- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോണ്ടാസിറ്റിയിൽ കയറിയപ്പോൾ മുൻസീറ്റിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം; കാറിൽ വച്ച് രഹസ്യഭാഗത്ത് പിടിച്ചമർത്തി; സഹകരിച്ചാൽ വീടുവെച്ചു നൽകും, മറിച്ചാണെങ്കിൽ കുടുംബം കലക്കും; കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; മീനങ്ങാടിയിൽ വച്ച് യുവതിയെ പീഡിപ്പിച്ച മന്ത്രവാദിയായ ഉസ്താദിന് എതിരെ കേസ്
വയനാട്: വയനാട് മീനങ്ങാടിയിൽ വെച്ച് 27കാരിയെ മന്ത്രവാദിയായ ഉസ്താദ് പീഡിപ്പിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയുടെ പരാതിയിൽ മീനങ്ങാടി പൊലീസ് കേസാണ് രജിസ്റ്റർചെയ്തത്. മാനന്തവാടി അഞ്ചാംമൈൽ സ്വദേശിയായ അറുപതു വയസ്സുകാരനായ ഇബ്രാഹീം ഉസ്താദിനെതിരെയാണ് ഐ.പി.സി 1860 പ്രകാരം 376(2)(എഫ്്), 506 വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുതിർന്ന ബന്ധു നിർബന്ധിച്ചതുപ്രകാരം ഇയാളുടെ ഹോണ്ടാസിറ്റി കാറിൽ തന്റെ വീട്ടിലേക്കു വരുന്നതിനിടയിലാണു പ്രതി മീനങ്ങാടി ടൗണിലെത്തിയപ്പോൾ കാറിനുള്ളിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്നെ പീഡിപ്പിച്ച ശേഷം ഇക്കാര്യം പുറത്തുപറഞ്ഞാൽ ഇയാളുടെ മകളെ കൊണ്ടു തന്റെ ഭർത്താവിനെതിരെ പീഡനക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തനിക്കെതിരെ തിരിഞ്ഞാൽ കുടുംബം കുളംതോണ്ടുമെന്നും സഹകരിച്ചാൽ വാടക വീട്ടിൽ കഴിയുന്ന തനിക്കും കുടുംബത്തിനും വീടുവെച്ചു നൽകാമെന്നും പറഞ്ഞു.
27വയസ്സുകാരിയായ തനിക്കു മൂന്നു മക്കളുണ്ട്. വാടക ക്വാർട്ടേഴ്‌സിലാണ് താമസം. ഇതിനിടയിൽ ബന്ധുവായ സ്ത്രീയോടൊപ്പം ഒരു ആവശ്യത്തിനായി മാനന്തവാടിയിലേക്കു പോയി വന്നപ്പോഴാണ് സംഭവം നടന്നത്. സമയം രാത്രി 7.45ആയിരുന്നു. സമയം വൈകിയതിനാൽ ഇനി തനിച്ചുപോകേണ്ടെന്നും മാനന്തവാടിയിൽ നിന്നും ബത്തേരിയിലെ ഉസ്താദ് കൊണ്ടാക്കി നൽകുമെന്ന് മുതിർന്ന ബന്ധുവാണ് പറഞ്ഞത്. താൻ വിസമ്മതിച്ചെങ്കിലും നിന്റെ വല്യൂപ്പയുടെ പ്രായമുള്ളയാളല്ലെ എന്നു പറഞ്ഞതുകൊണ്ടു മാത്രമാണ് കയറിയത്.
എന്നാൽ പിറകിലെ സീറ്റിൽ കയറാൻ ഡോർ തുറന്നപ്പോൾ എന്നെ നീ ഡ്രൈവർ ആക്കാൻ നോക്കേണ്ട എന്നു പറഞ്ഞ് നിർബന്ധിപ്പിച്ചു മുൻസീറ്റിൽ കയറ്റുകയായിരുന്നു. ഈ സമയത്ത് ഒരുവയസ്സുള്ള എന്റെ മോളും എന്റെ മടിയിലുണ്ടായിരുന്നു. തുടർന്നു വണ്ടി മീനങ്ങാടിയിലെത്തിയപ്പോഴാണ് മോശമായി പെരുമാറാൻ തുടങ്ങിയതെന്നും അവസാനം എതിർത്തിട്ടും കുഞ്ഞു കരഞ്ഞിട്ടും വകവെക്കാതെ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി പറഞ്ഞു.
പരസ്യമായി ഇയാൾക്കെതിരെ പ്രതികരിക്കണമെന്നുണ്ട്. ഇര താനാണെന്ന് തിരിച്ചറിഞ്ഞാൽ ഇത് തന്റെ ബന്ധുക്കൾക്കിടയിലെല്ലാം വലിയ ചർച്ചയാകും അതിനാൽ നിയമപരമായി ഇയാൾക്കു ശിക്ഷവാങ്ങിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും തന്റെ കുടുബം പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും പറഞ്ഞു.
ഉസ്താദ് ചമഞ്ഞ് വീട്ടിൽ ചികിത്സ നടത്തിവരുന്ന പ്രതി കുടുംബത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പറഞ്ഞുവരുന്നവർക്കു ഇതിനു പരിഹാരം പറഞ്ഞു നൽകിയും ഉപദേശങ്ങൾ നൽകിയുമാണ് പണസമ്പാദനം നടത്തുന്നത്. വടകര, നാദാപുരം ഭാഗങ്ങളിൽ നിന്നുള്ളവരാണു ഇയാളെ കാണാൻ കൂടുതലായും വരുന്നത്. ഇതിനു മുമ്പു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ അസുഖം താൻ മാറ്റിത്തരാമെന്ന് പറഞ്ഞു ചികിത്സിക്കാൻ കൊണ്ടുവരികയും പിന്നീട് പെൺകുട്ടി മരണപ്പെടുകയും ചെയ്തത് വലിയ വാർത്തയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. 15വർഷം മുമ്പു നടന്ന സംഭവം പിന്നീട് ഒത്തുതീർപ്പിലൂടെ പരിഹരിക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്