മലപ്പുറം: തന്റെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി അയൽവാസികൾ കയ്യേറിയതായും ജീവിക്കാൻ കഴിയാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായും വീട്ടിൽ തനിച്ചു താമസിക്കുന്ന പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പ് സ്വദേശിനിയായ യുവതി. പരാതി നൽകിയിട്ടും പൊലീസ് അനങ്ങുന്നില്ല. മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്ന കേരളാ പൊലീസാണ് ഈ യുവതിയുടെ പരാതിയെ കണ്ടില്ലെന്ന് നടിക്കുന്നത്.

ന്യായം തന്റെ ഭാഗത്തായിട്ടും ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും പ്രാദേശിക രാഷ്ട്രിയ നേതാക്കളുടെ പിൻബലത്തിത്തിലും, പണത്തിന്റെ സ്വാധീനത്തിലും പൊലീസിന്റെ ഒത്താശയോടുകൂടി അയൽവാസികളായ നാലുപേരാണ് തന്റെ വീട്ടിലേക്കുള്ള പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതെന്നും അസഭ്യം പറയുന്നതെന്നും വെട്ടത്തൂർ കാപ്പ് സ്വദേശിനി റഷീദ പറയുന്നു.

ഇവർക്കു വളം വെച്ചുനൽകുന്നത് മേലാറ്റൂർ പൊലീസാണെന്നും തന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും നിലവിൽ കേസന്വേഷിക്കുന്ന മേലാറ്റൂർ സി ഐ യിൽ നിന്നും തനിക്കു നീതിലഭിക്കുമെന്നു പ്രതീക്ഷയില്ലെന്നും അവർ പറയുന്നു. പൊലീസ് തന്നെ ഉപദ്രവിക്കുന്നവർക്കു ഒത്താശചെയ്യാകുയാണെന്നും യുവതി ആരോപിച്ചു. ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിച്ചും, വധഭീഷണി മുഴക്കിയും, വളർത്തു മൃഗങ്ങളെ വളരെ മൃഗ്ഗീയമായ രീതിയിൽ കൊന്നുകളഞ്ഞുമാണു തന്നെ അയൽവാസികൾ ബുദ്ധിമുട്ടിക്കുന്നതെന്നും റഷീദ പറയുന്നു.

ഞാനും എന്റെ കുടുംബവും താമസിച്ച് വരുന്ന എന്റെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി തടസപ്പെടുത്തിയാണ് ഇവർ തനിക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. തന്നെ അക്രമിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുകയും അസഭ്യം വിളിച്ചു പറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം അടുത്തിടെ എന്റെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ മൃഗീയമായി കൊല്ലുകവരെ ഇവർ ചെയ്തു.

ഇത് സംബന്ധിച്ച് മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ തെളിവു് കൾ സഹിതം പരാതി നൽകിയതുമാണ്. എന്നാൽ പൊലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ അന്വേഷണങ്ങളോ നടപടികളോ നീതിയോ ഇതുവരേയും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല തികച്ചും അവഹേളനമാണ് ഉണ്ടാകുന്നത്. എന്റെ വീട്ടിലേക്ക് വരുന്ന അതിഥികളെ വഴിയിൽ തടഞ്ഞ് നിർത്തി അസഭൃം പറയുകയും അനാശാസ്യത്തിന് വന്നവരാണോ എന്ന് ചോദിച്ച് അപമാനപ്പെടുത്തി

സദാചാര പൊലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിച്ച് തിരിച്ചയക്കുകയും ചെയ്യുന്നുണ്ട് . ഒരാഴ്‌ച്ച മുൻപ് വരെ എന്റെ വൃദ്ധയായ ഉമ്മയെ പോലും വഴിയിൽ തടഞ്ഞ് നിർത്തി അനാവശ്യം വിളിക്കുകയും ഉമ്മ തിരിച്ചാണ് അനാവശ്യം പറഞ്ഞതെന്നും പറഞ്ഞ് കള്ള പരാതി മേലാറ്റൂർ സ്റ്റേഷനിൽ കൊടുക്കുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വൃദ്ധയായ ഉമ്മയെയും സമൂഹത്തിന് മുൻപിൽ നാണം കെടുത്താനെന്ന ദുരുദ്ധേശത്തോടെ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് .

പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു എന്ന വകുപ്പുകൾ ചുമത്തി എന്നെയും എന്റെ സഹോദരതുല്യനായ ആളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഇവർ ചെയ്തത്്. വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച് ആർ.ഡി.ഒ, മലപ്പുറം എസ്‌പി, എംഎ‍ൽഎ നജീബ് കാന്തപുരം എന്നിവരെ സമീപിച്ചിരുന്നു. തുടർന്ന് ഇവർ അന്യോഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തിട്ടുള്ളതാണ് . എന്നാൽ ഇതിന് മറുപടിയായി മേലാറ്റൂർ സ്റ്റേഷനിൽ നിന്നും ഈ പൊതുവഴിയിൽ അങ്ങിനെ ഒരു പ്രശ്‌നങ്ങൾ നടക്കുന്നില്ല എന്ന തെറ്റായ റിപ്പോർട്ട് നൽകി മേലാധികാരികളെ കബളിപ്പിക്കുയും പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുക്കുകയും എനിക്ക് കിട്ടേണ്ട നീതി നിഷേധിക്കുകയും ചെയ്യുകയാണെന്നും റഷീദ പറയുന്നു.

ഇക്കഴിഞ്ഞ മാർച്ച് 31 നു ഞാൻ പൊതുവഴിയിലൂടെ ഇറങ്ങിയ സമയത്ത് ഈ മേൽ പറഞ്ഞ പ്രതികൾ മൂന്ന് പേരും കൂടി വഴിയിലേക്ക് വരുകയും അസഭ്യം പറയുകയും ആക്രമിക്കാൻ വരുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വീണ്ടും മേലാറ്റൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ പിൻബലത്തിലോ പണത്തിന്റെ സ്വാധീനത്തിലോ എന്നറിയില്ല ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന എനിക്ക് ഒരു സ്ത്രീ എന്ന പരിഗണനപോലും നൽകാതെ നീതിനിഷേധികുയും അവഹേളിച്ച് വിടുകയും ചെയ്ത ഈ അവസരത്തിൽ ആത്മഹത്യയല്ലാതെ എനിക്ക് മുന്നിൽ ഒരു വഴിയുമില്ല യുവതി കരഞ്ഞുകൊണ്ടുപറയുന്നു.