- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം കിട്ടിയ ഒറിജിനൽ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു; പക്ഷേ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല; സോളാർ പീഡന കേസിൽ ഗൂഢാലോചന നടന്നുവെന്ന് ഉറപ്പ്; അതിൽ താൻ പങ്കാളിയല്ല: ശരണ്യ മനോജ് മറുനാടനോട്
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ, തങ്ങളുടെ കൈവശം ലഭിച്ച പരാതിക്കാരിയുടെ കത്തിൽ, ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ബന്ധു ശരണ്യ മനോജ്. മറുനാടൻ മലയാളിയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഗണേശ് കുമാറിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയത്. കത്ത് കുറെ കാലം സൂക്ഷിച്ചിരുന്നു. ബാലകൃഷ്ണ പിള്ള സാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അതുചെയ്തത്. ഒരുഗൂഢാലോചനയിലും താൻ പങ്കാളിയല്ലെന്നും മനോജ് പറഞ്ഞു.
' ആദ്യം നമ്മൾ ഇതിന്റെ പുറകെ പോകുന്നതിന്റെ കാരണം എന്നുപറയുന്നത് ഏഷ്യാനെറ്റിലെ കമലേഷ് പാലക്കാട് വച്ച് ഈ സോളാർ കേസിലെ വിക്റ്റിമിനെയും, ഗണേശ് കുമാറിനെയും ഒന്നിച്ചുകണ്ടുവെന്നാണ് സ്റ്റേറ്റ്‌മെന്റ് വരുന്നത് ടിവിയിൽ, ഏഷ്യാനെറ്റിൽ. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം. സ്വാഭാവികമായി ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ പോയി കഴിയുമ്പോൾ, ഒരുസ്ത്രീയാണ്, സ്വാഭാവികമായും ഗണേശ് കുമാറിന് എതിരെ എന്തെങ്കിലും ഒക്കെ സ്‌റ്റേറ്റ്‌മെന്റ് വരാനുള്ള സാഹചര്യം ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് കാരണം ഒന്നിച്ചുകണ്ടുവെന്ന് പറഞ്ഞു, ആര് കമലേഷ്. നമ്മൾ അതിന്റെ പിറകിൽ അന്വേഷണവുമായി പോവാണ്. ഞാനും പ്രദീപും കൂടാണ് പോകുന്നത്.
മാവേലിക്കര പോയി അഡ്വക്കേറ്റിനെ കാണുകയും, അയാളുമായി സംസാരിക്കുകയും ഒക്കെ ചെയ്തു. അപ്പോ, അയാളുമായി സംസാരിച്ചപ്പോൾ, നമുക്ക് ഒരു ഉപദ്രവം വരരുത് എന്ന റെക്കമന്റേഷന് വേണ്ടിയാണ് ശരിക്കും നമ്മൾ പോകുന്നത്. ഇത് ഞാൻ ഫാക്റ്റാണ് പറയുന്നത്. മൂന്നാലുദിവസം കഴിഞ്ഞപ്പോൾ പത്തനംതിട്ടയിലേക്ക് പ്രദീപിനെ വിളിപ്പിച്ചു. വിക്ടിം പറഞ്ഞിട്ട്. അവിടെ ചെന്നപ്പോൾ പ്രദീപിന്റെ കയ്യിൽ ഒരുപൊതി വക്കീൽ വഴി കൊടുത്തു. പ്രദീപ് ആ പൊതിയുമായി നേരേ തിരുവനന്തപുരത്തുള്ള പാർട്ടി ഓഫീസിലേക്ക് വന്നു. ഞാനും ബാലകൃഷ്ണ പിള്ള സാറും പാർട്ടി ഓഫീസിലുണ്ട്.
തുറന്നുനോക്കുമ്പോൾ, കുറേ പേപ്പറുകൾ ഇങ്ങനെ, കേസ് ഡയറി എന്നിങ്ങനെ കുറെ എഴുതി വച്ചിട്ടുണ്ട്. വായിച്ചപ്പോൾ, പല മന്ത്രിമാരുടെയും പേരുകൾ കണ്ടപ്പോൾ ബാലകൃഷ്ണപിള്ള സാർ പറഞ്ഞു, ഇത് അപകടമാണ്, കാരണം പ്രതിപക്ഷം അത് യൂട്ടിലൈസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ കത്ത് പുറത്തുപോകരുത്. ഒരുകാരണവശാലും ഇതിന്റെ കോപ്പി പോലും ആരും എടുക്കാൻ അനുവദിക്കരുത്. ഈ കത്ത് സൂക്ഷിക്കണം എന്നുപറഞ്ഞ് എന്നെ ഏൽപ്പിക്കുകയാണ്.
കത്ത് കുറച്ചുനാൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒന്നരവർഷം കഴിഞ്ഞപ്പോൾ, പത്രസമ്മേളനം എന്തോ നടത്തുന്നതിന് വേണ്ടി അവർ തിരിച്ചുവാങ്ങിച്ചു. കത്ത് വീണ്ടും എന്റെ കയ്യിൽ തന്നെ കിട്ടി. ഞാൻ പിന്നെ കത്ത് വേരിഫൈ ചെയ്തിട്ടൊന്നുമില്ല. 2015-16 കാലഘട്ടത്തിൽ, അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നതിന് തൊട്ടുമുമ്പ് ദല്ലാൾ നന്ദകുമാർ എന്നുപറയുന്ന ഒരാൾ എന്നെ സമീപിക്കുകയാണ്. പുള്ളി വലിയൊരു തുക ഇവർക്ക് കൊടുത്തിട്ടുണ്ട്. ഒരുകത്തുകൊടുത്തിട്ടുണ്ട്. ആ കത്തും, ഒറിജിനൽ കത്തുമായി ഒരു ബന്ധവുമില്ലാത്തതാണ്. അങ്ങനെ നന്ദകുമാർ ഇടപെട്ട് ഈ കത്ത് അവരെ കൊണ്ട് വാങ്ങിപ്പിച്ച് , നന്ദകുമാർ വാങ്ങിക്കുകയാണ്. ആ കത്ത് അങ്ങനെ തിരിച്ചുകൊടുത്തു.
ആദ്യം കിട്ടിയ ഒറിജിനൽ കത്തിൽ, ഉമ്മൻ ചാണ്ടി സാറിന്റെ പേരൊക്കെ പറയുന്നുണ്ടെങ്കിലും, അതിൽ ഒരിടത്തും ലൈംഗികാരോപണം പറയുന്നില്ല. അത് പിന്നീട് വന്നതാണ്. എങ്ങനെ വന്നു, ആരു ചെയ്തു എന്നുള്ളതിനെ കുറിച്ച് എനിക്ക് വ്യക്തതയില്ല. പിന്നീട് ഏഷ്യാനെറ്റിൽ ജോഷി കുര്യന്റെ വാർത്തയായി വരുമ്പോഴാണ് ഇങ്ങനെയൊരു ആരോപണം അതിൽ വരുന്നത്. അങ്ങനെയാണ് സർക്കാർ കേസെടുക്കാനും മറ്റും പോകുന്നത്.
ദല്ലാൾ നന്ദകുമാറിന്റെ കയ്യിൽ നിന്ന് ഒരുലക്ഷം രൂപ ഞാൻ വാങ്ങിയെന്നാണ് ആരോപിക്കുന്നത്. അയാളെ ഞാൻ വെല്ലുവിളിക്കുന്നു ഒരുരൂപ പോലും നാരങ്ങാ വെള്ളം പോലും അയാളുടെ കയ്യിൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല ഞാൻ. പക്ഷേ ഈ കത്തിന്റെ പേരിൽ എന്നെ കാണാൻ രണ്ടോമൂന്നോ തവണ വന്നിട്ടുണ്ട്. നിരന്തരം ശല്യമായപ്പോൾ ഞാൻ ആ സ്ത്രീക്ക് തന്നെ കത്ത് തിരിച്ചുകൊടുത്തു.
ഇതിനകത്ത് ഒരു ഗൂഢാലോചനയിലും ഞാൻ പങ്കാളിയല്ല. ഞാൻ ഇതിനകത്ത് ഒന്നിലും ഇടപെട്ടിട്ടുമില്ല. പിന്നെ അവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചു എന്നൊക്കെയാണ് അവരുടെ സ്റ്റേറ്റ്‌മെന്റ് വന്നത്. അവർക്ക് ഒരിടത്തും പോകാൻ പറ്റാത്ത സാഹചര്യത്തിൽ 10 ഓ 15 ഓ ദിവസം എന്റെ വീട്ടിൽ താമസിച്ചു. അതാണ് യാഥാർഥ്യം. അന്ന് യുഡിഎഫ് സർക്കാരിനെ നിലനിർത്തുന്നതിന് വേണ്ടി ഞാൻ ഒരു റിസ്‌ക് എടുത്തുവെന്നേയുള്ളു.
സിബിഐയിൽ ഞാൻ വ്യക്തമായി മൊഴി കൊടുത്തു, ആദ്യം കത്ത് കിട്ടുമ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ പേരുണ്ടായിരുന്നില്ല. അതിന് ശേഷം അതിൽ മാനിപുലേഷൻ നടന്നിട്ടുണ്ടെന്നത് എന്റെ മൊഴിയാണ്. പിന്നെ ഞാനെങ്ങനെയാണ് കോൺസ്പിറസിയിൽ പങ്കാളിയാകുന്നത്? കെ ബി ഗണേശ് കുമാറും ആ സ്ത്രീയുമായി ഊഷ്മളമായ ബന്ധമായിരുന്നു എന്ന് അവർ തന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും ഗണേശ് കുമാറിന് എതിരെ അവർ മൊഴി കൊടുത്തിട്ടില്ല. അത്രയും നല്ല ബന്ധത്തിൽ ഇരുന്നവരാണ് എന്ന് അവർ അവകാശപ്പെടുന്നു. നമ്മൾക്കറിയില്ല.
ഗൂഢാലോചന നടന്നിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. ഉമ്മൻ ചാണ്ടി സാറിന്റെ പേര് പിന്നീട് എഴുതി ചേർക്കപ്പെട്ടതാണ്. അതാര് എഴുതി, എന്തിന് എഴുതി ആർക്കും കണ്ടുപിടിക്കാനായില്ല. സിബിഐയുടെ ഫൈൻഡിങ്ങിൽ ഇങ്ങനെയൊരു സാധനം വന്നപ്പോൾ, സിബിഐ അതുംകൂടി അതിനകത്ത് പറയേണ്ടതാണ്. ആരാണ് ചെയ്തതെന്ന് വ്യക്തമാക്കി പറയണം. ഗണേശ് കുമാർ ഇതിൽ ഇടപെട്ടിട്ടില്ല. ഞങ്ങൾ തമ്മിൽ രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. പക്ഷേ ഇല്ലാത്ത കാര്യം ഒരുകാര്യം ഒരാളെ കുറിച്ച് പറയാൻ പാടില്ല, ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചായാലും, വേറൊരു നേതാവിനെ കുറിച്ചായാലും അതുപറയാൻ പാടില്ല. ഗണേശ് കുമാർ ആ കത്തുമായി ബന്ധപ്പെട്ട് മാനിപുലേഷനായി ബന്ധപ്പെട്ടിട്ടില്ല. കത്ത് പോലും അയാൾ വായിച്ചിട്ടില്ലാന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊരു സാധനത്തെ കുറിച്ച് ചർച്ച ചെയ്ത് വഷളാക്കി മുന്നോട്ടുപോകുന്നതിൽ ഒരർഥവുമില്ല.'
മറുനാടന്‍ മലയാളി ബ്യൂറോ