മലപ്പുറം: മുസ്ലിംലീഗിന് കീഴിൽ തിരൂരിൽ പുതുതായി ആരംഭിച്ച ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിൽ 15 കോടി രൂപയുടെ അഴിമതി റിപ്പോർട്ട് ചെയ്ത സിഇഒ. ക്ക് ക്രൂര മർദ്ദനം. സംഭവം 82കോടി രൂപ ചെലവിൽ നിർമ്മിച്ച് ആറു മാസം മുമ്പ് തിരൂരിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ അഴിമതി കണ്ടെത്തി ഡയറക്ടർ ബോർഡിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃതത്തിനു റിപ്പോർട്ട് ചെയ്ത ചീഫ് എക്സിക്യുട്ടീവ് ഓഫിസറെ ഡയറക്ടർ ബോർഡ് ചെയർമാൻ മുൻ എംഎ‍ൽഎ. അബദു റഹിമാൻ, വൈസ് ചെയർമാൻ ഇബ്രാഹീം ഹാജി എന്നിവരുടെ മൗന പിന്തുണയോടെ ആശുപത്രി സെക്രട്ടറിയും യൂത്ത് ലീഗ് നേതാവുമായ മുസ്സമ്മിൽ മർദിച്ചതായാണ് പരാതി.

കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രി എട്ടുമണിയോടെ സിഇഒ. യുടെ ചേമ്പറിൽ കയറി 10 മിനിട്ടോളം ക്രൂരമായി മർദ്ദിച്ചു. സിഇഒ. ക്ക് ഏറ്റ ക്രൂര മർദ്ദനം, വധശ്രമം ഉൾപ്പെടെ സി.സി.ടി.വി. ദൃശം സഹിതം തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആശുപത്രിയിലെ നടത്തിപ്പിലെ നിരന്തര പ്രശ്നങ്ങളും പരാതികളും ഉയർന്നപ്പോൾ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ രണ്ട് മാസം മുമ്പാണ് വിവിധ വിദേശ കമ്പനികളിൽ സിഇഒ. ആയി ജോലി ചെയ്തു പ്രവർത്തന പരിചയമുള്ള കൊല്ലം സ്വദേശിയായ ഹുസൈൻ നൂറുദ്ദീൻ കുഞ്ഞുവിനെ നിയമിക്കാൻ ഡയറക്ടർ ബോർഡിനു നിർദ്ദേശം നൽകിയത്.

ഇദ്ദേഹം എത്തി ആശുപത്രിയുടെ കെട്ടിട നിർമ്മാണം, ക്ലിനിംങ്ങ് ഏജൻസി, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് വാങ്ങൽ, പാരാമെഡിക്കൽ സ്ഥാപന നടത്തിപ്പ് ഉൾപ്പെടെ ആശുപത്രി വൈസ് ചെയർമാന്റെ ഇതുവരെ നടത്തിയ 12 കോടി രൂപയോളം വലിയ അഴിമിതിയും ചെയർമാന്റെ 3 കോടി രൂപയോളം ഉള്ള അഴിമതിയും തെളിവ് സഹിതം വലിയ തുക ഷെയർ ഹോൾഡറും ഡയറക്ടറുമായ ഡോ.ഹുസൈൻ, മുനവ്വറലി തങ്ങൾ എന്നിവർക്ക് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാന ലീഗ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയതോടെ പുറത്താകാനുള്ള പദ്ധതികളുടെ ഭാഗമായി ക്രൂര മർദ്ദനവും വധശ്രമം ഉൾപ്പെടെ നടത്തി ഇവിടെ നിന്ന് ഓടിക്കുക എന്നതായിരുന്നു ഇവരുടെലക്ഷ്യമെന്ന് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അതേ സമയം ആശുപത്രിക്കായി സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് 82 കോടി രൂപ ചെലവഴിച്ചത്.

തിരൂർ സഹകരണ രജിസ്ട്രാർ ഇതു സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തതോടെ ഇതിൽ നിന്നും രക്ഷപ്പെടാനായി ഉടനെ തന്നെ മുൻ സഹകരണ വകുപ്പ് മന്ത്രിയുടെ ഏ.പി.എസും സഹകരണ വകുപ്പ് ഏ.ആർ ആയി റിട്ടയർ ചെയ്ത ഇടതുപക്ഷകാരനായ റഷീദിനെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായും മറ്റെരു റിട്ടയർ ചെയ്ത ഇടതു ഉദ്യോഗസ്ഥനെ ഫിനാൻസ് മാനേജർ ആയി നിയമിച്ചു. ഇതോടെ തിരൂർ സഹകരണ വകുപ്പിലെ അന്വേഷണം ഉന്നത ഇടപെടലോടെ മരവിപ്പിച്ചു.

ജനുവരി 20 വെള്ളിയാഴ്‌ച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ,പി.കെ. കുഞ്ഞാലിക്കുട്ടി യും ചേർന്ന് ആശുപത്രി ഡയറക്ടർ ബോർഡ് അംഗങ്ങളെയും സിഇഒ, സെക്രട്ടറി എന്നിവരെ പണക്കാട്ടേക്ക് വിളിപ്പിച്ചു ചർച്ച ചെയ്തു. ആരോപണ വിധേയരാവരെ തൽക്കാലം മാറ്റി നിർത്തി പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചതാണ് സൂചന.