മലപ്പുറം: ഭർത്താവ് മരിച്ച സീതയുമായി രണ്ടുവർഷമായി പ്രണയത്തിൽ. താൻ വേറെ വിവാഹം കഴിക്കുമോയെന്ന ഭയത്താലാണു അക്രമിച്ചതെന്നും യുവതിയുടെ മൊഴി. ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്തതിന്റെ പിന്നാമ്പുറത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.

മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 നാണു മലപ്പുറം വെന്നിയൂരിന് സമീപത്ത് വച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും രണ്ടുവർഷമായി പ്രണയത്തിൽ ആയിരുന്നു. അതേ സമയം ഇരുവരും വിവാഹതരുമായിരുന്നു. സീതയുടെ ഭർത്താവ് മരിച്ചതാണ്. സനിൽ നേരത്തെ വിവാഹിതനായ കാര്യം സീതയിൽനിന്നും മറച്ചുവെച്ചതായും പൊലീസ് സംശയിക്കുന്നു. തുടർന്നു സീത താൻ വിവാഹിതയാണെന്ന കാര്യം അറിഞ്ഞതോടെ ഇയാളുടെ സ്വഭാവത്തിൽമാറ്റമുണ്ടായി. ഇതുസംബന്ധിച്ചു ഇരുവരും വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.

പിന്നീട് സീത മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കമുണ്ടെന്നു സനിൽ സംശയിച്ചു. ഇക്കാര്യം സീതയോടു പറഞ്ഞതായും സൂചനയുണ്ട്. താൻ മറ്റൊരു വിവാഹം കഴിക്കുമെന്ന കരുതിയാണു തന്നെ അക്രമിച്ചതെന്നു സംഭവം നടന്ന ശേഷം തിരൂരങ്ങാടി പൊലീസിനു സീത മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ കാര്യങ്ങൾ ഈ സമയത്തു പൊലീസിനു ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. നേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു.

കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യുവാവിനെ ബസിൽ നിന്ന് ഇറക്കിയപ്പോഴാണ് യുവാവ് കഴുത്തറത്തത് കണ്ടത്. ഉടനെ രണ്ട് പേരെയും തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു.

ബാഗിൽ മുൻകൂട്ടി കരുതിയതാണ് കത്തി. സീത ഹോം നഴ്‌സായി ജോലി ചെയ്തുവരികയാണ്. ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞമുണ്ട്. കോട്ടയം ആതിര ഹോട്ടലിലെ ജീവനക്കാരനാണ് സനിൽ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നടന്ന ദാരുണ സംഭവം പ്രതി മുൻകൂട്ടി തീരുമാനിച്ചതാണെന്നതാണ് കണ്ടെത്തൽ. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 മണിയോടെ വെന്നിയൂരിനു സമീപമായിരുന്നു സംഭവം.

സനലിന്റെ നില ഗുരുതരമാണെന്നതാണ് വിവരം. സീത ആലുവയിലും സനൽ കോട്ടയത്തുമാണ് ജോലി ചെയ്തിരുന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പരിചയക്കാരാണ് എന്ന് പൊലീസ് അറിയിച്ചു. ബസിനകത്ത് നിറയെ രക്തം വാർന്ന നിലയിലാണ്. യുവാവിന്റേത് ആസൂത്രിത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിനു ഉപയോഗിച്ച ബ്ലേഡ് കത്തി കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.