- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാവ്‌ലിന്റെ നാട്ടിൽ പിണറായിയുടെ മകൾക്ക് കമ്പനി; 2023ൽ കാനഡയിൽ കമ്പനി തുടങ്ങിയത് ജി സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്ന പേരിൽ; വിദേശത്തെ ബിസിനസ് താൽപ്പര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രത്തെ അറിയിക്കണമെന്ന ചട്ടവും അട്ടിമറിച്ചു; എക്‌സാലോജിക് പൂട്ടിയിട്ടും വീണാ വിജയൻ ഡയറക്ടർ; കാനഡയിലെ 'കച്ചവടത്തിലും' ദുരൂഹത
ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനി. ലാവ്‌ലിൻ കമ്പിയുടെ ആസ്ഥാനമാണ് കാനഡ. ഇവിടെയാണ് വീണയുടെ കമ്പനിയെന്നതാണ് വസ്തുത. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളി പുറത്തു വിടുകയാണ്. കാനഡയിൽ 2023ലാണ് വീണ കമ്പനിയുണ്ടാക്കിയത്. അങ്ങനെ വന്നാൽ എക്‌സാലോജിക് എന്ന കമ്പനി പൂട്ടിയതിന് ശേഷം ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നതാണ് വസ്തുത. രവി പിള്ളയുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്ന വീണ തുടങ്ങിയ ബംഗ്ലൂരുവിലെ എക്‌സാലോജിക് പല വിവാദങ്ങളിൽ കുടുങ്ങി. എല്ലാം ഇപ്പോൾ അന്വേഷണത്തിലാണ്. ഇതിനൊപ്പമാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ മറുനാടൻ പുറത്തു വിടുന്നത്.
വീണാ വിജയന്റെ കാനഡയിലെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും മറുനാടന് കിട്ടി. ദി സ്‌കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്നാണ് കമ്പിനയുടെ പേര്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. 2023ൽ തുടങ്ങിയ കമ്പനി ഇപ്പോഴും ആക്ടീവാണ്. ഒരു ഡയറക്ടർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സിഗ്നൽ ഹിയർ എന്ന ആധികാരികമായ വൈബ് സൈറ്റിൽ ഈ ഡയറക്ടറുടെ വിവരങ്ങളും കിട്ടും. ഇതാണ് വീണാ വിജയനിലേക്ക് വിരൽ ചൂണ്ടുന്നത്. ഈ വിവരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് കമ്പനിയുടെ ഡയറക്ടറെന്ന് വ്യക്തമാണ്.
ലാവ്‌ലിൻ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയിൽ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഈ മറുനാടൻ വാർത്തയോട് എങ്ങനെ മുഖ്യമന്ത്രി പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. മാസപ്പടി വിവാദത്തിനിടെ എക്‌സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. അതിനിടെ മാസപ്പടിയുടെ അന്വേഷണത്തിൽ എക്‌സാലോജിക് കടലാസ് കമ്പനിയാണെന്ന സംശയവും കമ്പനികാര്യ വകുപ്പ് മുമ്പോട്ട് വച്ചു. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവിസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലാണ്. അതിനിടെയാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ ചർച്ചയാകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാകുന്നവരുടെ വിദേശത്തെ ബിസിനസ് ഇടപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. ജോലിയുണ്ടെങ്കിൽ അതും. പിണറായി വിജയൻ ഈ ചട്ടം പാലിച്ചിട്ടുണ്ടോ എന്നത് ആർക്കും അറിയില്ല. മകളുടെ ഭർത്താവും മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിവരങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതുണ്ട്.
ഇതു സംബന്ധിച്ച മറുനാടന്റെ എക്‌സ്‌ക്ലൂസീവ് വീഡിയോ റിപ്പോർട്ട് ചുവടെ
മറുനാടന് മലയാളി ബ്യൂറോ