- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹണിട്രാപ്പ് കൊലക്കേസ്: തട്ടിയെടുത്ത പണംകൊണ്ട് ഫർഹാന സ്വർണ വളയും മോതിരവും വാങ്ങിച്ചു; അനിയന് മൊബൈൽ ഫോണും നൽകി; ഷിബിലി 20,000 രൂപയ്ക്ക് എംഡിഎംഎയും വാങ്ങി; തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ ധൈര്യം കിട്ടിയതും എംഡിഎംഎ ഉപയോഗിച്ചതോടെ
മലപ്പുറം: ഹണിട്രാപ്പിലൂടെ ഹോട്ടൽ വ്യാപാരിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഫർഹാന ഇയാളുടെ എ.ടി.എം കാർഡു വഴി തട്ടിയെടുത്ത 1.32,000രൂപ കൊണ്ടു സ്വർണ വളയും, മോതിരവും ഉൾപ്പെടെ വാങ്ങിച്ചു. 62,000രൂപ കൊണ്ടു സ്വർണാഭരണങ്ങൾ വാങ്ങിയപ്പോൾ, പതിനായിരം രൂപ കൊണ്ടു സഹോദരനായ ഗഫൂറിന് മൊബൈൽഫോണും വാങ്ങിച്ചു നൽകി.
എന്നാൽ സഹോദരൻ തന്റെ ബാഗിൽ വെച്ച പണം എടുത്തുകൊണ്ടുപോയി വാങ്ങിക്കുക ആയിരുന്നുവെന്നാണു ഫർഹാന പൊലീസിനു നൽകിയ മൊഴി. ഇതിന് പുറമെ കൂട്ടുപ്രതിയായ ഷിബിലി ഇരുപതിനായിരം രൂപക്കു എം.ഡി.എം.എയും വാങ്ങിച്ചു. ഈ എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇരുവരും തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ പോയത്. ശേഷം വരുന്ന തുക ഉപയോഗിച്ചു വസ്്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദീഖിൽനിന്നും അഞ്ചുലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.
അതേ സമയം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നു വീണ്ടും കോടതി റിമാൻഡ് ചെയ്തു.തെളിവെടുപ്പ് പുൂർത്തിയായതോടെ ഇന്ന് വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി. അതേ സമയം സംഭവങ്ങളിൽ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാൽ കേസ് കോഴിക്കോട്ടേക്കു മാറ്റുമെന്ന് സൂചന.
തിരൂർ മുത്തൂർ സ്വദേശിയും കോഴിക്കോട്ട് ഹോട്ടൽ വ്യാപാരിയുമായ മേച്ചേരി സിദ്ധീക്കിനെ കോഴിക്കോട്ടെ ഹോട്ടലിൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കെ.കെ ലെനിൻദാസ് രണ്ട് പേരെയും റിമാൻഡ് ചെയ്തു.
അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ഫർഹാനക്കായി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഫർഹാനക്കു വേണ്ടി അഡ്വ. അബ്ദുൽറഷീദ് ഹാജരായി. ഉച്ചക്കാണ് പ്രതികളെ തിരൂർ പൊലീസ് കോടതിയിൽ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്‌ട്രേറ്റ് ചേംബറിൽ കേസ് പരിഗണിച്ചത്. തുടർന്ന് കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ് പ്രതികളേയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി.
അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടിമുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളുൾപ്പടെ പൊലീസ് തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ രീതി പ്രതികൾ പൊലീസിന് മുന്നിൽ വിവരിച്ചിരുന്നു.
അതിനിടെ കേസ് കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്നാണ് സൂചന. കസബ പൊലീസായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക എന്നാണ് അറിയുന്നത്. തിരൂർ പൊലീസിന്റെ അധികാര പരിധിയിൽ നിൽക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികൾക്കായി ഹാജരായിരുന്ന അഡ്വ. ബി.എ ആളൂർ രംഗത്തെത്തിയിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്