- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നവരെ പൂട്ടാനെങ്കിൽ ആദ്യം പൂട്ടേണ്ടത് ദേശാഭിമാനി; മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റിന്റെ റാന്മൂളികളായി നിൽക്കണോ? ഷാജൻ സ്കറിയയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് സന്ദീപ് വാചസ്പതി; സത്യം പറഞ്ഞതിന് ജയിലിൽ അടയ്ക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി വക്താവ്
ആലപ്പുഴ: മറുനാടൻ മലയാളിക്ക് കിട്ടുന്നത് സത്യം പറയുന്നതിന്റെ വരുമാനം. മാധ്യമങ്ങളുടെ റാന്മൂളികളായി നിൽക്കാൻ ഷാജൻ സ്കറിയയെയും മറുനാടൻ മലയാളിയെയും കിട്ടിയില്ല. സർക്കാരിന്റെ പണക്കൊഴുപ്പിന്റെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നിട്ടില്ല മറുനാടനെന്നും ബി. ജെ. പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയയ്ക്കും നേരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് എംഎൽഎമാരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഷാജനെ പീഡിപിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ തകർക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഇത് ഭരണഘടനയുടെ ലംഘനമാണ്. പത്രസ്വാതന്ത്ര്യത്തോടുള്ള പൗരസ്വാതന്ത്ര്യത്തോടുള്ള അഭിപ്രായസ്വതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന സി. പി. എമ്മിന്റെ എംഎൽഎമാർ തന്നെയാണ് ഇത് നയിക്കുന്നത്. സത്യത്തോട് മാത്രമാണ് ഷാജൻ വിധേയത്വം പുലർത്തുന്നതെന്ന് തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. സർക്കാരിന്റെ പണക്കൊഴുപ്പില്ലാതെ തന്നെ സത്യം കേൾക്കാൻ ആഗ്രഹിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ പിന്തുണ ഷാജന് ഉണ്ടാകുമെന്നും സന്ദീപ് പറഞ്ഞു.
വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് താൽപ്പര്യമെങ്കിൽ സർക്കാർ ആദ്യം അടച്ചു പൂട്ടേണ്ടത് ദേശാഭിമാനി ദിനപത്രമാണ്. എത്ര വ്യാജവാർത്തകളാണ് ദേശാഭിമാനിയും കൈരളി ചാനലും പ്രസിദ്ധീകരിക്കുന്നത്. ബി. ജെ. പി. അനുകൂല ചാനൽ എന്ന പ്രചരണത്തിനെതിരെയും സന്ദീപ് പ്രതികരിച്ചു.
ഷാജൻ പറയുന്ന സത്യങ്ങൾ ബി. ജെ. പി. അനുകൂലമാകുന്നു എന്നല്ലാതെ ബി. ജെ. പിയുമായി യാതൊരു ബന്ധവുമില്ല. ബി. ജെ. പി. സംസ്ഥാന പ്രസിഡന്റിനെയും ഞാൻ അടക്കമുള്ളവരെയും വിമർശിച്ച് ഷാജൻ വാർത്ത ചെയ്തിട്ടുണ്ട്. നമ്മളെ വിമർശിക്കുന്നതു കൊണ്ട് അദ്ദേഹം പറയുന്നതെല്ലാം കള്ളമാണെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ വ്യാജവാർത്തകളെ കണ്ടെത്താൻ വ്യവസ്ഥാപിതമായ മാർഗമുണ്ട്. അതിന് കള്ളകേസ് എടുത്ത് ഷാജനെ നിശബദ്മാക്കാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്-ബിജെപി നേതാവ് പറഞ്ഞു.
സത്യം പറയുന്നവരെ സംഘികളും ഇസ്ലാം വിരുദ്ധരുമാക്കുന്നു. അത് തന്നെയാണ് ഷാജനും സംഭവിക്കുന്നത്. മധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷത്തിന്റെ റോളാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണം-സന്ദീപ് വാചസ്പതി പറഞ്ഞു.