- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർഥിന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് എസ്എഫ്‌ഐ പ്രവർത്തകർ അടക്കമുള്ള ഒരുവിഭാഗം വിദ്യാർത്ഥികളാണ്. ഇവരുടെ ക്രൂരമർദ്ദനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് സിദ്ധാർഥിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്, കെഎസ്‌യു പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. സമരത്തിനിടെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മങ്കൂട്ടത്തിൽ മറുനാടനുമായി സംസാരിക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് എന്തൊക്കെ ആവശ്യങ്ങളാണ് ഉന്നയിക്കുക?
ഒന്നാമതായിട്ട് ഈ കേസിനകത്ത് സിബിഐ അന്വേഷണം ആവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ പൊലീസിനെ ഞങ്ങൾക്ക് വിശ്വാസമില്ല. അപ്പോൾ ഈ വിഷത്തിനകത്ത് നീതിയുക്തമായ ഒരു അന്വേഷണം ഉണ്ടാവണമെങ്കിൽ സിബിഐ വരണം ഒന്ന്. രണ്ട്, പത്തൊൻപതോളം ഗുരുതരമായ മുറിവുണ്ടായിട്ടും ആ ചെറുപ്പക്കാരന്റെ മരണത്തിൽ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. ഇപ്പോഴും ആത്മഹത്യയാണ്. ഇതിനകത്തുകൊലക്കുറ്റം ചുമത്തണം.
മൂന്നാമത്തെ കാര്യം ഏറ്റവും പ്രധാനമായിട്ടും ഈ വിഷയത്തിനകത്ത് എസ്എഫ്ഐ പ്രവർത്തകരെ, തുടക്കത്തിൽ തന്നെ ക്രിമിനലുകളെ സംരക്ഷിക്കാനായിട്ടു വന്നിരിക്കുന്ന സിപിഎമ്മിന്റെ മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ സികെ ശശീന്ദ്രൻ അയാളുടെ പങ്ക് അന്വേഷിക്കണം. ഈ വിഷയത്തിനകത്ത് ഡീൻ അടക്കമുള്ള ഉദ്യോഗസ്ഥർ സർവ്വകലാശാല ഉഗ്യോഗസ്ഥർ ഉത്തരവാദികളാണ് അവർക്ക് എതിരായിട്ട് കൊലക്കുറ്റത്തിന് കേസ് എടുക്കണം. അവരെ പ്രതിപട്ടികയിൽ ചേർക്കണം. അതോടൊപ്പം തന്നെ കേരളത്തിൽ ലഹരി മാഫിയ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ ഏറ്റവുമധികം ലഹരി കടത്തുകാരായി എസ്എഫ്ഐക്കാർ മാറുകയാണ്. ആ എസ്എഫ്ഐക്കാരുടെ ലഹരി മാഫിക്ക് എതിരായിട്ട് വിശദമായി അന്വേഷണം വേണം. കേരളത്തിലെ ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളാക്കി മാറ്റുന്ന അന്യായമായി താമസിക്കുന്ന എസ്എഫ്ഐയുടെ നേതാക്കന്മാരെ പുറത്താക്കി ഹോസ്റ്റലുകൾ സ്വതന്ത്രമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണം.
ഈ എസ്എഫ്ഐക്ക് അപ്രമാദിത്വം ഉള്ള കോളേജുകളിൽ അല്ലെങ്കിൽ ഹോസ്റ്റലുകളിൽ എല്ലാം തന്നെ അവരുടെ ഒരു കോടതി മുറി അല്ലെങ്കിൽ ഇടി മുറി എല്ലാം രൂപപ്പെടുന്നുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
അവർ തന്നെ പരാതി എഴുതി വാങ്ങുന്നു, എസ്എഫ്ഐക്കാർ തന്നെ വിചാരണ ചെയ്യുന്നു, എസ്എഫ്ഐക്കാർ തന്നെ വധ ശിക്ഷ വിധിക്കുന്നു. ഇത്തരത്തിൽ ഒരു ഗോത്രകൂട്ടമായി, പ്രാകൃതകൂട്ടമായി എസ്എഫ്ഐക്കാർ പ്രാകൃത തീവ്രവാദ കൂട്ടമായി മാറിയിരിക്കുന്ന എസ്എഫ്ഐക്കാർ ഈ നാടിന് ആപത്ത് ആണ്. ആ സംഘടന കേരളത്തിൽ നിരോധിക്കുകയാണ് വേണ്ടത്.
സിദ്ധാർത്ഥിന്റെ കുടുംബം ഒരു പെൺകുട്ടിക്കെതിരെ ഒരു ആരോപണം ഉന്നയിക്കുന്നുണ്ട്. അതായത് ഈ പതിനെട്ടാം തീയതി ഈ പരാതി നൽകി. സിദ്ധാർത്ഥിന്റെ മരണം സംഭവിച്ച ആ ദിവസം ഈ കുട്ടിയെ എന്തു കൊണ്ട് ഈ ഒരു പ്രതി പട്ടികയിൽ ചേർക്കുന്നില്ല എന്ന ചോദ്യം ഉയർന്നു
സിപിഎമ്മിന് പ്രതിരോധത്തിൽ പോകുന്ന കേസുകളിൽ എല്ലാം ഇത്തത്തിൽ പഴയ കുമാരപിള്ള സഖാവിനെ പോലെ സ്ത്രീ സംബന്ധമായ കേസുകൾ കൊടുക്കുക എന്നുള്ളത് അവരുടെ രീതിയാണ്. ഇന്ന് മരിച്ചു പോയ അവർ കൊന്ന ഒരു ചെറുപ്പക്കാരന് എതിരായിട്ട് അവന്റെ മരണ ശേഷം അന്നിട്ട് പരാതിയുമായിട്ടു വരികയാണ്. ഇത് ഹീനമാണ്. കൊന്നതിന് ശേഷവും കലി തീരാതെ പിന്നെയും പിന്നെയും അവനെ കൊന്നു കൊണ്ടിരിക്കുന്ന വെർച്വൽ ലിഞ്ചിങ് ചെയ്യുന്ന മോബ് ലിഞ്ചിങ് ചെയ്യുന്ന സർക്കാരിന്റെ പാർട്ടിയുടെ സംഘടനയുടെ നിലപാട് പ്രതിഷേധാർഹമാണ്.
യൂത്ത് കോൺഗ്രസ്സ് ഇനി സമര മുറയുമായി ഇനി കടുപ്പിച്ചു കൊണ്ട് മുന്നോട്ട് തന്നെയാണോ?
തീർച്ചയായിട്ടും യൂത്ത് കോൺഗ്രസ്സും മഹിളാ കോൺഗ്രസ്സും കെഎസ്‌യുവും ശക്തമായി സമരത്തിലാണ്.
ആ ചെറുപ്പക്കാരനെ ദണ്ഡ് വച്ച് അടിക്കുക, അതിനു ശേഷം കൊന്നു കെട്ടി തൂക്കുക. ഉത്തരവാദിത്വത്തോടു കൂടി ഒരു കാര്യം കൂടി പറയുവാൻ ആഗ്രഹിക്കുന്നു. ആ ചെറുപ്പക്കാരൻ തുങ്ങി നിന്നആ തുണി കഷണം അത് ഫോറൻസിക് പരിശോധനയ്ക്ക് വിടുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാവാൻ പാടില്ല. കാരണം, അതിനകത്ത് ഉത്തരവാദിത്വത്തോടെ പറയുന്നു അതിനകത്ത്് പ്രതികളുടെ ഫിങ്കർ പ്രിന്റുകൾ ഉണ്ട്. അതിനെ മായ്ക്കുവാൻ വേണ്ടിയിട്ടാണ് പൊലീസ് ഇപ്പോൾ തന്നെ പറയുന്നത്.
സിദ്ധാർത്ഥൻ എന്നു പറയുന്ന ചെറുപ്പക്കാരനെ കെട്ടഴിച്ചത് ഈ പ്രതികൾ ആണെന്നു പറയുന്നത്. അതിനെ കവർ അപ്പ് ചെയ്യാൻ വേണ്ടിയിട്ടാണ്. അതിന് ശേഷം ഈ കൊലപാതകം ഉണ്ടാവുന്നു. പിന്നെ എന്തൊക്കെയാണ് കേരളത്തിൽ സംഭവിച്ച കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ഇരുപത് എസ്എഫ്ഐക്കാർ ചേർന്നിട്ട് ആ ചെറുപ്പക്കാരനെ അതിക്രൂരമായി കൊന്നു. 130 ഓളം വരുന്ന വരിയുടക്കപ്പെട്ട വിദ്യാർത്ഥികൾ മൗനമായി ആ ചെറുപ്പക്കാരന്റെ കൊലപാതകത്തിന് സാക്ഷികളായി നിന്നു. ആ കൊലപാതകത്തിന് വേണ്ടുന്ന എല്ലാ ഒത്താശയും നാരായണൻ എന്നു പറയുന്ന ഡീനിന്റെ നേതൃത്വത്തിൽ ചെയ്തു കൊടുത്തു.
അതിനു ശേഷം എന്തെല്ലാം സംഭവിച്ചു. ഞാൻ ഒന്നു ചോദിച്ചോട്ടേ ശശീന്ദ്രൻ എന്നു പറയുന്ന മുൻ എംഎൽഎയ്ക്ക് വളരെ റാന്റമായി നടക്കുന്ന ഒരു സംഭവമാണ് എങ്കിൽ സിപിഎം നേതൃത്വത്തിന് ഇതിനകത്ത് പങ്കില്ല എങ്കിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗവും വയനാട് ജില്ലയിലെ സിപിഎമ്മിന്റെ ഒന്നാമത്തെ നേതാവുമായി ശശീന്ദ്രൻ എന്തിനു വേണ്ടിയിട്ടാണ് ഈ പ്രതികൾക്ക് ഒപ്പം മജിസ്ട്രേറ്റിനെ കാണാൻ പോയത്. മജിസ്ട്രേറ്റിനെ കാണാൻ പോകാൻ ശശീന്ദ്രൻ എന്താ വക്കീൽ ആണോ. ചെരുപ്പിടാതെ പാല് കറന്നു നടക്കുന്ന ആളാണ്, ശശീന്ദ്രൻ ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത ആളാണ് ശശീന്ദ്രൻ എന്നൊക്കെ സിപിഎം കാരുടെ വായ്ത്താരിയുണ്ടായിട്ടുണ്ട്. ആ ശശീന്ദ്രൻ കേസ് പെറുന്ന വക്കീൽ ആണോ മജിസ്ട്രേറ്റിനെ കാണാൻ ഒപ്പം പോകാനായിട്ട്. അപ്പം ശശീന്ദ്രന്റെ പങ്ക് നിർബന്ധമായും ഈ കേസിനകത്ത് അന്വേഷിക്കണം.
അതിന് ശേഷം 20 പേര് ആ ചെറുപ്പക്കാരനെ കൊന്നുവെങ്കിൽ ഇന്നു നടക്കുന്നത് വെർച്വൽ കില്ലിങ് ആണ്. ആ ചെറുപ്പക്കാരനെ സമൂഹ മാധ്യമത്തിലൂടെ സിപിഎം ഹാന്റിലുകൾ ഉപയോഗിച്ചു കൊണ്ട് അതിക്രൂരമായി കൊന്നതിനു ശേഷവും വിചാരണ ചെയ്തു കൊന്നു കൊണ്ടിരിക്കുകയാണ്. എല്ലാ സിപിഎമ്മുകാരും ചെയ്യുന്നത് പോലെ കുമാരപിള്ള സഖാവിന്റെ അതേ പ്രവൃത്തി ഈ ചെറുപ്പക്കാരൻ മരണപ്പെട്ടതിനു ശേഷം ആ ചെറുപ്പക്കാരന് എതിരെ ഇന്റേണൽ കംപ്ലയിന്റ് അഥോറിറ്റിക്ക് ഒരു പരാതി കൊടുത്തു എന്ന വ്യാജേന ഒരു പെൺകുട്ടിയുടെ വ്യാജ പരാതി ഉണ്ടാക്കി. ആ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഈ വിചാരണ ഉണ്ടായത് എന്നാണ് പറയുന്നത്.
ഞാൻ ചോദിക്കട്ടെ ഇന്റേണൽ കംപ്ലയിന്റ് അഥോറിറ്റിക്ക് കൊടുത്ത പരാതി ആ പരാതിയുടെ ഡേറ്റ് തന്നെ 18ാം തീയതിയാണ് അതായത് ഈ ചെറുപ്പക്കാരൻ മരിക്കുന്ന ദിവസം. ഈ ചെറുപ്പക്കാരൻ അതിന് മൂന്ന് ദിവസം മുൻപ് തൊട്ട് അക്രമിക്കപ്പെടുകയാണ്. അപ്പോൾ 18ാം തീയതി പെൺകുട്ടി ഐസിസിക്ക് ഒരു പരാതി കൊടുക്കുമെന്ന് എങ്ങനെയാണ് 16ാം തീയതി അവിടുത്തെ എസ്എഫ്ഐക്കാർക്ക് അറിയാൻ കഴിയുക. അവിടുത്തെ എസ്എഫ്ഐക്കാർക്ക് ജ്യോതിക്ഷം പരിചയം ഉണ്ടോ. അവർക്ക് ഫോർടെൽ ചെയ്യാനായിട്ടു കഴിവുണ്ടോ. അപ്പോൾ ഇത് ആസൂത്രിതമാണ്.
അപ്പോൾ ഈ കേസിനകത്ത് ആ പരാതിയുടെ അടിയിൽ ആ ചെറുപ്പക്കാരൻ മൃതശരീരമായി അവന്റ അമ്മ വാവിട്ടു കരയുന്ന സമയത്തും ആ പരാതിയുടെ അടിയിൽ ഒപ്പിട്ട് ഇരിക്കുന്ന അദ്ധ്യാപക സമൂഹം കേരളത്തിൽ എസ്എഫ്ഐ എന്നു പറയുന്ന അരാജകത്വ തീവ്രവാദ സഘടനയെ ഇങ്ങനെ അഴിച്ചു വിടുന്നതിനകത്ത് മുഖ്യ പങ്ക് ഈ അദ്ധ്യാപക സമൂഹത്തിന് ഉള്ളതാണ്. അവരാണ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകളുടെ പശ്ചാത്തലം അറിയാമല്ലോ. ഈ അക്രമം നടത്തുന്ന അക്രമി കൂട്ടത്തിന് ആവശ്യമില്ലാതെ ക്ലാസ്സിൽ കേറാതെ അറ്റന്റൻസ് കൊടുക്കുന്നത് ഈ അദ്ധ്യാപക സംഘടനയിലെ അദ്ധ്യാപക സമൂഹമാണ്. ഇവരാണ് എഴുതാത്ത പരീക്ഷയിൽ അവരെ പാസാക്കുന്നത്.
എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷയിൽ പാസായി എന്ന് ആദ്യം റിപ്പോർട്ട് ചെയ്ത അദ്ധ്യാപകൻ ആ അദ്ധ്യാപകനെ ട്രാൻസ്ഫർ ചെയ്യുന്ന സാഹചര്യമുണ്ടായി. എസ്എഫ്ഐ എന്നു പറയുന്ന അരാജകത്വ സംഘനയ്ക്ക് വഴിപ്പെടാത്ത അദ്ധ്യാപകരെ നിലം തൊടാൻ അനുവദിക്കുന്നില്ല എന്നു പറയുന്ന സാഹചര്യം ഉണ്ടാകുന്നു. അപ്പോൾ ആ ചെറുപ്പക്കാരനെ അതിനു ശേഷവും കൊന്നതിനു ശേഷവും നിരന്തരമായി മയമില്ലാതെ കൊന്നു കൊണ്ടിരിക്കുകയാണ്.
ഇന്ന് ആ ഡീൻ എന്നു പറയുന്ന ആ കൊടും കുറ്റവാളി ക്രിമിനൽ അയാള് പറഞ്ഞത് എന്താ നിങ്ങൾ അയാളുടെ ബോഡ് ലാഗ്വേജ് ശ്രദ്ധിച്ചോ, അയാളുടെ മുഖത്തോ അയാളുടെ മനസ്സിലോ അയാളുടെ ശരീര ഭാഷയിലോ അയാളുടെ വാക്കുകളിലോ കുറ്റ ബോധത്തിന്റെ ലവലേശ തുമ്പ് എങ്കിലും അതിനകത്ത് ഉണ്ടോ ഇല്ല. അയാൾ ഒരു കൊടു കുറ്റവാളിയെ പോലെ അയാൾ ഈ വെർച്വൽ കൊലപാതകങ്ങൾക്ക് ഇന്ന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയാണ്. ഡീൻ പറഞ്ഞത് ഞാൻ സെക്യൂരിറ്റിയാണോ ഇതൊക്കെ ചോദിക്കാൻ എന്നാണ്. അയാൾക്ക് ആ പദവിയുടെ മഹത്വം അറിയാത്തതുകൊണ്ടാണ് അതേ മിസ്റ്റർ ഡീൻ നിങ്ങൾ സെക്യൂരിറ്റി തന്നെയാണ്. നിങ്ങളുടെ ക്യാമ്പസിലെ കുട്ടികളുടെ ജീവന്റെയും സ്വത്തിന്റെയും സെക്യൂരിറ്റി തന്നെയണ് നിങ്ങൾക്ക് അത് ചെയ്യുവാൻ കഴിയുന്നില്ലാ എങ്കിൽ നിങ്ങൾ ആ പദവിയിൽ തുടരാൻ അർഹനല്ല.
ഒരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ ചർച്ചകൾ ഇവിടെ ശ്രീ അബിൻ വർക്കി അടക്കം ഉള്ള ആളുകൾ ഉണ്ട്. മാധ്യമ ചർച്ചയിൽ എസ്എഫ്ഐയുടെ നേതാക്കന്മാർ വന്നിരുന്ന് ന്യായീകരിക്കുകയാ സ്വർണ്ണ കടത്ത് പോലുള്ള ഒരു കേസിനകത്ത് മുഖ്യ മന്ത്രിയെ ന്യായീകരിക്കുന്നില്ല എന്ന് സിപിഎം തീരുമാനം എടുത്തു. അവരുടെ ഈ സംസ്ഥാനത്തിനകത്ത് ഒന്നാമത്തെ നേതാവിനെ ന്യായീകരിക്കാൻ അവരെ ന്യായീകരിക്കുന്നില്ല എന്ന് തീരുമാനമെടുത്ത സംഘടന എന്തുകൊണ്ടാണ് ഈ കൊലപാതക കേസിലെ പ്രതികൾക്ക് ന്യായീകരണവുമായി കടന്നു വരുന്നത്. അതാ സംഘടനയ്ക്ക് കൊടുക്കുന്ന പ്രോത്സാഹനമാണ്. ആ സംഘടനയിലെ കേഡറുകൾക്ക് പരമേശ്വരൻ കഥാകൃത്തായ പരമേശ്വരൻ എഴുതിയിട്ടുണ്ടെന്ന് എസ്എഫ്ഐയുടെ മാതൃ സംഘടനയല്ല സിപിഎം സിപിഎമ്മിന്റെ മാതൃ സംഘടനയാണ് എസ്എഫ്ഐ. അക്രമത്തിന്റെ കാര്യത്തിൽ നിയമ വാഴ്ചയെ ബഹുമാനിക്കാത്ത കാര്യത്തിൽ അരാജകത്വത്തിന്റെ കാര്യത്തിൽ സിപിഎമ്മിന്റെ മാതൃ സംഘടനയായി എസ്എഫ്ഐ എന്നു പറയുന്ന സഘടനയെ രൂപപ്പെടുത്തുവാൻ വേണ്ടി ക്രിമിനലുകളെ ഉത്പാദിപ്പിക്കുവാൻ വേണ്ടിയിട്ട് ആണ് ഈ ചർച്ചകളിൽ വന്ന് ഇരുന്ന് ഈ കൊലപാതകികളായിട്ടുള്ള ആളുകൾക്ക് നിരന്തരമായി സിപിഎമമിന്റെ നേതാക്കന്മാർ എസ്എഫ്ഐക്കാർ ന്യായീകരണം പറയുന്നത്.
ഈ കൊലപാതകം ഉണ്ടായ ഇതുവരെ എത്ര കള്ളങ്ങൾ പറഞ്ഞു. ഒന്നാമത് പറഞ്ഞു ഇത് ആത്മഹത്യയാണെന്ന് പറഞ്ഞു. അത് നട്ടാൽ കിളുക്കാത്ത നുണ ആണെന്ന് മനസ്സിലായപ്പോൾ അവർ തന്നെ ഈ സിദ്ധാർത്ഥന്റെ വീടിന്റെ വാതുക്കൽ ഫ്ളെക്സ് വച്ചു ഇതിനകത്തെ പ്രതികളെ പിടിക്കണമെന്ന് പറഞ്ഞിട്ട് അപ്പോൾ അവർക്ക് തന്നെ ബോധ്യമുണ്ട് ഇതുകൊലപാതകം ആണെന്ന് അപ്പോൾ അത് നാട്ടുകാരും വീട്ടുകാരും ഇടപെട്ടപ്പോൾ ആ ഫ്ളെക്സ് ബോർഡ് മാറ്റേണ്ട സാഹര്യമുണ്ടായി. അതുകഴിഞ്ഞപ്പം പറഞ്ഞത് എന്താ ഇതിനകത്തെ പ്രതികൾക്ക് മറ്റ് രാഷ്ട്രീയ പശ്ചാത്തലം ഉണ്ട് ആ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട് എന്ന് പറഞ്ഞ് മാർക്ക് ചെയ്ത ആളുകൾ എസ്എഫ്ഐയുടെ യൂണിയൻ നേതാക്കൾ ആണ് എന്ന് തെളിയിക്കപ്പെട്ടപ്പോൾ ആ കള്ളവും പൊളിഞ്ഞു.
അപ്പോൾ നിരന്തരമായി ഈ സംഭവമുണ്ടായതിനു ശേഷം കള്ളം പറഞ്ഞ് കൊണ്ട് ഈ കൊലപാതകത്തെ ഇല്ലായ്മ ചെയ്യുവാൻ കൊലപാതകത്തിൽ പങ്കാളികൾ ആയ ആളുകളുടെ പങ്കിനെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയിട്ടാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ സർവ്വകലാശാലയിൽ തന്നെ അശോക് എന്ന് പറയുന്ന വിദ്യാർത്ഥി എസ്എഫ്ഐയുടെ തോന്ന്യവാസങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ മാത്രമാണ് അശോക് എന്ന് പറയുന്ന വൈസ് ചാൻസലറെ അവിടുന്ന് മാറ്റുന്ന സാഹചര്യമുണ്ടായത്. അപ്പോൾ ഈ അക്രമങ്ങൾക്ക് എല്ലാം സർക്കാർ ഒത്താശ ചെയ്തു കൊടുക്കുകയാണ്.
ഇന്നലെ ചിഞ്ചുറാണിയുടേതായിട്ട് പറഞ്ഞത് അവിടെ സിസിടിവി ക്യാമറ സ്ഥാപിക്കുവാൻ പോവുകയാണ് എന്ന് ചിഞ്ചുറാണിയോട് ചോദിക്കട്ടെ അങ്ങനെയാണ് എങ്കിൽ ഈ കേരള സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്നും പണം ചെലവാക്കി 2019 ാംആണ്ടിൽ സ്ഥാപിച്ച സിസിടിവി എവിടെ പോയി. 2021 ാം ആണ്ടിൽ സ്ഥാപിച്ച സിസിടിവി എവിടെ പോയി. ആ സിസിടിവി മാത്രം നശിപ്പിച്ചത് അവിടുത്തെ എസ്എഫ്ക്കാരാണ്. എസ്എഫ്ക്കാർക്ക് മാത്രം പ്രവർത്തനം സ്വാതന്ത്ര്യം ഉള്ള ക്യാമ്പസ് ആണ് ഞാൻ ചോദിച്ചോട്ടേ ജനാധിപത്യവും സോഷ്യലിസവും ഉറപ്പു പറയുന്ന എസ്എഫ്ഐക്കാരന് ക്യാമ്പസിലെ ഹോസ്റ്റലിനകത്ത് സിസിടിവി ഇരിക്കുമ്പോൾ എന്തിനാണ് സിസിടിവിയോട് ഇത്രയും പരാക്രമം, രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.