- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - News
 - /
 - EXPATRIATE
 
യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായി; കാണാതായത് ഹൈദരാബാദ് സ്വദേശിയെ
ഷിക്കാഗോ: അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്നുള്ള രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ആണ് ഷിക്കാഗോയില്‍ നിന്നും കാണാതായത്. രൂപേഷിനെ കുറിച്ച് ഒരാഴ്ചയായിട്ടും യാതൊരു വിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട്. വിസ്കോണ്‍സിനിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷിനെ കുറിച്ച് മെയ് രണ്ടു മുതല്‍ യാതൊരു വിവരവുമില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
വിശദവിവരത്തിനായി പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. രൂപേഷിനെ കണ്ടെത്തുകയാണെങ്കില്‍ പൊലീസില്‍ വിവരം നല്‍കണമെന്ന് ഷിക്കാഗോ പൊലീസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. എന്‍ ഷെരിഡന്‍ റോഡിലെ 4300 ബ്ലോക്കില്‍ നിന്നാണ് ഇയാളെ കാണാതായതെന്നാണ് വിവരം.
Next Story




