- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിലേക്ക് വിളിച്ചു വരുത്തിയത് സ്വർണം സ്വന്തമാക്കാൻ; കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ പിടിവലി; തർക്കത്തിനിടെ കൊല; സഹോദരങ്ങളെ സഹായിയാക്കി വീട്ടുവിളപ്പിൽ കുഴിച്ചിട്ടു; സംശയം തോന്നാതിരിക്കാൻ എഫ് ബി പോസ്റ്റിൽ കാണാനില്ലെന്നും പ്രചരിപ്പിച്ചു; കട്ടെടുത്ത 53ഗ്രാം സ്വർണം വിറ്റു; തവ്വൂരിലെ ക്രൂരതയിൽ കുറ്റസമ്മതം; അത് സുജിതയുടെ മൃതദേഹം തന്നെ
മലപ്പുറം: മലപ്പുറം തുവ്വൂരിൽ കൃഷിഭവനിൽ ജോലിചെയ്തിരുന്ന 35കാരിയായ സുജിതയെ താൻ കൊലപ്പെടുത്തിയത് സ്വർണം പിടിച്ചുവലിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നെന്ന് പ്രതി വിഷ്ണുവിന്റെ(26) മൊഴി. താൻ പറഞ്ഞതുപ്രകാരം തന്റെ വീട്ടിലെത്തിയ പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35)യെയാണു വിഷ്ണു കൊലപ്പെടുത്തിയ ശേഷം സഹോദരങ്ങളായ വൈശാഖ്(23), വിവേക്(20), ഇവരുടെ സുഹൃത്തായ മുഹമ്മദ് ഷിഹാൻ(18) എന്നിവരുടെ സഹായത്തോടെ വീട്ടിൽവിളപ്പിൽ തന്നെ കുഴിച്ചിട്ടതെന്നും പൊലീസിനു മൊഴി നൽകി. നേരത്തെ കസ്റ്റഡിയിലുള്ള വിഷ്ണുവിന്റെ മൊഴിയെ തുടർന്നാണു മറ്റു പ്രതികളെ പൊലീസ് ഇന്നു അറസ്റ്റ് ചെയ്തത്.
അവസാനം സുജിതയെ കൊലപ്പെടുത്തിയ ശേഷം 53ഗ്രാം സ്വർണം താൻ മോഷ്ടിക്കുകയും നാട്ടിലെ ചെറുകിട സ്ഥാപനത്തിൽ വിൽപന നടത്തിയതായും പൊലീസിനോട് സമ്മതിച്ചു. അതേ സമയം പ്രതിയെ മൊഴി പൊലീസ് പൂർണമായിട്ടും വിശ്വസത്തിലെടുത്തിട്ടില്ലെന്നാണു സൂചന. മൊഴിപ്രകാരമുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായ ഉടൻ തെളിവെടുപ്പ് നടത്താനാണു പൊലീസ് നീക്കം. ഈ മാസം 11 മുതൽ സുജിതയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇന്നു മൃതദേഹം ഫോറൻസിക് സംഘമെത്തി പുറത്തെടുക്കും.
മലപ്പുറം തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടത്. തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു. വീട്ടുവളപ്പിൽ അഴുകിയ നിലയിലാണ് മൃതദേഹം. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കൾ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല.
തുവ്വൂരിൽനിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതായി നേരത്തേ പരാതിയുണ്ടായിരുന്നു. സുജിത കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമാണ്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല.
സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനുംദിവസമായി വിഷ്ണു പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. യുവതിയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു. വിഷ്ണു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെടുത്തത്. വിഷ്ണു നൽകിയ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകുമെന്നാണ് പൊലീസിന്റെ നിഗമനം.
ഗ്രാമപ്പഞ്ചായത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനിൽനിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്നു പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്