- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം
ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന മറുനാടൻ വാർത്തയിൽ ഭയന്ന് വിറിച്ച് പിണറായി കുടുംബം. അതിനിടെ മറുനാടൻ വാർത്തയ്ക്ക് പിന്നാലെ കനേഡിയൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറെ അടക്കം മാറ്റി. ഇതോടെ കനേഡിയൻ കമ്പനി ഏറെ സംശയ നിഴലിലാകുകയാണ്.
ലാവ്ലിൻ കമ്പിയുടെ ആസ്ഥാനമാണ് കാനഡ. ഇവിടെയാണ് വീണയുടെ കമ്പനിയെന്നതാണ് വസ്തുത. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളി പുറത്തു വിടത് ഇന്നലെ രാവിലയാണ്. കാനഡയിൽ 2023ലാണ് വീണ കമ്പനിയുണ്ടാക്കിയത്. അങ്ങനെ വന്നാൽ എക്സാലോജിക് എന്ന കമ്പനി പൂട്ടിയതിന് ശേഷം ലാവ്ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നതാണ് വസ്തുത. രവി പിള്ളയുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്ന വീണ തുടങ്ങിയ ബംഗ്ലൂരുവിലെ എക്സാലോജിക് പല വിവാദങ്ങളിൽ കുടുങ്ങി. എല്ലാം ഇപ്പോൾ അന്വേഷണത്തിലാണ്. ഇതിനൊപ്പമാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ മറുനാടൻ പുറത്തു വിട്ടത്. പിന്നാലെയാണ് കമ്പനി വിരവങ്ങളിൽ മാറ്റം വന്നത്.
വീണാ വിജയന്റെ കാനഡയിലെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും മറുനാടന് കിട്ടി. ദി സ്കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്നാണ് കമ്പിനയുടെ പേര്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. 2023ൽ തുടങ്ങിയ കമ്പനി ഇപ്പോഴും ആക്ടീവാണ്. ഒരു ഡയറക്ടർ മാത്രമാണ് ഈ കമ്പനിക്കുള്ളത്. സിഗ്നൽ ഹിയർ എന്ന ആധികാരികമായ വൈബ് സൈറ്റിൽ ഈ ഡയറക്ടറുടെ വിവരങ്ങളും കിട്ടും. ഇതാണ് വീണാ വിജയനിലേക്ക് വിരൽ ചൂണ്ടിയത്. ഈ വിവരങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് കമ്പനിയുടെ ഡയറക്ടറെന്ന് വ്യക്തമാണ്. എന്നാൽ മറുനാടന്റെ ഈ വാർത്തയ്ക്ക് പിന്നാലെ തിരുത്തലുകൾ വന്നു.
കമ്പനി ഡയറക്ടറും മാറി. ദീപക് യശ്വന്ത് സായിബാബയാണ് ഇപ്പോൾ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. കഴിഞ്ഞ ദിവസമാണ് ഈ മാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ നൽകിയതെന്നാണ് സൂചന. അങ്ങനെ വന്നാൽ മറുനാടൻ വാർത്തയെ തുടർന്നാണ് കമ്പനിയുടെ രേഖകളിൽ മാറ്റം വന്നത്. കമ്പനിയുടെ അഡ്രസും ഉടമകളുടെ പേരുമെല്ലാം മാറി. എക്സാലോജിക്കുമായി ബന്ധമുള്ളയാളാണ് കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായി ബാബ. സ്കൈ ഇലവനിലെ ഏക ജീവനക്കാരനും മുമ്പ് എക്സാലോജിക്കിലെ ജീവനക്കാരനായിരുന്നു. കമ്പനിയുടേയും വീണയുടേയും ലിങ്കിഡൻ പ്രൊഫൈലുകളിൽ നേരത്തെ കനേഡിയൻ കമ്പനിയുടെ വിവരമുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോൾ മാറി. കനേഡിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് തന്നെ മാറ്റം ഫെബ്രുവരി 15നുണ്ടായതാണെന്ന് വ്യക്തമാണ്. അതായത് ഇന്നലെ.
വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപെട്ട് തിരുത്തൽ വരുത്തുകയായിരുന്നു. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങൾക്കുള്ളിലാണ് കാനഡയിൽ സ്കൈ 11 കമ്പനി തുടങ്ങിയത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകൾക്കും, സ്ഥാപാനങ്ങൾക്കും കൺസൾട്ടൻസി, ട്രെയിനിങ് സേവനങ്ങൾ നൽകുന്ന കമ്പനി എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്.
സ്കൈ 11 നെ കുറിച്ച് വിവരങ്ങൾ നൽകുന്ന പ്രൊഫഷണൽ വെബ്സൈറ്റുകൾ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നൽകിയത്. എക്സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നൽകിയത് ഫെബ്രുവരി 15ന് എന്ന് സ്ഥിരീകരിക്കുന്നുണ്ട്. അതായത് വീണയ്ക്ക് കാനഡിയിലും കമ്പനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് കമ്പനി വിവരങ്ങളിൽ തിരക്ക് പിടിച്ച് മാറ്റം വരുത്തിയത്.
കൂടാതെ വീണയുടെയും സ്കൈ 11ന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലിൽ നേരത്തെ സ്കൈ 11 കമ്പനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്കൈ 11 കമ്പനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് വീണയുടെ പേരും മാറ്റി. കമ്പനിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും ഒഴിച്ചാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്റെ വിവരങ്ങൾ മാത്രമാണ് നിലവിൽ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എക്സലോജിക്കിനെയാണ് മുൻ കമ്പനിയായി കാണിക്കുന്നത്.
ലാവ്ലിൻ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയിൽ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്ലിന്റെ ആസ്ഥാനമായ കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഈ മറുനാടൻ വാർത്തയോട് എങ്ങനെ മുഖ്യമന്ത്രി പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. മാസപ്പടി വിവാദത്തിനിടെ എക്സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. അതിനിടെ മാസപ്പടിയുടെ അന്വേഷണത്തിൽ എക്സാലോജിക് കടലാസ് കമ്പനിയാണെന്ന സംശയവും കമ്പനികാര്യ വകുപ്പ് മുമ്പോട്ട് വച്ചു. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവിസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിലാണ്. അതിനിടെയാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ ചർച്ചയാകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാകുന്നവരുടെ വിദേശത്തെ ബിസിനസ് ഇടപാടുകൾ കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. ജോലിയുണ്ടെങ്കിൽ അതും. പിണറായി വിജയൻ ഈ ചട്ടം പാലിച്ചിട്ടുണ്ടോ എന്നത് ആർക്കും അറിയില്ല. മകളുടെ ഭർത്താവും മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിവരങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഇതൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ വിവരങ്ങൾ മാറുന്നതും ദുരൂഹമാകുന്നത്. സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ 2023 മാർച്ചിലാണു കമ്പനി സ്ഥാപിച്ചത്. പ്രഫഷനലുകൾക്കും സ്ഥാപനങ്ങൾക്കും പരിശീലനവും കൺസൽറ്റൻസി സേവനവും നൽകുന്ന കമ്പനിയെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. കാനഡയ്ക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്നു.
2014ൽ ബെംഗളൂരുവിൽ ആരംഭിച്ച ഐടി സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ എംഡിയാണ് വീണ. വീണയുടെ അപേക്ഷയിൽ 2022 നവംബറിൽ ഈ കമ്പനിയുടെ പ്രവർത്തനം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് താൽക്കാലികമായി മരവിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെയാണു കാനഡയിൽ കമ്പനി തുടങ്ങിയതെന്നാണു വെബ്സൈറ്റിൽനിന്നു മനസ്സിലായിരുന്നത്. കമ്പനിയുടെ ഏക ഡയറക്ടറായി കാണിച്ചിരിക്കുന്നതു വീണയുടെ പേരാണ്. ഒരു ജീവനക്കാരൻ മാത്രമാണുള്ളതെന്നു കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കാണുന്നു. ഇദ്ദേഹമാകട്ടെ 2017 മുതൽ എക്സാലോജിക് സൊലൂഷൻസിൽ സോഫ്റ്റ്വെയർ ഡവലപ്പറായി ജോലി ചെയ്തയാളാണ്.
മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയ എസ്എൻസി ലാവ്ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ മകൾ കമ്പനി തുടങ്ങിയതിൽ ദുരൂഹത ആരോപിച്ചുള്ള പ്രചാരണമാണു നടക്കുന്നത്. കിഫ്ബിക്കു വേണ്ടി ഇറക്കിയ മസാല ബോണ്ട് കരസ്ഥമാക്കിയത് ലാവ്ലിൻ കമ്പനിയിലെ ഓഹരി പങ്കാളിയായ കനേഡിയൻ കമ്പനിയാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.