- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഴിഞ്ഞം തുറമുഖ നിർമ്മാണം നീണ്ടതിന് പ്രതിദിനം 15 ലക്ഷം രൂപ പിഴ ചോദിച്ച സർക്കാറിനെ വെട്ടിലാക്കി അദാനി; തുറമുഖ വിരുദ്ധ സമരം കാരണം ദിവസം രണ്ട് കോടിയുടെ നഷ്ടമെന്നും ഇത് സർക്കാർ നൽകണമെന്നും മറുവാദം; പൊതജനങ്ങളെ മണ്ടന്മാരാക്കി നടക്കുന്നത് അദാനി- സർക്കാർ ഒത്തുകളിയോ?
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം കരാർ പ്രകാരമുള്ള സമയത്ത്തീർക്കാനായില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം രൂപ പിഴ അടക്കണമെന്ന കരാറിലെ വ്യവസ്ഥ മറികടക്കാൻ വിഴിഞ്ഞത്ത്ഇ പ്പോൾ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തെ കരുവാക്കി അദാനി. സമരം മൂലം ഒരു ദിവസത്തെ നഷ്ടം പലിശയിനത്തിൽ മാത്രം രണ്ടുകോടിയാണെന്നും ഇത്രയുംദിവസം പദ്ധതി നിലച്ചതോടെ നഷ്ടം 30 കോടിയിലേറെയായെന്നും അദാനി സർക്കാരിനെ അറിയിച്ചു. സമരം നീണ്ടു പോവും തോറും നഷ്ടം ഇനിയും വർദ്ധിക്കും. ഇതുവരെ തുറമുഖ നിർമ്മാണത്തിന് 3000 കോടി മുടക്കിയെന്നും സമരം നീണ്ടു പോയാൽ ഈതുക സർക്കാർ തിരികെ നൽകി തുറമുഖം ഏറ്റെടുക്കണമെന്നും അദാനി ആവശ്യപ്പെട്ടു. എന്നാൽ കരാർ പ്രകാരമുള്ള സമയത്തിൽ നാലു വർഷം കഴിഞ്ഞിട്ടും തുറമുഖത്തിന്റെ ആദ്യഘട്ടം പോലും പൂർത്തിയാക്കാനാവാത്ത അദാനി, നഷ്ടപരിഹാരം നൽകാതെ രക്ഷപെടാനുള്ള പുതിയ അടവുമായി രംഗത്തെത്തി എന്നാണ് വിവരം
രണ്ട് പ്രളയങ്ങൾ, രണ്ട് ചുഴലിക്കാറ്റുകൾ, പാറക്ഷാമം, കോവിഡ് എന്നിങ്ങനെ പ്രതിസന്ധികൾ കാരണം കരാർ കാലാവധി നീണ്ടെങ്കിലും 2023 അവസാനം വിഴിഞ്ഞത്ത് കപ്പൽ അടുപ്പിക്കുമെന്നായിരുന്നു സർക്കാരിന് അദാനി ഉറപ്പ്നൽകിയിരുന്നത്. നിർമ്മാണത്തിനാവശ്യമായ 50 ലക്ഷം ടൺ പാറ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്നെത്തിച്ച് നൽകുമെന്ന് സർക്കാറു ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതൊന്നും സമയത്ത്നടക്കില്ലെന്നായതോടെയാണ്സ മരംമറയാക്കിയുള്ള പുതിയ അടവുമായി അദാനിരംഗത്തെത്തിയത്. സമരം തുടരുകയാണെങ്കിൽ മാർച്ചിൽ തുറമുഖം കമ്മിഷൻ ചെയ്യാനാകില്ലെ ന്ന്സർക്കാരിനെ അദാനി അറിയിച്ചിട്ടുണ്ട്.
1460 ദിവസം കൊണ്ട്, 2019 ഡിസംബർ 3ന് തുറമുഖപദ്ധി പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും തുറമുഖനിർമ്മാണത്തിന്റെ പകുതിപോലും തീർക്കാനായിട്ടില്ല. കരാർ പ്രകാരം അനുവദിച്ച 9മാസം അധികകാലാവധി കഴിഞ്ഞ സെപ്റ്റംബറിൽ തീർന്നു. പിന്നീടുള്ള ഓരോദിവസത്തിനും പ്രതിദിനം 12ലക്ഷം രൂപ അദാനി സർക്കാരിന് പിഴയടയ്ക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഈ കടുത്ത നടപടിയിലേക്ക് കടക്കാൻ സർക്കാരിനും താത്പര്യമില്ല. ഇതാണ്ഇപ്പോഴത്തെ സാഹചര്യങ്ങളിൽ സംശയമുണ്ടാക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്ന് റോഡുമാർഗ്ഗം പാറയെത്തിക്കാൻ തടസമായത് കന്യാകുമാരി കളക്ടറുടെ ഉത്തരവായിരുന്നു. ഇതോടെ കൂടുതൽ ബാർജുകൾ എത്തിച്ച് കടൽ, കര വഴിക്ക് പുലിമുട്ടു നിർമ്മാണം വേഗത്തിലാക്കുമെന്ന് അദാനി ഉറപ്പുനൽകിയിരുന്നതാണ്. 2024വരെ സാവകാശം കിട്ടണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണലിലും അദാനി ആവശ്യപ്പെട്ടിരുന്നു. 2015ഡിസംബറിലാണ് പണിതുടങ്ങിയത്. തുറമുഖത്തിന്റെആദ്യഘട്ടംപൂർത്തിയാക്കാൻ ഇനിയുംകൂടുതൽസാവകാശംഅദാനിതേടിയേക്കുമെന്നാണ്വിവരം.
പോർട്ട് ഓഫീസ്, വൈദ്യുതി സബ്‌സ്റ്റേഷൻ, വർക്ക്‌ഷോപ്പ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. പുലിമുട്ട്,കപ്പൽ അടുക്കേണ്ട ബെർത്തുകൾ, ബ്രോക്ക് വാട്ടർ, അപ്രോച്ച് റോഡ്, വെയർ ഹൗസ് എന്നിവയുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ട്. മൂന്ന് കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറിൽ 1200 മീറ്റർ മാത്രമാണ് പൂർത്തിയായത്. 400 മീറ്റർ നീളമുള്ള ആദ്യ ബെർത്തിന്റെ നിർമ്മാണംപൂർത്തിയാകാന്മാസങ്ങളെടുക്കും.പത്തരലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റ് നിർമ്മാണത്തിനുള്ള സമയമാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ നഷ്ടമായതെന്നാണ്ആദാനിപറയുന്നത്.അദാനിയുടെതാളത്തിനൊത്ത്തുള്ളുകയാണ്സർക്കാർ.തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം വലിയതോതിലുള്ള ബാദ്ധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും ഇക്കാര്യങ്ങൾ അദാനി ആർബിട്രേഷനിൽ ചൂണ്ടിക്കാട്ടി അനുകൂലവിധി സമ്പാദിച്ചാൽ സംസ്ഥാനത്തിന് താങ്ങാനാകില്ലെന്നുമാണ്തുറമുഖമന്ത്രിഅഹമ്മദ് ദേവർകോവിൽപറയുന്നത്.
റോഡ്-റെയിൽ കണക്ടിവിറ്റിയൊരുക്കാനും അതിർത്തിമതിൽ നിർമ്മിക്കാനും പാറലഭ്യത ഉറപ്പാക്കാനും സർക്കാരിന് കഴിഞ്ഞില്ലെന്ന് അദാനിയുടെ കുറ്റപ്പെടുത്തൽ. ക്വാറി അനുവദിക്കുന്നതിൽ കാലതാമസവും പാറ പൊട്ടിച്ചെടുക്കാൻ നിയമതടസവുമുണ്ടായി.അദാനി പലകാരണങ്ങൾ പറഞ്ഞ് സമയം നീട്ടുകയാണ്. പാറ കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോൾ സർക്കാർ ഇടപെട്ട് തമിഴ്‌നാട്ടിൽ നിന്ന് പാറയെത്തിച്ചിരുന്നു.3100മീറ്റർ പുലിമുട്ടുണ്ടാക്കാൻ 70ലക്ഷം ടൺ പാറ വേണം. കേരളത്തിൽ ലഭ്യമല്ല. തൂത്തുക്കുടി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെത്തിച്ചാണ് പുലിമുട്ട് പണിതുടങ്ങിയത്.
ഓഖി, ഠൗട്ടേ ചുഴലിക്കാറ്റുകൾ വില്ലനായി. 900മീറ്റർ പുലിമുട്ട് നിർമ്മിച്ചതിൽ 175മീറ്റർ ഒഴുകിപ്പോയി. ബണ്ട് റോഡ് തകർന്ന് 100ടൺ പാറ കടലിൽ പതിച്ചു.അതിശക്തമായ കടൽക്ഷോഭത്തിൽ 60മീറ്റർ പുലിമുട്ട് തകർന്നു. അടിത്തട്ടിൽ 120മീറ്റർ വീതിയിൽ അടുക്കിയിരുന്ന പാറക്കല്ലുകൾ കടലിൽ ഒലിച്ചുപോയി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്