- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണ സംഘം; തൈയ്ക്കാട് ആശുപത്രിയിൽ പരിശോധന നടത്തിയത് അതീവ രഹസ്യമായി; ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ച് ഗ്രീഷ്മ; ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗം; ഷാരോൺ കൊലയിൽ അതിവേഗ കുറ്റപത്രം വരും
തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിൽ മുഖ്യ പ്രതിഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കി, തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയത് അതീവ രഹസ്യമായാണ്. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത് ഗ്രീഷ്മയാണ്. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന. ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഫലം പുറത്തു വിടൂ എന്നാണ് സൂചന.
ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്താണ് തമിഴ്നാട്ടിലെതെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചത്. പതിവ് മെഡിക്കൽ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ്ഇത് സാധാരണ ഗതിയിലുള്ള മെഡിക്കൽ ചെക്കപ്പ് അല്ല എന്ന് മുഖ്യ പ്രതി ഗ്രീഷ്മ തിരിച്ചറിഞ്ഞത്.
പിന്നീട് കസ്റ്റഡി കാലാവധി പൂർത്തിയാക്കി അട്ടകുളങ്ങര വനിത ജയിലിൽ എത്തിയ ശേഷമാണ് അന്വേഷണ സംഘം തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ചതും പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങൾ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്. മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃപ്പരപ്പിലെ ഗോൾഡൺ കാസ്റ്റൽ റിസോർട്ടിൽ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലന്ന് വാദിച്ചാൽ അത് മറികടക്കാനുള്ള തെളിവായാണ് പൊലീസിന്റെ കന്യാകത്വാ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകൻ കാണുന്നത്.
അതു കൊണ്ട് തന്നെ മറുതന്ത്രങ്ങൾ മെനയുകയാണ് മധുര കോടതിയിലെ അഭിഭാഷകനും സംഘവും. പൊലീസ് കസ്റ്റഡിയിൽ ഇരിക്കവെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്നാട്ടിൽ എത്തിച്ചപ്പോഴാണ് തൃപ്പരപ്പിൽ താമസിച്ച ഹോട്ടൽ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്. ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ആരംഭിച്ച റിസോർട്ടാണ് ഗോൾഡൺ കാസ്റ്റിൽ.
ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഇരുവരും ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ പറഞ്ഞു. അന്ന് രണ്ട് ദിവസമാണ് താമസിച്ചത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. ഹോട്ടൽ രേഖകളിൽ ഷാരോൺ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകൾ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകർപ്പും ശേഖരിച്ചു. ഗ്രീഷ്മ വീട്ടിൽ നിന്നിറങ്ങിയത് കോളേജിലെ ടൂറിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു.
വീട്ടുകാരെ കബളിപ്പിക്കായി ഓരോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പേര് പറഞ്ഞ് വീട്ടിലേക്ക് ഫോൺ ചെയ്യുകയും തിരിച്ചെത്തിയ ശേഷം കോളേജിലെ ടൂർ വിശേഷങ്ങൾ തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്തു. പഠനത്തിൽ മിടുക്കിയായിരുന്നതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ ഹണിമൂൺ ട്രിപ്പായിരുന്നു ആ യാത്രയെന്ന് വീട്ടുകാരും അറിഞ്ഞിരുന്നില്ല. ഷാരോണിന് ഗ്രീഷ്മ അയച്ച വാട്സ് ആപ് ഓഡിയോയുടെ വിശ്വാസ്യത പരിശോധിക്കാൻ ആകാശവാണിയിൽ എത്തിച്ച് ഗ്രീഷ്മയുടെ വോയ്സ് ടെസ്റ്റും അന്വേഷണ സംഘം നടത്തിയിരുന്നു.
എന്നാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറുമെന്ന് സൂചനയുണ്ട്.
കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കുറ്റകൃത്യം തമിഴ്നാട്ടിൽ നടന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.
നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമമെന്ന് ഗ്രീഷ്മയുടെ മൊഴിയിലുണ്ട്. ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി.
പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്