- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയി; മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു; ഇപ്പോള്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിര്‍ത്ത് ജീവന് സ്വയം അവസാനിപ്പിച്ച വിനീത്; നിറയൊഴിച്ച് ജീവനൊടുക്കിയത് ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ; അരീക്കോട്ടെ കമാന്‍ഡോ ക്യാമ്പില്‍ സംഭവിച്ചത് എന്ത്?
മലപ്പുറം: മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ രാത്രിയിലെ ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് വെടി ഉതിര്‍ത്തത്. താടിയുടെ താഴെ ഇടതു ഭാഗത്ത് വെച്ച് ട്രിഗര്‍ വലിക്കുകയായിരുന്നു. വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തു കടന്നു. തലച്ചോറ് ചിന്നി ചിതറി നിലയിലുമാണ്.
താടിക്ക് താഴെ തോക്ക് കുത്തിപിടിച്ചതിന്റെ പാടുകളുണ്ട്. ഭക്ഷണം കഴിച്ച ഉടനെയായിരുന്നു സംഭവമെന്നും പോസ്റ്റമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വയറ്റില്‍ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ഉണ്ട്. സംശയകരമായ പാടുകളോ മറ്റ് അസ്വഭാവികതളോ ശരീരത്തില്‍ ഇല്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍, ഡോ. ലെവീസ് വസീം എന്നിവരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മരണം വെടിയേറ്റാണെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കായിക പരിശീലനത്തില്‍ പരാജയപ്പെട്ടതിലെ ദു:ഖം വിനീതിനുണ്ടായിരുന്നുവെന്നും സംഭവം കൊണ്ടോട്ടി ഡിവൈ.എസ്.പി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011 ല്‍ സര്‍വീസില്‍ വന്ന വ്യക്തിയാണ് വിനീത്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. കായിക പരിശീലനത്തില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. വിനീതിനൊപ്പം മറ്റ് പത്ത് പേരും പരാജയപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷമായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
അതേസമയം വിനീതിന്റേതായി പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശം വലിയ വിവാദങ്ങളിലേക്കാണ് വഴിവെക്കുന്നത്. വിനീത് ക്യാമ്പില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും, ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്.
വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.
നേരത്തെ, ഒരു കമാന്‍ഡോ ജോലി സമ്മര്‍ദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ