്രപ്രവർത്തനം കാരണം നേരത്തെ എഴുതുന്നുണ്ടായിരുന്നതുകൊണ്ട് എഴുതുന്നതിനുള്ള താൽപ്പര്യം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ കേസരിയിൽ, എഴുതുമായിരുന്നു. പഠിക്കുന്ന സമയത്ത് കേസരിയിൽ ഒന്ന് രണ്ട് ആർട്ടിക്കിൾ അത് പബ്ലീഷ് ചെയ്തു വന്നായിരുന്നു. പിന്നെ പന്തളത്ത് പഠിക്കുന്ന സമയത്ത് തന്നെ. ഞാൻ പറഞ്ഞത് എന്താന്നു വച്ചാൽ ഈ പന്തലി എന്നു പറയുന്ന മാഗസിൻ റെഗുലറി പബ്ലീഷ് ചെയ്യുവായിരുന്നു അതുകൊണ്ട് ജേർണലിസം എനിക്ക് പറ്റിയ ഒരു ജോബ് ആണന്ന് എനിക്ക് തോന്നി.
ജേർണലിസം പഠിച്ചില്ല
ജേർണലിസം പഠിച്ചിട്ടില്ല.
എന്നിട്ട് യുഎൻഎയ്ക്ക് അപേക്ഷിച്ചു
യൂഎൻഎയിൽ അപേക്ഷിക്കാൻ ഉള്ള ഒരു കാരണം എന്നു പറഞ്ഞാൽ അന്ന് എമർജൻസി കഴിഞ്ഞപ്പോൾ ഉള്ള കാര്യമാണ് പറയുന്നത് എമർജൻസി കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാൻ സമാചാർ എന്നു പറയുന്ന ആർഎസ്എസിന്റെ ഒരു ന്യൂസ് ഏജൻസി ഉണ്ടായിരുന്നു. ന്യൂസ് ഏജൻസിയിൽ, അവിടെ ബാലേശ്വർ അഗർവാൾ എന്നൊരു ജനറൽ മാനേജരുണ്ടായിരുന്നു. അപ്പോൾ പരമേശ്വർ ജി ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു.
പരമേശ്വർ ജിയുമായിട്ടു അപ്പോൾ പരിചയം ആയിരുന്നോ?
അന്നാണ് പരിചയപ്പെടുന്നത് പരമേശ്വരജിയും ഞാനും അന്ന് ഭോപ്പാലിൽ ഉള്ള സമയത്ത് എമർജൻസി കഴിഞ്ഞപ്പോഴായിരുന്നു. പരമേശ്വർജിക്ക് ഞാൻ ഒരു കത്ത് എഴുതി, ഞാൻ ഇങ്ങനെ ഡൽഹിയിൽ വരാൻ ആഗ്രഹിക്കുന്നു. അപ്പോൾ പരമേശ്വർജി ഉടനെ മറുപടി അയച്ചു. വരാൻ പറഞ്ഞു. അവിടെ ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം അന്ന് ഡയറക്ടർ ആണ്. എമർജൻസി കഴിഞ്ഞപ്പോൾ 77 ൽ. അപ്പോൾ അന്ന് ജനതാ പാർട്ടിയുടെ സർക്കാരാണ് പക്ഷെ ബിജെപി അല്ല ജനസംഘം വളരെ പവർ ഫുൾ ആയിരുന്നു. അപ്പോൾ ഈ ഏജൻസികൾ ഒക്കെ റിവൈവ് ആയി നേരത്തെ ബാൻ ചെയ്തിരുന്നു ഇന്ദിരാഗാന്ധിയുടെ സമയത്ത് എമർജൻസിയിൽ. പക്ഷെ ഹിന്ദുസ്ഥാൻ സമാചാർ റിവൈവ് ആയി പരമേശ്വർ ജി എന്നെ കണ്ടിട്ട് ബാലേശ്വർ അഗർവാളിന്റെ അടുത്ത് പോയി. എന്നിട്ടുപറഞ്ഞു ബാലശങ്കർ ഡൽഹിയിൽ ജോലിക്ക് വന്നതാണ് പുള്ളിക്ക് ജോലി കൊടുക്കണമെന്ന് പറഞ്ഞു. അപ്പോൾ ബാലേശ്വർ അഗർവാൾ പറഞ്ഞു അയാൾക്ക് കൂടുതൽ ഇംഗ്ലീഷ് ആണല്ലോ സൗകര്യം. സൊ ഐ ആം ടെയ്ക്കിങ് യു മർച്ചന്ദാനി എന്നു പറഞ്ഞിട്ട് മർച്ചന്ദാനിയാണ് അന്ന് യുഎൻഎയുടെ ജനറൽ മാനേജർ.
അപ്പോൾ അദ്ദേഹത്തിനെ വിളിച്ചിട്ടു പറഞ്ഞു ഞാൻ എന്റെ ഒരു ഫ്രണ്ടിനെ അയക്കുന്നുണ്ട്. അപ്പോൾ ഞാൻ ചെന്നയുടനെ ഒരു ഫോം ഫിൽ അപ്പ് ചെയ്യാൻ തന്നു. ഫിൽ അപ്പ് ചെയ്തു. ആൻഡ് യുകാൻ ജോയിന്റ് എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ട് അപ്പോയ്‌മെന്റ് ലെറ്റർ വന്നു. എന്നെ പറഞ്ഞു വിട്ടു ഡൽഹി ബ്യൂറോയിൽ.
അവിടെ താമസിച്ചിരുന്നത് പരമേശ്വർജിയുടെ കൂടെ കാര്യലായത്തിൽ, ആർഎസ്എസിന്റെ കാര്യാലയത്തിൽ ആണ് താമസിച്ചത്. അപ്പോൾ അവിടെ താമസിക്കുന്ന സമയത്ത്, പരമേശ്വർ ജിയാണ് എന്നെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകുന്നത്. ഒരാഴ്ച രണ്ടു മൂന്നാഴ്ച ഒക്കെ അപ്പോൾ ഒരു ദിവസം ഞങ്ങളുടെ ഇന്റലിച്വൽ ഹെഡ് എന്നു പറയുന്ന അഖിൽ ഭാരതീയ ബൗദ്ധിക് പ്രമുഖ് ബാപ്പറോ മോഹെ എന്നൊരാളുണ്ട്. നമ്മുടെ ഹരിയേട്ടൻ ഒക്കെ പിന്നീട് ആ പൊസിഷനിൽ ഇരുന്നു. അദ്ദേഹം വളരെ റെസ്പക്റ്റഡ് ആയ വളരെ സീനിയർ ആയ അതായത് ഹയറാർക്കിയിൽ നമ്പർ ത്രീ എന്നു പറയുന്നത്
ആർഎസ്എസിന്റെ രാജ്യത്തെ നമ്പർ ത്രീ ആയിരുന്നു.
നമ്പർ ത്രീ ആയിരുന്നു. അപ്പോൾ ഇദ്ദേഹത്തിനെ ഇവിടെ വച്ചു കണ്ടു. കാര്യാലത്തിൽ. അപ്പോൾ ഒരു ദിവസം എന്നെ വിളിച്ചു. എന്നിട്ട് എന്നോട് വിളിച്ചിട്ടു എന്നോട് കുശലം ഒക്കെ ചോദിച്ചു. ഇംഗ്ലീഷിൽ എഴുതുമോ എന്നു ചോദിച്ചപ്പോൾ എഴുതും എന്നുപറഞ്ഞു. അപ്പോൾ അയാം ലുക്കിങ് ഫോർ എ പേഴ്‌സൺ ഹു റൈറ്റസ് ഇൻ ഇംഗ്ലീഷ് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അയാം ഗോയിങ് ടു ജോയിൻ ദ ജോബ് ഇൻ യുഎൻഐ. അപ്പോൾ അദ്ദേഹം തിങ്ക് ഇറ്റ് ഓവർ എന്നുപറഞ്ഞു.ഐ വാൻഡ് എ പേഴ്‌സൺ ആൻഡ് ഐ വാൻഡ് എ പ്രചാരക്... ഇഫ് യു തിങ്ക് യു ക്യാൻ ഡു ഇറ്റ് ഡു ഇറ്റ് എന്ന് അദ്ദേഹം ഓപ്ഷൻ പറഞ്ഞു.
അപ്പോൾ ഞാൻ വന്നു പരമേശ്വർ ജിയുടെ അടുത്തു പറഞ്ഞു. പരമേശ്വർ ജി ഗ്രൗണ്ട് ഫ്‌ളോറിൽ ആണ്. ഇദ്ദേഹം സെക്കന്റ് ഫ്‌ളോറിൽ ആണ് അപ്പോൾ താഴെ വന്നിട്ട് ഞാൻ പരമേശ്വർ ജിയുടെ അടുത്ത് പറഞ്ഞു. ഞാൻ വാസ്തവത്തിൽ യുഎൻഎയുടെ തിങ്കാളാഴ്ച പോയി ജോയിൻ ചെയ്യേണ്ടതാണ്, എന്താണ് ചെയ്യേണ്ടത് എന്നു ചോദിച്ചു. പരമേശ്വർ ജി ചിരിച്ചിട്ടു പറഞ്ഞു മോഹെജി പറഞ്ഞാൽ പിന്നെ മറ്റൊന്ന് പറയാൻ പറ്റുമോ. എന്നിട്ടു എന്നോടു പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു പറ്റത്തില്ല എന്നുപറയാൻ നിവൃത്തിയില്ല ഐ നീഡ് ജോബ് എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ആലോചിക്ക് എന്ന് പറഞ്ഞു.
ഞാൻ അവിടെ താമസിക്കുന്ന സമയത്ത് ഞാൻ ഇടയ്ക്ക് കേസരിയിൽ എഴുതുമായിരുന്നു. കേസരിയിൽ എഴുതിയിട്ട് ഒരു ആർട്ടിക്കിൾ വന്നു. ഈ ആർട്ടിക്കിൾ പബ്ലീഷ് ചെയ്തു കഴിഞ്ഞപ്പോൾ ചെറിയ തുക എനിക്കു തന്നു. 400 രൂപ എനിക്ക് അയച്ചു. അപ്പോൾ ഈ 400 രൂപ തന്നപ്പോൾ ഞാൻ ഇത് സൈൻ ചെയ്തു മേടിച്ചു. 400 രൂപ. പരമേശ്വർ ജി എന്നോട് ചോദിച്ചു ഓർഗനൈസറിലോ, പാഞ്ചജന്യയിലോ നിന്നോ ആരെങ്കിലും സ്വയം സേവകർ പൈസ വാങ്ങാൻ പാടില്ല. ഇത് തിരിച്ച് അയക്കാൻ പറഞ്ഞു. ഞാൻ ഈ കാശ് തിരിച്ചയച്ചു.
അപ്പോൾ പരമേശ്വർ ജി ആ സമയത്ത അദ്ദേഹത്തിന്റെ ഒരു പ്രിൻസിപ്പിൾഡ് അപ്രോച്ച് അതായിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു മോഹെജി ഈ എ സീനിയർ മാൻ. സംഘത്തിന്റെ അധികാരിയാണ്. അദ്ദേഹത്തിനോട് നോ ആരും പറയത്തില്ല. സൊ തിങ്ക് ഇറ്റ് ഓവർ എന്നു പറഞ്ഞിട്ട്...അപ്പോൾ ഞാൻ തീരുമാനിച്ചു യുഎൻഎ ജോലി ചെയ്യുന്നില്ല. സൊ ഐ ടുക അപ്പ് ദ ജോബ് ദാറ്റ് മോഹെജി ഗേവ് മി.
മോഹെജി തന്ന ജോലി എന്നു പറയുന്നത് അന്ന് ആർഎസ്എസിന്റെ അതായത് ഡൽഹിയിലെ കാര്യാലയത്തിൽ, അവിടെ ഒരു വലിയ ഒരു ഹാൾ ഉണ്ട്. ഒരു ഗ്രൗണ്ട് ഫ്‌ളോർ....അത് നിറച്ച് ലിറ്ററേച്ചർ. അണ്ടർ ഗ്രൗണ്ട് ലിറ്ററേച്ചർ, വിവിധ ഭാഷകളിലുള്ള ലോകത്ത് മുഴുവൻ ഉള്ള ലിറ്ററേച്ചർ അതു മുഴുവൻ അവിടെ കുന്നു കൂടി അങ്ങനെ കിടക്കുകയാണ്. അപ്പോൾ ആർഎസ്എസ് എമർജൻസി കഴിഞ്ഞത്തപ്പോൾ ചെയ്തതെന്ന് എന്നു പറഞ്ഞു കഴിഞ്ഞാൽ അവര് എല്ലാ സ്ഥലത്തും ഉള്ള പ്രവർത്തകരോട് പറഞ്ഞു, നിങ്ങൾ ഇതുവരെ യൂസ് ചെയ്ത എല്ലാ ലിറ്ററേച്ചറും ഇവിടേക്ക് അയക്കണം. ഇത് ഇവിടെ കളക്റ്റ് ചെയ്ത്, വി വാണ്ട് ടു ഡോക്യുമെന്റ് ഇറ്റ്. ഡോക്യുമെന്റ് ചെയ്തിട്ട് പുസ്തകം ഉണ്ടാക്കണമെന്ന് പറഞ്ഞിട്ട.... ദേ ഡിസൈഡഡ് ടു ഹാവ് എ സോഷ്യൽ ബുക്ക് ഓഫ് എമർജൻസി. ഹൗ വി ഫേട്ട് എമർജൻസി വാട് ഹാസ് എമർജൻസി. വാട്ട് വാസ് ഹിസ്റ്ററി ഓഫ് എമർജൻസി അതിനകത്ത് എന്തൊക്കെ ലിറ്ററേച്ചർ നമ്മൾ യൂസ് ചെയ്തു...അങ്ങനെയുള്ള ഈ വർക്ക് ആണ് ഇദ്ദേഹം എന്നെ ഏൽപ്പിക്കുന്നത്. ഇതിനുവേണ്ടി ആളില്ലാ എന്നു പറഞ്ഞാണ് എന്നെ ഈ വർക്ക് ഏൽപ്പിച്ചത്.
മോദിയുടെ വരവ്
അപ്പോൾ ആ സമയത്ത് മോഹെജി പറഞ്ഞു യു ആർ ന്യൂ നിങ്ങൾക്ക് യു വിൽ ഗെറ്റ് ഗൈഡൻസ് ഫ്രം സംബഡി..ഐ വിൽ സെൻഡ് എ സീനിയർ പേഴ്‌സൺ എന്നു പറഞ്ഞ് അങ്ങനെയാണ് മോദിജി അവിടെ വരുന്നത്. അപ്പോൽ മോഹെജി പറഞ്ഞു, എ സീനിയർ പേഴ്‌സൺ വിൽ കം ആൻഡ് ഹി വിൽ ഗൈഡ് യു ഇനിഷ്യലി എന്നു പറഞ്ഞു. അങ്ങനെയാണ് മോദിജി അവിടെ വരുന്നത്. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് മോദിജിയെ ആദ്യമായിട്ട് കാണുന്നത്.
അപ്പോൾ മോദിജി അവിടെ പ്രചാരകൻ ആയിരുന്നോ?
മോദിജി അവിടുത്തെ സഹ പ്രാന്ത പ്രചാരകൻ ആയിരുന്നു. ആ സമയത്ത് പ്രാന്ത പ്രചാരകൻ എന്നു പറഞ്ഞാൽ സ്റ്റേറ്റിന്റെ ഹെഡ് ആണ്. അതിന്റെ താഴത്തെ ആളാണ്.സഹാപ്രന്ത പ്രചാരകൻ... ആക്വച്‌ലി അദ്ദേഹം വിഭാഗ് പ്രചാരകൻ ആയിരുന്നു. ഒരു പ്രത്യേക ഏരിയായുടെ പക്ഷെ ഹി വാസ് ഗോയിങ് ടു ബി സഹ പ്രാന്ത പ്രചാരക് ആൻഡ് ബൗദ്ധിക് പ്രമുഖ് എന്നു പറഞ്ഞ് അവര് അപ്പോയ്ന്റ് ചെയ്യാൻ ഇരിക്കുവായിരുന്നു. അങ്ങനെയുള്ള സമയത്താണ് അദ്ദേഹം വരുന്നത്. കാരണം ഈ എമര്ജൻസി കഴിഞ്ഞിട്ട് അദ്ദേഹം ഒരു പുസ്തകം എഴുതി, ഗുജറാത്ത് എമർജൻസി എന്നു പറഞ്ഞൊരു പുസ്‌കതം എഴുതി. അത് ഇപ്പോൾ മറ്റു ഭാഷകളിലും വന്നിട്ടുണ്ട്. അപ്പോൾ ആ പുസ്തകം നല്ല പോപ്പുലർ ആയിരുന്നു. നല്ല ബുക്ക് ആയിരുന്നു. ആ ഒരു പശ്ചാത്തലം കൂടി ഉള്ളതുകൊണ്ടാണ് മോദിയെ ഇവിടെ വിളിച്ചത്. പക്ഷെ ഇത്രയും ഒരു ഫിസിക്കൽ ലേബർ ചെയ്യാൻ പറ്റിയ ആൾക്കാർ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത് ഇങ്ങനെ കെട്ടി കിടക്കുകയാണിയിരുന്നു. മാസങ്ങൾ ആയിട്ട് ഇത് ഇങ്ങനെ കിടക്കുവായിരുന്നു. ലിറ്റേറച്ചർ, ലോകത്തിന്റെ ഭാഗത്തു നിന്നു വന്ന അപ്പോൾ ഇത് സോർട്ട് ചെയ്യുകയാണ് ഇതിന്റെ ആദ്യത്തെ വർക്ക്. അങ്ങനെയാണ് മോദിജി വരുന്നത്. മോദിജി വന്നു വാസ്തവത്തിൽ
നിങ്ങൾ രണ്ടു പേരും മാത്രം?
ഞങ്ങൾ രണ്ടു പേരും കൂടി കാര്യാലയത്തിൽ തന്നെ താമസിച്ചു. രണ്ടു പേരും അവിടെ താമസിച്ചു.
മോദിയുടെ കൂടെയാണോ താമസിച്ചത് അടുത്തടുത്ത മുറിയിലോ അതോ?
ആർക്കും മുറിയില്ലായിരുന്നു അവിടെ. വലിയ ഒരു ഹാൾ ഉണ്ട്. ആ ഹാളിനകത്ത് ഒരു പായ വിരിച്ചിട്ട് ഞങ്ങൾ എല്ലാം കിടക്കും.
മോദിജി അടുത്തുണ്ടായിരുന്നോ?
അതെ, വലിയ ഒരു കോപ്ലക്‌സ് ആണ്. ആർക്കു വേണേലും എവിടെ വേണേലും കിടക്കാം. അപ്പം ചിലപ്പോ ഒന്നിച്ച് ഹാളിൽ കിടക്കും. ചിലപ്പോൾ ഞങ്ങൾ പോയി ടെറസിൽ കിടക്കും. അങ്ങനെ പലയിടത്തായിട്ടു കിടക്കും. പക്ഷേ അദ്ദേഹം രണ്ടു മാസം അവിടെ ഉണ്ടായിരുന്നു. പ്പോൾ ആ സമയത്ത് അദ്ദേഹം വാസ്തവത്തിൽ സോർട്ടിങ് ഓർഡർ എന്നു പറഞ്ഞാൽ
അന്നത്തെ ആ ദിവസങ്ങളെ കുറിച്ചൊന്ന് പറയു
അന്നത്തെ 90 ശതമാനം വർക്ക് ചെയ്തത് മോദിയാണ്. ഞാൻ കൂടെയിരുന്നതേയുള്ളൂ .എന്നെക്കാൾ കൂടുതൽംഅദ്ദേഹത്തിന് ഈ ലിറ്ററേച്ചർ നല്ല ബന്ധമുണ്ടായിരുന്നു. കൂടുതൽ ഭാഷകൾ അറിയാമായിരുന്നു. ഹിന്ദി അറിയാമായിരുന്നു, ഗുജറാത്തി അറിയാമായിരുന്നു. അപ്പോൾ അതൊക്കെ കൊണ്ട് മറാഠി ഹീ കുഡ് ഹാന്റിൽ. അപ്പോൾ എല്ലാ ഭാഷയിലും ഉള്ള ലിറ്ററേച്ചർ ഉണ്ട്. ഇത് സോർട്ട് ഔട്ട് ചെയ്യാൻ, ഹി വാസ് വെരി ഫാസ്റ്റ്. അത് ഇങ്ങനെ കുന്നു കൂടി കിടക്കുകയാണ്. ഒരുപാട് ടൺസ് ഓഫ് ഫീച്ചർ ആണ്. നൂറുമായിരവും കോപ്പി കാണും.
അപ്പോൾ ഹി വിൽ സോർട്ട് ഔട്ട് ആൻഡ് .. രണ്ടോ മൂന്നോ കോപ്പി എടുത്തിട്ട് ബാക്കി കളയും അങ്ങനെയാണ്. അപ്പോൾ അന്ന് അദ്ദേഹത്തിനെ ഒന്നു കണ്ടപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തിനോട് വലിയ അട്രാക്ഷൻ തോന്നി. ആൻഡ് എനിക്കൊരു ഒരു കാരണം എന്നു വച്ചാൽ മുകുന്ദേട്ടന്റെ കൂട്ടൊരു കാണാൻ ഷെയ്‌പ്പ് ഉണ്ടായിരുന്നു. മുകുന്ദേട്ടനോടും ഞാൻ പറഞ്ഞു താലുക്ക് പ്രചാരകൻ എന്ന നിലയ്ക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു. ഹി വാസ് ക്ലീൻ ഷേവ്. മോദിജി അന്ന് ഈ താടിയൊന്നും ഒന്നും ഇല്ല. ക്ലീൻ ഷേവ്, ഗുഡ് ലുക്കിങ് യങ് മാൻ. നല്ല ആളാണ് നല്ല സ്‌നേഹമുള്ള മനുഷ്യനാണ്. വി ഹാഡ് എ ഗുഡ് റാപ്പോ. അങ്ങനെയാണ് ഞങ്ങൾ ഇരുന്ന് വർക്ക് ചെയ്തു. പുള്ളി കാര്യങ്ങൾ ഒക്കെ പറഞ്ഞ് തരും. പലതും പുള്ളി പറയും. പുള്ളി രാഷ്ട്രീയം പറയുമായിരുന്നു. പക്ഷെ അന്ന് എനിക്ക് മനസ്സിലായി ഹി വാസ് എ പേഴ്‌സൺ വിത്ത് മൈൻഡ് ഫോർ പൊളിറ്റിക്‌സ്.
ആർഎസ്എസിന്റെ പ്രചാരകർ സാധാരണ രാഷ്ട്രീയം പറയാറില്ല. പക്ഷെ ഹി വാസ് ഫുൾ ഓഫ് പൊളിറ്റിക്‌സ്. അവിടിരുന്ന് സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് സംസാരിക്കുമ്പോഴും ഒക്കെ പുള്ളി ഗുജറാത്തിലെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്. അവിടുത്തെ ജനസംഘ് സെഗ്മെന്റ് എന്നു പറയുന്നത്, അന്ന് ജനതാ പാർട്ടി ആയിരുന്നു അവിടെ ഭരിച്ചോണ്ട് ഇരുന്നത്. ബാബുഭായി പട്ടേൽ ആയിരുന്നു അവിടെ ചീഫ് മിനിസ്റ്റർ. അപ്പോൾ ജനസംഘത്തിന് ഹോപ്പൊന്നും ഉള്ള സമയമല്ല അവിടെ. പക്ഷേ മോദി ജി വാസ് വെരി ക്ലിയർ ദാറ്റ് ജനസംഘ് ഈസ് ഗോയിങ് ദു വിൻ പൊളിറ്റിക്കൽ പാർട്ടി ഇൻ ഗുജറാത്ത് എന്നോട് പറയുമായിരുന്നു. അത് ബാലശങ്കർ കണ്ടോ നെസ്റ്റ് ഫൈവ് സിക്‌സ് ഇയേഴ്‌സ് അറ്റ്‌മോസിഫയർ ഈസ് സോ ഗുഡ് ഫോർ ബിജെപി ബിജെപി അന്ന് ഇല്ല കേട്ടോ. ജനസംഘ്. ആൻഡ് വി ആർ ഗോയിങ് ടു വിൻ പവർ എന്ന് അന്ന് പറയുമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് അന്ന് പൊളിറ്റിക്‌സിൽ പോകാൻ താൽപ്പര്യം ഉണ്ടായിരുന്നു. അപ്പോൾ എന്നോട് പറഞ്ഞിരുന്നു ഞാൻ ഇവിടുന്ന് തിരികെ പോയിട്ട് ഐ വിൽ ഗോ ടു ബിജെപി. സംഘടനാ സെക്രട്ടറി എന്ന നിലയ്ക്ക് അതിൽ പോകും. കാരണം ഇത് നമ്മൾ ഈ പറയുന്ന കാലഘട്ടം എന്നു പറയുന്നത് ജനതാപർട്ടിയുടെ കാലഘട്ടം ആണ്. അന്ന് ജനസംഘ് ഇല്ല. ജനതാപാർട്ടി സ്പിളിറ്റ് ചെയ്തിട്ടാണ് ലിഫ്റ്റ് ചെയ്താണ് ബിജെപി ഉണ്ടായത്.
ഈ ഒരു കാലഘട്ടത്തിൽ ഇതു സംവിക്കുന്നത്. അന്ന് മോറാർജി ദേശായി പ്രൈം മിനിസ്റ്റർ ആയിരുന്നു. ആ സമയത്ത് കാര്യമാണ് ഞാൻ ഈ പറയുന്നത്. അപ്പോൾ ഇദ്ദേഹത്തിന് വളരെ ക്ലിയർ ആയിരുന്നു. ഞാൻ പൊളിറ്റിക്‌സിൽ പോകും പൊളിറ്റിക്‌സിൽ പോയി കഴിഞ്ഞാൽ ജനസംഘ് സെഗ്‌മെന്റ് ഇൻ ദ ബിജെപി, ജനാതാപാർട്ടി ഈസ് ഗോയിങ് ദു ബി ഇൻ ദ പവർ, എന്നുള്ള നിലയ്ക്ക് പുള്ളിക്ക് നല്ല ഐഡിയ ഉണ്ടായിരുന്നു. അപ്പോൾ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു, അവിടെ ജനതാ സംഘം ഒന്നും ഇല്ലല്ലോ, വളരെ കുറച്ച്, പതിനെട്ട് എംഎൽഎമാർ ഉണ്ടായിരുന്നു, ജനസംഘത്തിന് അന്ന്. അപ്പോൾ ഞാൻ പറഞ്ഞത് അങ്ങനെയാ. അപ്പോൾ പറഞ്ഞു അറ്റ്‌മോസ്ഫിയർ ഈസ് എ ഫോർ ബിജെപി. അവിടുത്തെ ആൾക്കാരെ കപ്ലീറ്റ് ഒരു പ്രോ ജനസംഘാണ്. കോൺഗ്രസ് ആയിട്ടു ഒരു ബേസ് ഇല്ല. കോൺഗ്രസിന് നേതാക്കന്മാർ ഉണ്ട്. അന്ന് വലിയ വലിയ നേതാക്കന്മാർ ഉണ്ടായിരുന്നു. പക്ഷെ മൊറാർജി ദേശായി ഉണ്ടായിരുന്നു, ബാബുഭായ് പട്ടേൽ ഉണ്ടായിരുന്നു അങ്ങനെ നേതാക്കന്മാർ ഉണ്ടായിരുന്നു. പക്ഷെ കേഡർ എന്നുപറഞ്ഞാൽ ജനതാ പാർട്ടിയുടെ കംപ്ലീറ്റ് സംഘത്തിന്റെ ആൾക്കാരാണ്. അങ്ങനെ അദ്ദേഹം അന്ന് പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയോട് ചോദിക്കുമായിരുന്നു, ആർ യു ഇന്ററസ്റ്റഡ് ഇൻ ബിക്കമിങ് ചീഫ് മിനിസ്റ്റർ? അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. വൺഡേ ഐ വിൽ ബി ചീഫ് മിനിസ്റ്റർ. അപ്പം സാധാരണ ഒരു പ്രചാരകനെ സംന്ധിച്ചിടത്തോളം ഇതെന്ന് പറഞ്ഞാൽ അചിന്ത്യമാണ്. ഒന്ന് പൊളിറ്റിക്‌സിനോടുള്ള താൽപ്പര്യം രണ്ടാമത് പൊള്ളിറ്റ്ക്‌സിന് അകത്ത് ഒരു പൊസിഷൻ വഹിക്കുകഎന്നുള്ളത്. പക്ഷെ പുള്ളി അന്ന് തന്നെ ഈ ഒരു തരത്തിൽ ഉള്ള മൈൻ്ഡ് സെറ്റ് ഉണ്ടായിരുന്നു. അപ്പം അങ്ങനെ ഞങ്ങൾ അവിടെ ഒന്നിച്ച് വർക്ക് ചെയ്തു.
എത്രകാലം?
രണ്ടു മാസം ഉണ്ടായിരുന്നുള്ളൂ. രണ്ടു മാസം ഇതു കംപ്ലീറ്റ് സോർട്ട് ഔട്ട് ചെയ്തു. ഈ പറയുന്ന മെറ്റീരിയൽ വൺ ടെൻത് ആയിട്ട് കുറഞ്ഞു. ഇതെല്ലാം ഞങ്ങൾ പല ഫയലുകൾ ഉണ്ടാക്കി, പത്തിരുന്നൂറ് ഫയൽ ഉണ്ടാക്കി. ഈ ഫയൽ ഈ സബ്ജറ്റ് വൈസ് ഫയൽ ചെയ്തു. അതിനു ശേഷം പിന്നെ എന്റെ കയ്യിലായിരുന്നു.. ഐ ഹാഡ് വർക്ക്. അത് വായിക്കുക, ഷോട്ട് നോട്ട് തയ്യാറാക്കുക, അത് ഇൻഡ്ക്‌സ് ഉണ്ടാക്കുക.
പോയതിനു ശേഷം കോണ്ടാക്റ്റ് ഉണ്ടായിരുന്നോ?
പോയതിന് ശേഷം കുറേ നാളത്തേക്ക് കോണ്ടാക്റ്റ് ഒന്നും ഉണ്ടായിരുന്നു. റെഗുലർ കോണ്ടാക്റ്റ് ഒന്നും ഇല്ലായിരുന്നു. കാരണം ആർഎസ്എസിനകത്ത് അങ്ങനെയാണ്. സാധാരണ, അങ്ങനെയുള്ള വലിയ കോണ്ടാക്റ്റ് ഒന്നും ആരും വയ്ക്കാറില്ല. പണി ചെയ്തു പോയി..അത്രയേയുള്ളൂ.