- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
22 പേരുമായി നടത്തിയ ശാഖ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി വന്നതോടെ 202 പേരായി; ഡി വൈ എഫ് ഐ തടയാൻ ശ്രമിച്ച ആർഎസ്എസ് ശാഖ നിർത്തി വച്ചിട്ടില്ല; കോട്ടയ്ക്കൽ വെങ്കിട്ട തേവർ ക്ഷേത്ര പരിസരത്തെ നിരോധനാജ്ഞ ശാഖാ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല; വ്യാജപ്രചാരണമെന്ന് സംഘചാലക് മുരളീധരൻ മറുനാടനോട്
മലപ്പുറം: കോട്ടയ്ക്കലെ ശിവക്ഷേത്രമായ വെങ്കിട്ട തേവർ ക്ഷേത്ര പരിസരത്തെ ആർഎസ്എസ് ശാഖ നിർത്തിവെച്ചു എന്നത് വ്യാജ പ്രചാരണമെന്ന് ആർഎസ്എസ് ഖണ്ഡ് സംഘചാലക് കെ. മുരളീധരൻ. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതോടെ ശാഖ നിർത്തി വച്ചുവെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ശാഖ നിർത്തിവെച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും ശാഖയ്ക്കു നേതൃത്വം നൽകുന്ന ആർഎസ്എസ് സംഘചാലക് മുരളീധരൻ മറുനാടനോട് പറഞ്ഞു.
ശാഖ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നുദിവസമായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തിരൂർ ആർ.ഡി.ഒ, കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ക്ഷേത്ര പരിസരത്ത് സെക്ഷൻ 144 പ്രകാരം അനിശ്ചിത കാല നിരോധനാജ്ഞ പ്രഖ്യാപിച്ച് ക്ഷേത്ര മാനേജർക്കു നിർദ്ദേശം നൽകിയിരുന്നു. തുടർന്നു ക്ഷേത്ര മാനേജരുടെ കൂടി അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ദിവസം ശാഖയുടെ പ്രവർത്തനം മറ്റൊരു സ്ഥലത്തേക്കു മാറ്റി. ശാഖയുടെ പ്രവർത്തനത്തെ ഇതു ബാധിച്ചിട്ടില്ല. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് നിയമപരമായി തന്നെ നേരിടാനാണു നീക്കമെന്നും നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ടു ശാഖ അവിടെ തന്നെ നടത്താനാണു ഭാരവാഹികൾ ആലോചിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
അതേ സമയം കോട്ടയ്ക്കൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സബ് കലക്ടർ സച്ചിൻ കുമാർ യാദവ് വിളിച്ചുചേർത്ത യോഗത്തിലാണു കോട്ടക്കൽ വെങ്കിട്ടത്തേവർ ക്ഷേത്ര പരിസരത്ത് സെക്ഷൻ 144 പ്രകാരം അനിശ്ചിത കാല നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരൂർ തഹസിൽദാർ പി. ഉണ്ണി, കോട്ടക്കൽ വില്ലേജ് ഓഫീസർ സുരേഷ്ബാബു, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി. കമ്മീഷണർ ടി. ബിജു ചന്ദ്രശേഖരൻ, കോട്ടക്കൽ സിഐ. അശ്വിത്, എസ്‌ഐ പ്രിയൻ, കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദിലീപ് രാജ, ഉപദേശകൻ വിനയചന്ദ്രൻ, ഡിവൈഎഫ്ഐ നേതാക്കളായ എൻ.പി. സുർജിത്, എംപി. വൈശാഖ്, ആർ.എസ്. എസ് പ്രതിനിധി കെ.സി. വിനോദ്, ബിജെപി നേതാവ് എം.കെ. ജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം വിശ്വാസികൾക്ക് രാവിലെ 5.30 മുതൽ രാത്രി 7.30 വരെ ക്ഷേത്ര ദർശനത്തിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. ക്ഷേത്രമുറ്റം സ്വകാര്യ ഭൂമിയാണെന്നും ഇവിടെ ശാഖക്ക് അനുമതി കൊടുക്കാൻ ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർക്ക് അധികാരമുണ്ടെന്നും മാനേജർ ദിലീപ് രാജ വാദിച്ചെങ്കിലും മജിസ്‌ട്രേട്ട് അംഗീകരിച്ചില്ല. വിവിധ സംഘടനയിൽപ്പെട്ട വിശ്വാസികൾ വന്നുപോകുന്ന ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു കൂട്ടർ ആയുധ പരിശീലനം നടത്തുന്നത് സാമൂഹിക സ്പർധക്കും വിശ്വാസികളുടെ വ്യവഹാരത്തിനും തടസ്സമാകുമെന്ന് ഡിവൈഎഫ്ഐ അംഗങ്ങൾ വാദിച്ചു. എന്നാൽ ഇവിടെ ആയുധ പരിശീലനം നടക്കുന്നില്ലെന്ന് ആർഎസ്എസ് ഭാരവാഹികൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
22 പേരുമായി കോട്ടയ്ക്കൽ ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് നടത്തിവന്ന ശാഖയിലേക്കു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നു പിറ്റേദിവസം ശാഖയിലെത്തിയത് 202പേരായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ച് എത്തിയതറിഞ്ഞതോടെയാണു ഇതിലുള്ള പ്രതിഷേധമെന്നോണം കൂടുതൽപേർ പ്രവർത്തകർ ശാഖയിലെത്തി അണിചേർന്നത്. ഡിവൈഎഫ്ഐയുടെ പ്രതിഷേധംകൊണ്ടു ആർ.എസ്.എസിനും ശാഖക്കും ഗുണം ലഭിക്കുകയാണു അക്ഷരാർഥത്തിൽ ഇവിടെ സംഭവിച്ചിരുന്നത്.
ശാഖയിൽ ആയുധപരിശീലനമുണ്ടായിരുന്നും മതസ്പർദ്ധ വളർത്തുമെന്നും ആരോപിച്ചാണു ഡിവൈഎഫ്ഐ പ്രവർത്തകർ ശാഖയുടെ പ്രവർത്തനം തടയാനെത്തിയത്. എന്നാൽ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ ആർഎസ്എസ് പ്രവർത്തകർ സംയമനം പാലിച്ച് തങ്ങളുടെ പ്രവർത്തനങ്ങൾ അന്നേദിവസം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. കോട്ടയ്ക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ കോട്ടക്കൽ കോവിലകം ട്രസ്റ്റിന്റെ അനുമതിയോടെ 1965 ൽ ആരംഭിച്ച പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആർഎസ്എസ് ശാഖയിലേക്കാണ് സി, പി.ഐ.എം ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്