- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ്ഹൗസിലേക്ക് നേരിട്ടു പോയി പ്രതിഷേധിക്കുമെന്ന് സിദ്ധർഥിന്റെ പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ രക്ഷപെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോപിച്ചു കുടുംബം. കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം മറുനാടൻ മലയാൡയോടെ പറഞ്ഞു.
സിദ്ധാർഥിന്റെ മരണത്തിൽ ജനരോഷം ശക്തമായിരുന്നപ്പോൾ കുടുംബത്തിന്റെ വാ മൂടി കെട്ടാൻ ഇറക്കിയ പ്രഹസന തന്ത്രമായിരുന്നു സിബിഐ അന്വേഷണം എന്ന ഉത്തരവ്. എന്നാൽ, അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് കത്ത് പോലും പോയിട്ടില്ലെന്ന് ജയപ്രകാശ് പറഞ്ഞു. ഇപ്പോൾ സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുത്തത് തെളിവു നശിപ്പിക്കാനാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ ആരോപണ വിധേയകനായ വിദ്യാർത്ഥിയെ രക്ഷിക്കാൻ എം എം മണി ഇടപെട്ടെന്നും സിദ്ധാർഥിന്റെ പിതാവ് ആരോപിക്കുന്നു.
മുഖ്യമന്ത്രിയാണ് സിബിഐ അന്വേഷിക്കാം എന്ന് ഉറപ്പു നൽകിയത്. എന്നാൽ, ഇപ്പോൾ നിയമോപദേശം പോലും തേടാതെയാണ് വി സി യുടെ നടപടിയെന്നും കേസ് അട്ടിമറിക്കാൻ വി സി കൂട്ട് നിൽക്കുന്നതായും ജയപ്രകാശ് ആരോപിച്ചു. വിഷയത്തിൽ ഗവർണറെ സമീപിക്കും. സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അന്വേഷണം തുടങ്ങിയിട്ടില്ല. ഡൽഹിയിലേക്ക് കത്ത് പോലും പോയിട്ടില്ലെന്ന് ആണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പോകും. ഈ ആഴ്ചയ്ക്കുള്ളിൽ പ്രതിഷേധം നടത്തുമെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പ്രതികരിച്ചു.
കുടുംബത്തിന്റെ വാ മൂടി കെട്ടാൻ സർക്കാർ ഇറക്കിയ തന്ത്രമായിരുന്നു സിബിഐ അന്വേഷണ പ്രഖ്യാപനമെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങൾ നിശബ്ദരായാൽ എല്ലാവരും നിശബ്ധരാകുമെന്ന് അവർക്ക് അറിയാം. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടുള്ള തീരുമാനം ആയിരുന്നു. എല്ലാം ഒന്ന് തണുപ്പിക്കാൻ സർക്കാർ ചെയ്തതാണ്. കുടുംബം പിന്നോട്ട് പോകില്ല. പ്രതിഷേധവുമായി ഏതറ്റം വരെയും പോകുമെന്നും ജയപ്രകാശ് പറഞ്ഞു.
സിദ്ധാർത്ഥൻ മാസങ്ങളായി റാഗിങ്ങിനു ഇരയായി എന്ന് പറയുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന തലവൻ അടക്കം കോളേജിൽ ക്യാമ്പ് ചെയ്യാറുണ്ട്. ഇത്രയും ക്രൂരമായ സംഘടന ഇനി വേണോ. ആന്തരിക അവയവം മാത്രം മുറിവേൽപ്പിക്കുന്ന തരത്തിൽ ട്രെയിനിങ് കിട്ടിയവരാണ് ഉപദ്രവിക്കുന്നത്. ആന്റി റാഗിങ് റിപ്പോർട്ട് വന്നിട്ടും പൊലീസ് അനങ്ങാത്തത് എന്താണ്. സിബിഐ അന്വേഷണം ഇല്ല. തെളിവുകൾ നശിപ്പിക്കപ്പെടുന്നു. ഇനിയും വിട്ടുകൊടുക്കില്ല. കുടുംബത്തിലെ മൂന്ന് പേരും മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ കിടക്കും. വലിയ പ്രതിഷേധം നടത്തുമെന്നും കുടുംബം വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മാർച്ച് ഒൻപതിന് മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം സിദ്ധാർത്ഥന്റെ അച്ഛൻ വ്യക്തമാക്കിയിരുന്നു. എപ്പോൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മകൻ മരിച്ചതല്ല കൊന്നതാണ് എന്ന് പറഞ്ഞു. ആരൊക്കെയോ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്ക് എതിരെ കൊലക്കുറ്റം ചേർക്കണം.
കേസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാൽ മതിയെന്നും ജയപ്രകാശ് പറഞ്ഞിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. തനിക്ക് വിശ്വാസം ഉണ്ടെന്നും മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് സിദ്ധാർഥനെതിരായ ക്രൂര റാഗിങ്ങിലും ആൾക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടി വിസി റദ്ദാകകിയത്. ഇതോടെ ആരോപണ വിധേയർക്കെല്ലാം തുടർപഠനത്തിന് അവസരം ഒരുങ്ങും. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർത്ഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം.
സിദ്ധാർത്ഥനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത പെൺകുട്ടിക്കിതിരെ ഒരു നടപടിയും എടുത്തില്ല. ഈ പെൺകുട്ടിയെ സഹായിച്ച സഹപാഠിയായ പെൺകുട്ടിക്കെതിരേയും നടപടികളൊന്നുമില്ല. ഒരു പെൺകുട്ടിയുടെ മുന്നിൽ വച്ചാണ് സിദ്ധാർത്ഥനെ ക്രൂര മർദ്ദനത്തിന് കുന്നിൽ മുകളിൽ വിധേയമാക്കിയത് എന്നും റിപ്പോർട്ടുണ്ട്. ഈ പെൺകുട്ടിക്കെതിരേയും നടപടിയില്ല. ഇതിനിടെയാണ് 33 പേരെ തിരിച്ചെടുക്കുന്നത്.
അതിനിടെ വിവാദത്തിലായ പെൺകുട്ടികളെ പൂക്കോട് നിന്നും മാറ്റി മറ്റൊരു വെറ്റിനറി കോളേജിൽ പഠനാവസരം നൽകുന്നതിനും ആലോചനയുണ്ട്. ഈ കുട്ടികൾക്ക് ഭരണത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇതോടൊപ്പം സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ചിലരും ഇങ്ങനെ കോളേജ് മാറി പഠനം പൂർത്തിയാക്കി മൃഗ ചികിൽസയ്ക്ക് ഇറങ്ങാനാണ് തയ്യാറെടുക്കുന്നത്. സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ സിബിഐ ഇനിയും എത്തിയിട്ടില്ല. അന്വേഷണം കൈമാറിയ ഉത്തരവ് സിബിഐയ്ക്ക ഇനിയും കൊടുത്തിട്ടില്ലെന്നാണ് സിദ്ധാർത്ഥന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു. സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു.
ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേർക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുൻപേ സർവകലാശാല നൽകിയ ശിക്ഷാ ഇളവ്, നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കും ഗുണകരമാകും. അവർ ജയിലിൽ നിന്നിറങ്ങിയാലും അപ്പീൽ നൽകും. അപ്പോൾ അവരുടെ സസ്പെൻഷനും പിൻവലിക്കും.