- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് ജീവിതം മറ്റൊരാളോടൊപ്പമായി; സൗജത്തിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്; കൂടെ നിന്ന് ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യക്കു ശ്രമിച്ചതെന്ന് സംശയം; ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പൊലീസ്
മലപ്പുറം: സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായി. സൗജത്തിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. അന്വേഷണം മുൻകാമുകനിലേക്ക് തന്നെ. തന്നെ ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യക്കു ശ്രമിച്ചതാണെന്ന അനുമാനത്തിൽ അന്വേഷണം. ഫോറൻസിക് റിപ്പോർട്ടിനായി കാക്കുകയാണ് പൊലീസ്
ഭർത്താവിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ പ്രതിയായ താനൂർ സ്വദേശി സൗജത്തിനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭർത്താവും ഇവിടെയാണ് താമസം. സംഭവ ദിവസം ഭർത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുൻ ഭർത്താവിനെ കൊന്ന കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേർന്ന് സൗജത്തിന്റെ ഭർത്താവായ താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40) നെയാണ് കൊലപ്പെടുത്തിയത്.
മകൾക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താൻ കഴുത്തറുക്കുകയും ചെയ്തു.വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭർത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ.
2018ലാണ് താനൂരിൽ മൽസ്യതൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗൾഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗൾഫിലെ പ്രവാസി സംഘടനകൾ വഴിയും ഇന്റർപോൾ അടക്കമുള്ള ഏജൻസികൾ വഴിയും പ്രതിയെ കിട്ടാൻ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യൽ മീഡിയയിലൂടെ അടക്കം പ്രതിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതോടെ, ബഷീറിന് ഗൾഫിൽ തുടരാനാകാത്ത മടങ്ങി എത്തുകയാിരുന്നു.
കേസിൽ സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിനെ കൊലപാതകത്തിനായി വീട്ടിലെത്താൻ സഹായിച്ച സുഹൃത്ത് സൂഫിയാൻ എന്നിവരായിരുന്നു അരസ്റ്റിലായത്. സൗജത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ബഷീർ കൊലപാതകം നടത്തിയത്. കുട്ടിക്കൊപ്പം വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന സവാദിനെ ബഷീർ മരത്തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് ശേഷം ബഷീർ രക്ഷപ്പെട്ടു.
എന്നാൽ സവാദ് മരിച്ചിട്ടില്ലെന്ന് കണ്ട സൗജത്ത് ഇക്കാര്യം ബഷീറിനെ ഫോണിൽ അറിയിച്ചു. തുടർന്ന് കത്തി കൊണ്ട് കഴുത്ത് മുറിക്കാൻ ബഷീർ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സൗജത്ത് കഴുത്ത് മുറിച്ച് ഭർത്താവിന്റെ മരണം ഉറപ്പാക്കി. ഇതിന് ശേഷം ഭർത്താവിനെ ആരോ ആക്രമിച്ചതായി അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്