- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാചാമുണ്ഡിയാഗം കഴിഞ്ഞപ്പോൾ പുരോഹിതർക്ക് കൊടുക്കാൻ കാശില്ല; വണ്ടി ചെക്ക് ബംഗ്ളൂരുവിൽ കേസായപ്പോൾ രക്ഷയായത് വെള്ളയാണിയിലെ കുടംബം; സ്വർണ പണയം വച്ചത് ബാഗ്ലൂരിലെ പ്രശ്നം തീർക്കാൻ; സ്വർണം കിട്ടാൻ വൈകിയത് കേസായി; എഫ് ഐ ആർ ഇടാൻ തടസ്സം പരാതിക്കാരുടെ നിലപാട്; വിദ്യ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിന്റെ മകൾ; 'തെറ്റിയോട്ടെ ദേവി' രക്ഷപ്പെടുമോ?
തിരുവനന്തപുരം: മന്ത്രവാദ പൂജയിലൂടെ 55 പവൻ തട്ടിച്ചുവെന്ന പരാതിയിൽ പ്രതികൂട്ടിൽ നില്ക്കുന്ന തെറ്റിയോട്ടെ ആൾ ദൈവം വിദ്യ സ്വർണം തട്ടിയെടുത്തതല്ലന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 2019 നവംബർ-ഡിസംബർ മാസങ്ങളിലായി തെറ്റിയോട്ട് മാഹാചാമുണ്ഡി യഞ്ജം സംഘടിപ്പിച്ചിരുന്നു. ബംഗ്ളൂരുവിൽ നിന്നും പുരോഹിതന്മാർ എത്തി നടത്തിയ യഞ്ജത്തിൽ ലക്ഷങ്ങളുടെ കടമാണ് ക്ഷേത്രത്തിന് വന്നു ചേർന്നത്. സുനാമി കൂടി എത്തിയതോടെ സ്പോൺസർമാരായ ഭക്തരിൽ പലരും പിന്നീട് സഹായിച്ചില്ല. ഇതോടെ തെറ്റിയോട്ടെ ആൾ ദൈവം പ്രതിസന്ധിയിലായി. ഒടുവിൽ വണ്ടി ചെക്കു നല്കിയാണ് ബംഗ്ളൂരുവിൽ നിന്നും എത്തിയ യഞ്ജ വിദഗ്ധരെ പറഞ്ഞയച്ചത്.
അവർ ബാംഗ്ളൂരിൽ എത്തിയ ശേഷം 2011 ഓടെ തെറ്റിയോട്ടെ ആൾ ദൈവം വിദ്യയ്ക്ക് എതിരെ കോടതിയിൽ കേസ് ഫയൽ ചെയതു. ഇതോടെ പ്രതിസന്ധിയിലായ വിദ്യയെ സഹായിച്ചത് വെള്ളായാണിയിലെ ഇപ്പോഴത്തെ പരാതിക്കാരായ കുടംബമാണന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചില കുടംബ പ്രശ്നങ്ങൾ കാരണം ക്ഷേത്രത്തില നിത്യ സന്ദർശകരായിരുന്നു വെള്ളയാണിയിലെ വിശ്വംഭരനും കുടംബവും. ഇവർ ബംഗ്ളൂരുവിൽ പുരോഹിതർക്ക് പണം നൽകാൻ ആൾ ദൈവമായ വിദ്യയ്ക്ക് ആഭരണങ്ങൾ എത്തിച്ചു നല്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ലോക്കറിൽ ഇരുന്ന ആഭരണങ്ങളാണ് ആൾ ദൈവത്തിന് കൈമാറിയത്. പറഞ്ഞ സമയത്തിനുള്ളിൽ ആഭരണങ്ങൾ എടുത്തു കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് വെള്ളയാണിയിലെ കുടുംബവും തെറ്റിയോട്ടെ ആൾ ദൈവവും തമ്മിൽ തെറ്റിയത്.
സ്വർണം പണയം വെച്ചപ്പോൾ തന്നെ വെള്ളയാണിയലെ കുടംബത്തിന് അതിൽ നിന്നും ഒരു ലക്ഷം രൂപ നല്കി, കൂടാതെ അവരുടെ കുഞ്ഞിന്റെ ആവിശ്യത്തിന് അഞ്ചര പവൻ മാല എടുത്തു നല്കിയ കാര്യവും പൊലീസ് സ്ഥിരീകരിച്ചു. ആഭരണ കടമായി നല്കിയ ശേഷം പറഞ്ഞ സമയത്തിനുള്ളിൽ മടക്കി നല്കാത്തതിന്റെ പേരിലുള്ള തർക്കമാണ് ഈ പരാതിയെന്ന് നേമം പൊലീസ് വ്യക്തമാക്കി. പറഞ്ഞ സമയത്തിനുള്ളിൽ സ്വർണം എടുത്ത കൊടുക്കാൻ കഴിയാത്തത് ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതു കൊണ്ടാണെന്ന് ആൾ ദൈവത്തിന്റെ പിതാവും ഡിസിസി മെംബറുമായ ടി കെ വിശ്വംഭരൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
പാറശാല കളിയിക്കവിള പ്രദേശത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ് വിശ്വംഭരൻ. എ റ്റി ജോർജ്ജിനെതിരെ പാറശാലയിൽ വിമതനായി മത്സരിച്ചിട്ടുള്ള വിശ്വംഭരൻ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടിയും നേരിട്ടിട്ടുണ്ട്. പിന്നീട് വിശ്വംഭരന്റെ ഭാര്യ ചികിത്സക്കിടെ തന്നെ മരപ്പെട്ടു. ആശുപത്രി ചെലവുകൾ ലക്ഷങ്ങളായെന്നും അതാണ് പറഞ്ഞ വാക്ക് പാലിക്കപ്പെടാതെ പോയതെന്നും ഈ മാസം 21 നകം ശേഷിക്കുന്ന 20 പവനോളം ആഭരണങ്ങൾ ഉടമയെ തിരികെ ഏൽപ്പിക്കുമെന്നും വിശ്വംഭരനും മകൾ വിദ്യയും നേമം പൊലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങൾ എഴുതി വെയ്പ്പിച്ച ശേഷം പരാതിക്കാർക്ക് കേസു വേണ്ടന്ന് പറഞ്ഞതനുസരിച്ചാണ് ഇവരെ വിട്ടയച്ചത്.
തെറ്റിയോട്ടെ ആൾ ദൈവത്തിനെതിരെ വെള്ളയണിയിലെ കുടംബം ഉന്നയിച്ച പരാതി ചുവടെ
തലസ്ഥാനത്ത് ദുർമരണങ്ങളുടെ പേരിൽ മന്ത്രവാദിനിയും സംഘവും ചേർന്ന് 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും തട്ടിയെന്ന വാർത്ത പരന്നത് രണ്ടു ദിവസം മുൻപാണ്.. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ വെള്ളായണിയിലാണ് മന്ത്രവാദത്തിന്റെ മറവിൽ പണവും സ്വർണ്ണവും കവർന്നതായി പരാതി വന്നത്്. ആൾ ദൈവം ചമഞ്ഞെത്തിയവർ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. കുടുംബത്തിൽ മരണങ്ങൾ തുടർക്കഥയായപ്പോഴാണ് ഇവർ മന്ത്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് വീട്ടുകാർ പറയുന്നത്. പല വർഷങ്ങളിലായി കുടുംബത്തിലെ നാലോണം പേരാണ് അകാലത്തിൽ മരണമടഞ്ഞത്. ഇതേ തുടർന്നാണ് ഇവർ മന്ത്രവാദിനിയെ സമീപിച്ചത്.
കുടുംബത്തിലെ ദുർമരണങ്ങളിൽ ഭയന്ന് വെള്ളായണി പുഞ്ചക്കരി കൊടിയിൽ വീട്ടിലെ വിശ്വംഭരനും മക്കളും ഇതേക്കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ഇതേ തുടർന്ന് ഒരു വക്കീൽ പറഞ്ഞത് അനുസരിച്ചാണ് 'തെറ്റിയോട് ദേവി'യെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി വിദ്യയെ ഇവർ കാണുന്നത്. 2021 -ലാണ് സംഭവങ്ങൾ നടക്കുന്നത്. കുടുംബത്തിൽ ദുർമരണങ്ങൾ അടിക്കടി ഉണ്ടാകുന്നത് കുടുംബത്തിലെ ശാപം കൊണ്ട് ആണെന്നും അത് മാറ്റാമെന്നും പറഞ്ഞ് അന്ന് തന്നെ വീട്ടുകാർക്ക് ഒപ്പം ആൾദൈവവും വെള്ളായണിയിൽ എത്തി.
വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ വിദ്യ, ദേവി പൂജയ്ക്ക് വേണ്ടി സ്വർണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയിൽ വെച്ച് പൂജിക്കണമെന്ന് പറഞ്ഞു. അല്ലെങ്കിൽ കുടുംബത്തിൽ ഉടനെ മറ്റൊരു ദുർമരണം കൂടി നടക്കുമെന്നും വിദ്യ പറഞ്ഞു.വിദ്യയോടൊപ്പം നാലംഗ സംഘവും പൂജയ്ക്കായി വീട്ടിലെത്തിയിരുന്നു. മന്ത്രവാദിനി അവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാർ തങ്ങളുടെ കൈവശമുള്ള 55 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും വിദ്യയ്ക്ക് നൽകി. തുടർന്ന് വിദ്യ സ്വർണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയിൽ വെച്ച് പൂട്ടി. മറ്റാരും പൂജാ മുറിയിൽ പ്രവേശിക്കരുതെന്നും താൻ എത്തി അലമാര തുറക്കുമെന്നും അതിന് മുൻപ് ആരെങ്കിലും തുറന്നാൽ അലമാരയ്ക്കുള്ളിൽ കാവൽ ഇരിക്കുന്ന കരിനാഗം കൊത്തുമെന്നും ആൾ ദൈവം വീട്ടുകാരോട് പറഞ്ഞു.
ഇതിന് ശേഷം പല രാത്രികളിൽ വിദ്യയും സംഘവും പൂജയ്ക്കായെന്നും പറഞ്ഞ് വീട്ടിൽ എത്തിയിരുന്നു. മറ്റാർക്കും പ്രവേശനം ഇല്ലാത്തതിനാൽ പൂജ മുറിയിൽ എന്താണ് നടക്കുന്നതെന്ന് വീട്ടുകാർക്കും അറിയില്ലായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും അലമാരയോ അലമാരയുള്ള മുറിയോ തുറക്കാൻ വിദ്യ എത്താതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ, ശാപം തീർന്നില്ലെന്നും മൂന്ന് മാസം കൂടിക്കഴിയണമെന്നുമായിരുന്നു വിദ്യയുടെ മറുപടി. ഒരു വർഷം പിന്നിട്ടപ്പോൾ ഗതികെട്ട് വീട്ടുകാർ തന്നെ അലമാര തുറന്നപ്പോളാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസിലായതായി വീട്ടുകാർ പരാതിപ്പെട്ടത്.
അലമാര തുറന്നപ്പോൾ 55 പവൻ സ്വർണമോ പണമോ ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബം വിദ്യയുമായി ബന്ധപ്പെട്ട് സ്വർണ്ണവും പണവും തിരികെ ചോദിച്ചു. എന്നാൽ, കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാർ ആരോപിക്കുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്