- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തോന്നിയത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ; ഷാരോണിനെ പരിചയപ്പെടും മുൻപ് ഗ്രീഷ്മയുടെ കെണിയിൽ വീണത് മൂന്ന് പേർ; പ്രണയ വിഷം കഷായത്തിൽ കലർത്തിയ കഥ കേട്ട് ഞെട്ടി വീട്ടിനടുത്തെ പഴയ കാമുകൻ; മറ്റ് രണ്ടു പേരുടെ വിശദാംശങ്ങൾ പറയാതെ ഗ്രീഷ്മയുടെ തടിതപ്പൽ; രാമവർമ്മൻചിറയിൽ കൂടുതൽ ഇരകളോ ?
തിരുവനന്തപുരം: ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ. ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലാണ് ഗ്രീഷ്മ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രണയ വലയിൽ താൻ കുടുങ്ങിയത് പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ്. എപ്പോഴും ഒരു കാമുകൻ വേണമെന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉൾപ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കി.
ഇതിൽ ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തത്. ഇതിൽ ഷാരോണിന് മുൻപ് പ്രണിയച്ചിരുന്ന ഒരാളോടൊപ്പം ബൈക്കിൽ പോയപ്പോഴാണ് ആക്സിഡന്റ് ഉണ്ടായതും മുൻ പല്ലിന് ക്ഷതമുണ്ടായതും. കാമുകന്മാരെ കുറിച്ച് പറഞ്ഞപ്പോഴും ഗ്രീഷ്മയുടെ മുഖത്ത് ഭാവ വ്യത്യാസം ഒന്നു ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നത്. കാമുകന്മാരിൽ നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇയാളുടെ പേരും വിവരങ്ങളും പോലും അന്വേഷണ സംഘത്തോടു പറഞ്ഞ ഗ്രീഷ്മ ഷാരോൺ ഒഴികെ മറ്റു രണ്ടു പേരുടെ വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്.
ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് ഉറപ്പു വരുത്താനാകും പൊലീസ് ശ്രമിക്കുക. അതു കൊണ്ട് തന്നെ ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തും. ഇതിൽ നാട്ടുകാരനായ കാമുകനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. എന്നാൽ ഗ്രീഷ്മയുടെ അറസ്റ്റും മൊഴികളും ഒന്നും അയാൾക്ക് വിശ്വസിക്കാനാവുന്നില്ല. ഇയാളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷമാകും കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുക. ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തും.
എന്നാൽ കഷായത്തിൽ വിഷം കലക്കി കാമുകനായ ഷാരോണിനെ കൊന്ന ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും.
അതേ സമയം മുമ്പും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീിന് മുന്നിൽ ഗ്രീഷ്മ സമ്മതിച്ചു. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികകൾ കലക്കിയ ജ്യൂസ് ഷാരോണിന് നൽകുകയായിരുന്നു. ഷാരോൺ പഠിച്ചിരുന്ന നെയ്യൂരിലെ സി എസ് ഐ കോളേജിൽ വെച്ച് ജ്യൂസ് ചലഞ്ചെന്ന പേരിലായിരുന്നു കൊല്ലാനുള്ള ശ്രമം. ഇതിനായി അമ്പതിലേറെ ഗുളികകൾ പൊടിച്ച നിലയിൽ കയ്യിൽ സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തി.
കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് വാങ്ങി ശുചിമുറിയിലെത്തി ഗുളിക പൊടിച്ചത് കലക്കുകയായിരുന്നു. എന്നാൽ ഷാരോൺ ഈ ജ്യൂസ് കുടിച്ച ഉടൻ തുപ്പിക്കളഞ്ഞതോടെ പദ്ധതി പാളി. ബുധനാഴ്ച നെയ്യൂരിലെ കോളേജിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഗ്രീഷ്മ നിർണായക മൊഴി നൽകിയത്. ഇതോടെ മുമ്പും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
അതേസമയം തെളിവെടുപ്പിനിടെയുള്ള ഗ്രീഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് അന്തംവിടുകയാണ് പൊലീസ്. ഗ്രീഷ്മയെ ഷാരോൺ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ഗ്രീഷ്മ ഏവരേയും ഞെട്ടിക്കുന്ന രീതിയിലാണ് പെരുമാറിയത്. പൊലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ചാണ് തെളിവെടുപ്പിനിടെ ഗ്രീഷ്മ പങ്കെടുത്തതും.
മരണപ്പെടുന്നതിന് മുൻപ് ഷാരോണും ഗ്രീഷ്മയും വെട്ടുകാട് പള്ളിയിലെത്തുകയും താലി കെട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സംഘം ഗ്രീഷ്മയുമായി വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പിന് എത്തിയത്. വെട്ടുകാട് പള്ളിയിൽ താലികെട്ടിയ ഇടവും സെൽഫിയെടുത്ത സ്ഥലവുമൊക്കെ ഗ്രീഷ്മ പൊലീസുകാർക്ക് കാണിച്ചുകൊടുത്തു. ഇതിനിടെ കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്നായിരിക്കും ഇവിടെ നിന്ന് അവൻ പ്രാർത്ഥിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. എന്നാൽ അതിനു മറുപടിയായി ഭപക്ഷേ നേരേ തിരിഞ്ഞാ വന്നത്ന്ത എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
പ്രതിയുടെ മറുപടി പൊലീസുകാരെപ്പോലും അമ്പരപ്പിച്ചു. യാതൊരു കൂസലുമില്ലാതയാണ് പ്രതി തെളിവെടുപ്പിനോട് സഹകരിച്ചതും പൊലീസുകാരോട് സംസാരിച്ചതും. ഇതിനിടെ വേളിയിൽ വച്ചായിരുന്നു ഷാരോണിനെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. താലികെട്ടിക്കഴിഞ്ഞ് മിനിട്ടുകൾക്കകം ജ്യൂസിൽ വിഷം കലർത്തി നൽകിയെന്നും ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. എന്നാൽ രുചി വ്യത്യാസം തോന്നിയതുകൊണ്ട് ഷാരോൺ ഇത് തുപ്പിക്കളയുകയായിരുന്നു എന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞദിവസം ഗ്രീഷ്മയെ തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലെ വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഷാരോണിന് നൽകാൻ പ്രതി കഷായം ഉണ്ടാക്കിയ പാത്രവും അത് പകർന്നുനൽകാൻ ഉപയോഗിച്ച ഗ്ലാസും അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും കണ്ടെടുത്തു. അതിനൊപ്പം വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ ഈ പൊടിയാണോ ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് അറിയാനാകുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പൊലീസിന്റെ ഭാഗത്തു നിന്നും വലിയ സഹകരണമാണ് കേരള പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ തെളിവെടുപ്പിനായി കേരള പൊലീസ് രാമവർമ്മൻ ചിറയിലെത്തിയപ്പോൾ തമിഴ്നാട് പൊലീസിന്റെ വൻ സംഘവും ഒപ്പമുണ്ടായിരുന്നു. ആ സമയം കറുത്ത ഷാൾകൊണ്ട് ഗ്രീഷ്മയുടെ മുഖം മറച്ചിരുന്നു. എന്നാൽ കൈവിലങ്ങ് അണിയിച്ചിരുന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഗ്രീഷ്മ കൃത്യമായ ഉത്തരങ്ങൾ നൽകി. തെളിവെടുപ്പിനിടെ ഷാരോൺ വന്ന ദിവസത്തെ സംഭവങ്ങൾ ഗ്രീഷ്മ വിശദീകരിക്കുകയും ചെയ്തു. ഷാരോണിന് വിഷം നൽകിയ ദിനം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയ ശേഷം ഇരുവരും ലിവിങ് റൂമിൽ അല്പനേരം ചെലവഴിച്ചിരുന്നു. അതിനുശേഷം ഇരുവരും കിടപ്പുമുറിയിലേക്ക് പോയെന്ന് ഗ്രീഷ്മ പറഞ്ഞു. ഇവിടെവച്ചാണ് വിഷം കലക്കിയ കഷായം നൽകിയതെന്ന് ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട സമ്മതിച്ചു. കൂടുതൽ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയിൽ ജയിച്ചപ്പോൾ ഷാരോൺ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്