- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറുനാടനെതിരെയുള്ള നീക്കം സർക്കാരിന്റെ നാശത്തിന് വഴിവയ്ക്കും; വിവരമുണ്ടെങ്കിൽ സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണം; ഷാജനെതിരെ നീങ്ങുന്നത് രാഷ്ട്രത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ; ഇത് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; മറുനാടന് ശക്തമായ പിന്തുണയുമായി വത്സൻ തില്ലങ്കേരി
കണ്ണൂർ: മറുനാടൻ മലയാളിക്കെതിരെയുള്ള നീക്കം സർക്കാരിന്റെ നാശത്തിന് വഴിവയ്ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റും വത്സൻ തില്ലങ്കേരി പറഞ്ഞു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാനുള്ള പൊലിസ് നടപടിയെ കുറിച്ചു മറുനാടൻ കണ്ണൂർ ബ്യൂറോ പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തുകയെന്നതാണ് ഇതിൽ നിന്നും വ്യക്തമാണ്. പൊലിസിനെ ഇങ്ങനെ ഉപയോഗിക്കാൻ പാടില്ല. കഴിഞ്ഞ ദിവസം യ്യൂട്യൂബറെ വാതിൽപൊളിച്ചു അകത്തുകടന്നാണ് അറസ്റ്റു ചെയ്ത എന്താണ് പൊലിസ് ഉദ്ദ്യേശമെന്ന് വ്യക്തമല്ല. അയാളുടെ പ്രവൃത്തി എന്തോയാകട്ടെ. വാതിലൊക്കെ ചവുട്ടി പൊളിച്ചു അകത്തുകയറി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
ഇങ്ങനെയൊന്നുമല്ല പൊലിസ് പ്രവർത്തിക്കേണ്ടത്. പൊലിസ് പിടിക്കേണ്ട പലയാളുകളും ഇവിടെ പകൽവെളിച്ചത്തിൽ നടക്കുന്നുണ്ട്. അവരൊയൊന്നും പൊലിസ് കാണുന്നില്ല. എന്തിനാണ് പൊലിസ് ഇങ്ങനയൊക്കെ ചെയ്യുന്നതെന്ന് വ്യക്തമല്ല. മറുനാടൻ മലയാളിയുടെ അവതാരകൻ സുദർശൻ നമ്പൂതിരിയെ അറസ്റ്റു ചെയ്തതും. ഇതിൽ ഒരുകാര്യം വ്യക്തമാണ്. എന്തുസന്ദേശമമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തുകയെന്നതാണ്. നിങ്ങൾ നിർഭയമായി കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നിങ്ങളുടെ സ്ഥിതി അരക്ഷിതമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇതുതെറ്റായ കാര്യമാണ്. സർക്കാർ വിവരമുണ്ടെങ്കിൽ മറുനാടനെതിരെയുള്ള നീക്കത്തിൽ നിന്നും പിന്മാറണം. മുഖ്യമന്ത്രി ഇടപെട്ടു ഈ തീരുമാനം തിരുത്തണമെന്നും വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. നിർഭയമായ പത്രപ്രവർത്തനത്തിനുള്ള അവകാശം ഇവിടെയുണ്ട്. അവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ നിയമനടപടിയാണ് സ്വീകരിക്കേണ്ടത്. അധികാര പ്രമത്തത കാണിക്കുകയല്ല വേണ്ടത്.മാധ്യമപ്രവർത്തകരോട് എന്തിനാണ് പൊലിസ് ഇത്തരമൊരു വാശികാണിക്കുന്നതെന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.
മറുനാടനെതിരെയും ഷാജൻസ്കറിയയെയുമുള്ള ഇപ്പോഴത്തെ നീക്കം കേവലം യാദൃശ്ചികമല്ല. അതുവളരെ ആസൂത്രിതമാണ്. വളരെ കാലമായി പലരും അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ ശ്രമിക്കുന്നത്. മറുനാടൻ മറ്റുമാധ്യമങ്ങൾ വെളിച്ചത്തുകൊണ്ടു വരാൻ അറച്ചു നിന്ന പലകാര്യങ്ങളും നിർഭയമായി ലോകത്തോട്പറഞ്ഞിട്ടുണ്ട്. അതാണ് ഒരുകാര്യം. അഴമിതിക്കെതിരായും അതുപോലെ മറ്റു മാഫിയകൾക്കുമെതിരായി ഉറച്ച നിലപാടെടുത്തിട്ടുള്ളന്നത് രണ്ടാമത്തെ കാര്യം.മൂന്നാമത്. അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. ആനിലപാട് ഞാന്മനസിലാക്കിയിടത്തോളം ഏതെങ്കിലും ഒരു മതത്തിന് എതിരായുള്ളതല്ല. മറിച്ചു നമ്മുടെ രാഷ്ട്രഹിതത്തിനെതിരായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ നയങ്ങൾക്കെതിരെയായിട്ടുള്ളതാണ്. അവരുടെ പ്രവർത്തകനങ്ങൾക്കെതിരയാി അദ്ദേഹം ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
അതുകൊണ്ടു ഈ രാഷ്ട്രത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ഈ മാധ്യമത്തിനെതിരെ നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹത്തിന്റെ തുറന്ന യുദ്ധം കേരളത്തിലെ പിണറായി ഗവർമെന്റിനെതിരെയായിരുന്നു. പിണറായി ഇസത്തിനെതിരെയായിരുന്നു. പിണറായി ഭരണത്തിൽ അവരുടെ അഴിമതിക്കെതിരെ അവർ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങൾക്കെതിരെ ഒരു തുറന്ന യുദ്ധം തന്നെ അദ്ദേഹം നടത്തിക്കൊണ്ടുവരികയായിരുന്നു.ആസമയത്ത് മറ്റുമാധ്യമങ്ങൾ കിട്ടാത്ത വാർത്തകൾ മറുനെടൻ പുറത്തുകൊണ്ടുവന്നി മറുനാടൻ അവരുടെ നേരത്തെ തന്നെ നോട്ടുപുള്ളിയായിരുന്നു. ഒരു ജനപ്രതിനിധി തന്നെ പരസ്യമായി രംഗത്തു വന്നു.
അതിനെ പൂട്ടിക്കു അങ്ങനെ പറയേണ്ട കാര്യമെന്താ, ജനാധിപത്യത്തിന്റെ സൗന്ദര്യമെന്തൊനിങ്ങൾ പറയുന്നു കാര്യത്തിനോട് എനിക്ക് യോജിപ്പില്ലെങ്കിൽ അതുു പറയാനുള നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രാണൻപോലും നൽകാൻ തയ്യാറാണെന്നതാണ്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ആ അന്തസത്തയാണ് ജനാധിപത്യത്തിന്റെ പേരിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഭരണഘടന തൊട്ടു സത്യപ്രതിഞ്ജ ചെയ്തവരുമെല്ലാം ഉൾക്കാെള്ളണ്ടേത്. മറ്റു എതിർശബ്ദങ്ങളെ ഇല്ലാതാക്കുക, എതിർശബ്ദങ്ങളുടെ നാവരിയുക, അതിനെ അടച്ചു പൂട്ടുമെന്ന് പറയുകഭീഷണിപ്പെടത്തുക അതു ജനാധിപത്യ സമൂഹത്തിൽ നല്ലകാര്യമല്ല.മറുനാടനെതിരെയുള്ള ഇറ നീക്കം സത്യത്തെ വിളിച്ചുപറയാനുള്ളആർജ്ജവത്തിനെതിരെയുള്ള നീക്കമായാണ് ഞാൻകാണുന്നത്.
അതൊരു ജനാധിപത്യസമൂഹത്തിൽ നല്ലകാര്യമല്ല അതിനെ എതിർക്കപ്പെടേണ്ട കാര്യമായിട്ടാണ് താൻ കാണുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യമെന്ന് ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. ഫോർത്ത് എസ്റ്റേറ്റ് എന്നൊക്കെ പറയും. ജനാധിപത്യത്തെ നിലനിർത്തുന്നതിൽ മാധ്യമങ്ങൾ വളരെ നിർണായക പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങളിലും സെൻസർഷിപ്പൊക്കെ ഏർപ്പെടുത്തിയത്. ഇതിനെതിരെ വലിയജനരോഷം തന്നെയുണ്ടായി. അതവരുടെ പരാജയത്തിന് തന്നെ കാരണമായി. ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തിരവാസ്ഥ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിന് നേരിട്ടപ്പോൾ വൻഭൂരിപക്ഷം നേടിതിരിച്ചുവരുമെന്ന് തീക്ഷിച്ചിരുന്നുവെങ്കിലും അവർ വലിയ തിരിച്ചടിയാണ് നേരിട്ടത്.മാധ്യമങ്ങൾക്കു നേരെയുള്ള അമിതാധികാര പ്രവണതജനങ്ങൾ ഇഷ്ടപ്പെടാത്തതുംകൊണ്ടുംജനാധിപത്യത്തിന് എതിരാണ് അതെന്നും കൊണ്ടും ഏകാധിപത്യഭരണത്തിനെതിരെ അതിശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. കേരളത്തിൽ കഴിഞ്ഞ കുറെക്കാലമായി മാധ്യമങ്ങൾക്കെതിരെയുള്ള നീക്കം ശക്തമാണ്.മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ നോക്കി.
എന്നാൽ ഇതിനെതിരെ ബഹുജനാഭിപ്രായം ഉയർന്നുവന്നപ്പോൾ പിൻതിരിയേണ്ടിവന്നു. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ അതുപറയാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്ക് നൽകേണ്ടതുണ്ട്. ഗവ. ചെയ്യുന്ന കാര്യങ്ങളിൽ പ്രതിഷേധത്തിന്റെയും വിയോജിപ്പിന്റെയും ശബ്ദമാണ് മാധ്യമങ്ങൾ. കേരളത്തിലൊരു വിഖ്യാത പത്രപ്രവർത്തകൻ ദൈവം തെറ്റു ചെയ്താലും താൻ റിപ്പോർട്ടു ചെയ്യുമെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെപ്പോലും നാടുകടത്തിയ സ്ഥലങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ മുഖ്യമന്ത്രി വിചാരിക്കുന്നത് താൻ ദൈവമാണെന്നാണ് തനിക്കെതിരെ ഒന്നും പറയരുതെന്നാണ് അദ്ദേഹംകരുതുന്നത്. പണ്ടു ബ്രിട്ടീഷുകാർ ചെയ്തതും ഇതുതന്നെയാണ്. ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി എതിരടേണ്ടതുണ്ട്.
കേന്ദ്രസർക്കാർ മാധ്യമങ്ങളെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുവെന്നു ആരോപിക്കുന്നത് ഓരോരുത്തരും അവരവരുടെ ഭാഗം ന്യായീകരിക്കാൻ കേന്ദ്രത്തെ പഴിചാരുകയാണ്. കേന്ദ്രസർക്കാർ ഏതുമാധ്യമത്തിനെയാണ് അത്തരമൊരു നിലപാട് എടുത്തതെന്നു പറയണം.സത്യത്തിൽ കമ്യുണിസ്റ്റുകാർക്കെങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചു പറയാൻ കഴിയുക. കമ്യുണിസ്റ്റുകാരുടെ ഡി. എൻ. എയിൽ മാധ്യമസ്വാതന്ത്ര്യമുണ്ടോ, ജനാധിപത്യമുണ്ടോ, അവർ അധികാരത്തിൽ വന്നയെവിടെയും മാധ്യമ സ്വാതന്ത്ര്യമുണ്ടോ, ജനാധിപത്യമുണ്ടോ, എതിർശബ്ദങ്ങളില്ല, പിന്നെ പൊളിറ്റിക്കൽ ഇസ്ലാം കൊണ്ടു നടക്കുന്നയാളുകൾക്കാണ്. അവർ എവിടെയാണ് മാധ്യമസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗൽദേശിലെയും സ്ഥിതിയെന്താണ്. അവിടെയൊക്കെ മാധ്യമപ്രവർത്തകർ നിരന്തരം വേട്ടയാടുകയാണ്.
മോദിസർക്കാർ ബി.ബി.സിക്കെതിരെ നിലപാടാണ് ഇവർ പറയുന്നത്. ഇരുപതുവർഷങ്ങൾക്കു മുൻപ് നമ്മുടെ രാജ്യത്തു നടന്ന ഒരുസംഭവം നീതിന്യായ വ്യവസ്ഥകൾ ചർച്ച ചെയ്്ത ഒരു സംഭവം ഇവിടെ സുപ്രീം കോടതി പോലും വിധിപറഞ്ഞ കാര്യം നമ്മുടെ രാജ്യത്തെ വിദേശരാജ്യങ്ങളിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ബി.ബി.സി. അതിനെതിരെയാണ് നടപടി സ്വീകരിച്ചത്.വാസ്തവത്തിൽ അന്നു ആവിഷ്കാരസ്വാതന്ത്ര്യത്തെ മോദിസർക്കാർ ഇല്ലാതാക്കുന്നുവെന്നു പറഞ്ഞവർ ഇപ്പോൾ ചെയ്യുന്നതെന്താണ് ഒരുവാർത്തറിപ്പോർട്ടു ചെയ്തതിനാലാണല്ലോ ഏഷ്യാനെറ്റ് റിപ്പോർട്ട്അഖിലയെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നത്. മറുനാടനെപോലുള്ള മാധ്യമങ്ങൾ അടച്ചു പൂട്ടാൻ ശ്രമിക്കുന്നത്. തങ്ങളുടെ ഇംഗിതത്തിനെതിരായി നിൽക്കുന്ന സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കുന്നതിനായി കേന്ദ്രസർക്കാരിനെ ഒരു പരിചയായി സ്വീകരിക്കുകയാണ്. ഏതു സർക്കാരും മാധ്യമങ്ങളുടെ വാമൂടി കെട്ടുന്നതു ശരിയല്ല, അതുകേന്ദ്രസർക്കാരായാലും അംഗീകരിക്കില്ലെന്നുംവത്സൻ തില്ലങ്കേരി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ