- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ വിജയനുമായി ബന്ധമുള്ള വിദേശ കമ്പനിയുടെ വിവരങ്ങൾ തേടാൻ 'റോ'യും
തിരുവനന്തപുരം: എക്സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായുള്ള ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ. സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ആരംഭിച്ചെന്നാണ് ആരോപണം. വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപെട്ട് തിരുത്തൽ വരുത്തിയെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളുടെ പരിശോധന. വിദേശത്ത് വിവര ശേഖരണം നടത്തുന്ന 'റോ'യും അന്വേഷണത്തിൽ പങ്കാളിയാണ്.
ഷോൺ ജോർജാണ് ഈ ആരോപണം സോഷ്യൽ മീഡിയയിൽ എത്തിച്ചത്. സിഎംആർഎൽ- എകസാലോജിക്കിലെ പരാതിക്കാരൻ ഷോൺ ജോർജാണ് ഫേസ്്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. ഇതാ മറ്റൊരു പെൻഷൻ സംരംഭം....എന്തൊരു പെൻഷൻ ആണിത്...? എന്ന അടിക്കുറിപ്പോടെയാണ് ഷോൺ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദാംശങ്ങളിൽ തിരുത്തൽ വന്നത്. ഈ സാഹചര്യത്തിലാണ് ഈ കമ്പനിയുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസി തേടുന്നത്. കാനഡയിൽ 'റോ' ഇതിൽ പരിശോധന തുടങ്ങി. ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമല്ല കാനഡ. കുറ്റവാളികളെ കൈമാറുന്ന നിയമവും കാനഡയുമായി ഇന്ത്യയ്ക്കില്ല. പഞ്ചാബ് വിഘടന വാദ സ്വഭാവമുള്ളത് താവളമാക്കുന്നത് കാനഡയിലാണ്. ഈ സാഹചര്യത്തിലാണ് 'റോ' അതിവേഗം വിവരം പരിശോധിക്കുന്നത്.
കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങൾക്കുള്ളിലാണ് കാനഡയിൽ സ്കൈ 11 കമ്പനി തുടങ്ങിയത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകൾക്കും, സ്ഥാപാനങ്ങൾക്കും കൺസൾട്ടൻസി, ട്രെയിനിങ് സേവനങ്ങൾ നൽകുന്ന കമ്പനി എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. ഇത് മാധ്യമങ്ങളിൽ ചർച്ചയായ ഉടനെ തന്നെയാണ് മാറ്റം ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് ഇതെന്ന് കണ്ടെത്താനാണ് 'റോ'യുടെ ശ്രമം.
വീണാ വിജയന്റെ കാനഡയിലെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും മറുനാടന് കിട്ടിയിരുന്നു. ദി സ്കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. ഇതിൽ മാനേജിങ് ഡയറക്ടർ അടക്കം ഒറ്റ ദിവസം കൊണ്ട് മാറി. എന്നാൽ കമ്പനിയുടെ വിലാസത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഒരു റെസിഡൻഷ്യൽ കോപ്ലക്സിലാണ് ഈ അഡ്രസ്. പൊതു ജനങ്ങളെ പ്രവേശിപ്പിക്കാത്ത അതീവ സുരക്ഷിതമായ റെസിഡൻഷ്യൽ പ്രദേശം. മറുനാടൻ പ്രതിനിധിക്ക് പോലും റിസപ്ഷന് അപ്പുറത്തേക്ക് പോകാനായില്ല. അവിടെ ബിസിനസ് സ്ഥാപനമൊന്നും ഇല്ലെന്നും കാനഡക്കാരായ ആളുകൾ മാത്രമേ ഉള്ളൂവെന്നും മനസ്സിലാക്കാനും കഴിഞ്ഞു. ഇവിടെത്തെ വിലാസം വഴി ആരെങ്കിലും കമ്പനി രജിസ്റ്റർ ചെയ്തിരിക്കാമെന്നതാണ് അവർ നൽകുന്ന സൂചന.
കാനഡയിൽ 159 ഡോളർ ചെലവാക്കിയാൽ ആർക്കും കമ്പനി തുടങ്ങാം. അതിന് നിയമപരമായ പരിരക്ഷയും കിട്ടും. ഇങ്ങനെ നിരവധി പേർ കടലാസ് കമ്പനികൾ തുടങ്ങാറുണ്ട്. ഇത്തരത്തിലൊന്നാകാം ഈ റെസിഡൻഷ്യൽ കോപ്ലക്സിന്റെ അഡ്രസിലുള്ള കമ്പനിയെന്നാണ് മറുനാടനോട് അവിടെയുള്ളവർ പങ്കുവയ്ക്കുന്ന വിവരം. ലാവ്ലിൻ കമ്പിയുടെ ആസ്ഥാനമാണ് കാനഡ. ഇവിടെയാണ് വീണയുമായി ബന്ധമുള്ള കമ്പനിയെന്നതാണ് വസ്തുത. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളി പുറത്തു വിടത് ഇന്നലെ രാവിലയാണ്. കാനഡയിൽ 2023ലാണ് വീണ കമ്പനിയുണ്ടാക്കിയത്. അങ്ങനെ വന്നാൽ എക്സാലോജിക് എന്ന കമ്പനി പൂട്ടിയതിന് ശേഷം ലാവ്ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നതാണ് വസ്തുത. ഇതെല്ലാം 'റോ' അന്വേഷണത്തെ കൂടുതൽ ശ്രദ്ധേയമാക്കും.
സ്കൈ 11 നെ കുറിച്ച് വിവരങ്ങൾ നൽകുന്ന പ്രൊഫഷണൽ വെബ്സൈറ്റുകൾ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടർ വീണ ടി. ആയിരുന്നു. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാമായിരുന്നു. വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നൽകിയത്. എക്സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയതെന്ന തരത്തിലാണ് മാധ്യമ വാർത്ത. ഇതിന്റെ ആധികാരികതയാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.
തിരുത്തലിന് അപേക്ഷ നൽകിയത് ഫെബ്രുവരി 15ന് എന്ന് പുറത്തു വന്ന രേഖകളിൽ വ്യക്തമാണ്. വീണയുടെയും സ്കൈ 11ന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലിൽ നേരത്തെ സ്കൈ 11 കമ്പനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്കൈ 11 കമ്പനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് വീണയുടെ പേരും മാറ്റി. ദീപക് സായിബാബയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലും അപ്രത്യക്ഷമാണ്. ഈ സാഹചര്യത്തിൽ ദീപക് എവിടെയാണുള്ളതെന്നത് അടക്കം കണ്ടെത്താനാണ് 'റോ'യുടെ ശ്രമം.
ഒരു ജീവനക്കാരന്റെ വിവരങ്ങൾ മാത്രമാണ് നിലവിൽ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എക്സലോജിക്കിനെയാണ് മുൻ കമ്പനിയായി കാണിക്കുന്നത്. കൺസൾട്ടൻസി സേവനവും പരിശീലനവും നൽകുന്ന കമ്പനിയാണെന്നാണ് ഔദ്യോഗിക വെബ്സെറ്റിൽ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും സർവ്വീസ് നൽകുന്നുണ്ടെന്നും വിശദീകരിക്കുന്നത്. എക്സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയിൽ ഈ കമ്പനി ആരംഭിച്ചതെന്ന് വ്യക്തമാണ്. ലിങ്ക്ഡ് ഇന്നിൽ നൽകിയിരിക്കുന്ന വിവരത്തിൽ എക്സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിക്കുന്നുണ്ട്.