- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
"ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറത്തിൽ" അന്വേഷണം അനിവാര്യം
കൊച്ചി: തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന് പിന്നാലെ സാത്താൻ സേവയുടെ ക്രൂരമുഖം ലമയാളി കണ്ടു. നന്തൻകോട്ട് സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി പരീക്ഷിച്ചതിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് വ്യക്തമായിരുന്നു. പിന്നീട് കൊല്ലത്തെ പത്താംക്ലാസുകാരന്റെ കേസ് എത്തുന്നത്. ഇപ്പോഴിതാ അരുണാചലിലെ കൂട്ട മരണം.
പാശ്ചാത്യനാടുകളിൽ ഉത്ഭവിച്ച സാത്താൻ സേവ, എല്ലാത്തരം നിയമലംഘനങ്ങളുടേയും കൂത്തരങ്ങാണ്. നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ആഭിചാരം തുടങ്ങിയവ ചെയ്ത് സാത്താനെ പ്രസാദിപ്പിക്കാൻ കഴിയുമെന്നാണ് ചെകുത്താനെ ആരാധിക്കുന്നവർ പറഞ്ഞു പരത്തുന്നത്. തിരുവനന്തപുരത്തെ സത്താൻ സേവക്കാരൻ ചെകുത്താന്റെ ചിത്രം പതിച്ച ബുള്ളറ്റിൽ അർദ്ധരാത്രി കൊല്ലത്ത് എത്തി പത്താംക്ലാസുകാരനെ ചാത്താൻ സേവയിലേക്ക് നയിച്ചുവെന്നത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണ്. കറുത്ത ബുള്ളറ്റും കറുത്ത വസ്ത്രവും ധരിച്ച യുവാവിനെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര താൽപ്പര്യം കാട്ടിയില്ല.
സാമൂഹികമാധ്യമം വഴി ഗൂഢസംഘത്തിന്റെ കെണിയിൽ അകപ്പെട്ട കൊല്ലത്തെ പത്താംക്ലാസുകാരൻ 'സാത്താൻ ആരാധന'യെന്നപേരിൽ വിധേയനായത് ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്കായിരുന്നു ഒപ്പം 14,000 രൂപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളും നഷ്ടമായി. ജീവന് ഭീഷണിയായതോടെ കുട്ടിയും രക്ഷിതാക്കളും കളക്ടർക്ക് പരാതി നൽകി. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസലിങ്ങിലാണ് വിവരങ്ങൾ പുറത്തുവന്നത്. കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയാണ് അന്ന് "ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ"മെന്ന ഗ്രൂപ്പിൽ അംഗമായത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. സംഘത്തിൽ അംഗമാകുന്നവർക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്. ഡോളറുമായിരുന്നു വാഗ്ദാനം.
നേരത്തെ മധ്യകേരളത്തിൽ സാത്താൻ സേവക്കാരുടെ പ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു്.. ടൂറിസത്തിന്റെ പേരിൽ കൊച്ചിയിൽ എത്തുന്ന വിദേശികളാണ് സാത്താൻ സേവയുടെ പ്രചാരകർ. നഗരത്തിലെ ആഡംബര ഫ്ളാറ്റുകളും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുമാണ് മന്ത്രവാദവും നഗ്‌ന നൃത്തവും ലഹരി മരുന്ന് സേവയും നടക്കുന്നത്. എല്ലാ മാസവും 13 ആം തിയതിയാണ് കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ സാത്താൻ സേവ നടക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
കറുത്ത നിറത്തിലുള്ള ഹാളിൽ കടന്നാൽ കറുത്ത വസ്ത്രം
സത്താൻ സേവ കേരളത്തിൽ സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവും. സാത്താനീയ സംഖ്യയായ 666 ാം നമ്പർ ഫ്ളാറ്റുകളോടാണ് ഇവർക്ക് പ്രിയം. ആദ്യമായി എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. പിന്നീട് ഫീസ് വൽകണം. കറുത്ത നിറത്തിലുള്ള ഹാളിൽ കടന്നാൽ കറുത്ത വസ്ത്രം അണിയണം. മങ്ങിയ വെളിച്ചത്തിൽ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന. അന്ധവിശ്വാസ നിരോധന നിയമം ഉള്ളതിനാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കാൻ പൊലീസിന് കഴിയും. എന്നാൽ മയക്കുമരുന്നും അന്ധവിശ്വാസവും പടർത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസ് ഒന്നും ചെയ്യാറുമില്ല. ഈ മാഫിയയ്ക്ക് പിന്നിലുള്ള ഉന്നത ബന്ധങ്ങളാണ് ഇതിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
ബ്ലാക്ക് മാസ് എന്ന കർമ്മത്തിൽ പങ്കെടുക്കുന്നവർ അവർ വിശ്വസിക്കുന്ന മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കണം. ബിസിനസിലെ വിജയം, ശത്രുഭയ നിവാരണം, ശത്രൂനാശം എന്നിവ ലക്ഷ്യമിട്ടാണ് ആളുകൾ ബ്ലാക് മാസിൽ പങ്കെടുക്കുന്നത്. കർമ്മത്തിന് ഉപയോഗിക്കുന്ന കറുത്ത പാത്രത്തിലെ അശുദ്ധ രക്തം, തൃകോണാകൃതിയിൽ മുറിച്ച അപ്പം, തലയോട്ടിയിൽ ശേഖരിച്ച മൂത്രം, എന്നിവയാണ് പൂജ വസ്തുക്കൾ. കൊച്ചിയിൽ മട്ടാഞ്ചേരി കേന്ദ്രീകരിച്ച് സാത്താൻസേവ ആരാധനാലയവും ഉണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. വളരെ രഹസ്യ സ്വഭാവമുള്ള ഇവരുടെ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ പൊതു ജനങ്ങൾക്ക് പ്രയാസമാണ്. കൂടുതലും വിദ്യാർത്ഥികളും യുവജനങ്ങളുമാണ് സാത്താൻ സേവകളിൽ പങ്കെടുക്കുന്നത്.
മുമ്പ് കൊച്ചിയിലെ ഒരു ആഡംബര ഫ്ളാറ്റിൽ നിരവധി വിദേശികൾ വന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 666 ാം നമ്പർ ഫ്ളാറ്റായിരുന്നു ഇത്. ഡോർ തുറന്നപ്പോൾ, ഭിത്തിയെല്ലാം കറുത്ത തുണി വെച്ച് മറച്ചിരിക്കുന്നു. ചെറിയ വെളിച്ചം. പലർക്കും കറുത്ത വസ്ത്രം. സംഗീത ഉപകരണങ്ങൾ. സാത്താൻ സേവയ്ക്ക് സമാനമായ അന്തരീക്ഷം. ഏതാനും വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും സാത്താൻസേവക്കാരുടെ പങ്ക് സംശയിച്ചിരുന്നു. 2015 ഡിസംബർ നാലിനാനണ് പറവൂരിൽ നഴ്സിംങ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. പറവൂരിൽ പൊലീസ് മിസ്സിംങ് കേസായി ആരംഭിച്ച അന്വേഷണം പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സാത്താൻ സേവ നടത്തുന്നവരിലേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ബുക്കിൽ സാത്താൻസേവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറിച്ചിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം സാത്താൻ സേവക്കാരിലേക്ക് എത്തുന്നത്. പക്ഷേ ഈ അന്വേഷണം എങ്ങുമെത്തിയില്ല.
കത്തോലിക്ക വിഭാഗത്തിലുള്ള പെൺകുട്ടി സാത്താൻ സേവകരെക്കുറിച്ച് 12 വയസ്സുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. താൻ സാത്താൻ ആരാധനയ്ക്ക് പോയിട്ടുണ്ടെന്നും അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞിരുന്നത്. കൊച്ചിയിലെ ഒരു മുൻ ബിഷപ്പിന് സാത്താൻ സേവക്കാരുമായി അടുത്ത ബന്ധമുള്ളതായും നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇയാൾ ആർത്തവ രക്തം അൾത്താരയിൽ തളിച്ചുവെന്നത് അടക്കുമുള്ള ആരോപണങ്ങളാണ് മുൻ ബിഷപ്പിനെതിരെ ഉയർന്നത്. നേരത്തേ ഇടുക്കി ജില്ലിയിലെ കുമിളിയിലും കോട്ടയം നഗരത്തോട് ചേർന്ന ചില പ്രദേശങ്ങളിലും ആലപ്പുഴയിലെ നഗരപ്രദേശത്തെ ചില വീടുകളിലും സാത്താൻ സേവ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൊച്ചയിലെ പ്രമുഖ പള്ളിയിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലൊന്നും കൃത്യമായ അന്വേഷണം നടന്നിരുന്നില്ല.
17-ാം നൂറ്റാണ്ടിൽ തുടങ്ങിയ 'കറുത്ത കുർബാന'
17ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ ആണ് സത്താൻ സേവയ്ക്ക് തുടക്കമാകുന്നത് എന്നാണ് വിലയിരുത്തൽ. സ്വന്തം പേരിൽ തന്നെ ആളുകളെ സംഘടിപ്പിച്ചു 'കറുത്ത കുർബാന'ക്ക് തുടക്കമിട്ടു. വലിയ പ്രചാരമൊന്നും ഈ പ്രസ്ഥാനം നേടിയില്ല. പിന്നീട് 1960കളിൽ അമേരിക്കക്കാരനായ ആന്റൺ എസ് ലാവേയാണ് സാത്താനിക് തത്ത്വശാസ്ത്രം രൂപീകരിച്ചതും 'ചർച്ച് ഓഫ് സാത്താൻ' സ്ഥാപിച്ചതും. ഭൂമിയുടെ കാര്യങ്ങൾ നോക്കുന്നത് കറുത്ത ശക്തിയായ ചെകുത്താനാണ്. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യൻ. ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്.
സുഖഭോഗങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ധാർമികസദാചാര ആശയങ്ങളും അതുപദേശിക്കുന്ന ശക്തികളും അഭിശപ്തരാണ്. ഭോഗതൃഷ്ണയും മൃഗീയമായ പ്രതികാരവാഞ്ഛയുമാണ് ലാവേ തന്റെ അനുയായികളിൽ വളർത്തിയത്. ദൈവവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സ്വർഗത്തിൽ നിന്ന് അന്ധകാരത്തിലേക്ക് പുറംതള്ളപ്പെട്ട മാലാഖ എന്ന് ബൈബിൾ പരാമർശിക്കുന്ന 'ലൂസിഫർ' ആണ് ആധുനിക സാത്താൻ സഭയുടെ ആരാധനാ മൂർത്തി. ക്രൈസ്തവ സഭകളുടെ പല അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും ചെകുത്താൻ സഭ രൂപാന്തരപ്പെടുത്തി സ്വന്തമാക്കിയിട്ടുണ്ട്. ഇവരുടേത് കറുത്ത കുർബാനയാണ്. കത്തോലിക്ക പള്ളികളിൽ കുർബാനകളിൽ വിതരണം ചെയ്യുന്ന 'തിരുവോസ്തി' എന്ന അപ്പം തന്നെ ഇവരും ഉപയോഗിക്കുന്നു.
അതിനു വേണ്ടി ക്രൈസ്തവ ദേവാലയങ്ങളിൽ നിന്ന് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നത് സഭക്ക് എന്നും തലവേദനയാണ്. ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താൻ സഭയുടെ കുരിശ്. നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുർബാനയിലെ അൾത്താര. മദ്യപാനവും ലൈംഗികകേളികളും സാത്താൻ പൂജയുടെ മുഖ്യ ഘടകങ്ങളാണ്. നരമാംസഭോജനം പോലും നടക്കുന്നതായി പറയപ്പെടുന്നു. സാത്താനെ ഒരു ദുഷ്ട ശക്തിയായല്ല, മറിച്ച് എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രതീകമായിട്ടാണ് ഇവർ പരിഗണിക്കുന്നത്. തങ്ങൾക്കു ശല്യം എന്നു തോന്നുന്നവരെ നിഷ്‌കരുണം നശിപ്പിക്കാനും സംഘം പഠിപ്പിക്കുന്നു. അമേരിക്കയിൽ സ്ഥാപിതമായ ചർച്ച് ഓഫ് സാത്താൻ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞതായാണ് വിവരം. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരിൽ മലയാളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.
ഈ സംഘടനയിൽ രണ്ടു തരം അംഗങ്ങളുണ്ട്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവർക്കും ചേരാൻ സാധിക്കില്ല. പ്രവർത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പർ ആകാൻ സാധിക്കൂ. അവിടെയും വിശ്വാസമാർജിച്ചാൽ പൂജകൾ അർപ്പിക്കുന്നതിൽ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാൻ കഴിയും. നിലവിലെ ഒരു അംഗത്തിന്റെ കൂടെ മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയൂ.