- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ ലോകകപ്പ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മരിച്ചത് 400-500 പേർ; ആദ്യമായി അപകട മരണ കണക്ക് സ്ഥീരീകരിച്ച് ഖത്തർ; മരിച്ചവരിൽ 40 ഓളം പേർ കുടിയേറ്റ തൊഴിലാളികൾ
ദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 400-500 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തർ. ഇതാദ്യമായാണ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാൻ ഖത്തർ തയാറാവുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോൾ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ഖത്തർ ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സൻ അൽ തവാദിയാണ് തൊഴിലാളികളുടെ മരണസംഖ്യ സ്ഥിരീകരിച്ചത്. സത്യസന്ധമായി പറഞ്ഞാൽ ലോകകപ്പിനായുള്ള സ്റ്റേഡിയം, മെട്രോ റെയിൽ, മറ്റ് അടിസ്ഥാന സൗകര്യം വികസനം എന്നീ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്നാണ് താങ്കൾ കരുതുന്നതെന്ന് പിയേഴ്‌സ് മോർഗൻ ചോദിച്ചപ്പോഴാണ് അൽ തവാദി 400നും 500നും ഇടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകാമെന്നും എന്നാൽ കൃത്യമായ കണക്കുകൾ തന്റെ കൈയിലില്ലെന്നും വ്യക്തമാക്കിയത്.
No, that's not what he said. This is what he said: https://t.co/106pH5vLSw pic.twitter.com/3wmLxcaxJ5
- Piers Morgan (@piersmorgan) November 29, 2022
ലോകകപ്പിനോട് അനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ മരിക്കുന്നതും അവരോടുള്ള മനുഷ്യത്വരഹതിമായ സമീപനങ്ങളും പാശ്ചാത്യലോകത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2014 മുതൽ 2021വരെയുള്ള കാലയളവിൽ സ്റ്റേഡിയം നിർമ്മാണം, മെട്രോ റെയിൽ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്ത 40 കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്നാണ് ഇതുവരെ ഖത്തർ അംഗീകരിച്ച കണക്ക്.
ഇതിൽ തൊഴിൽ സ്ഥലത്തെ അപകടങ്ങളിൽ മൂന്ന് പേരും ഹൃദയാഘാതം പോലുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ 37പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ അൽ തവാദി അഭിമുഖത്തിൽ പറയുന്നത് സ്റ്റേഡിയം നിർമ്മാണ പ്രവർത്തനത്തിനിടെ മാത്രം 400-500 പേർ മരിച്ചുവെന്നാണ്. ഒരു മരണമായാലും അതിൽ കൂടുതൽ മരണമായാലും അത് മരണമാണെന്നും തവാദി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 2010ലാണ് ലോകകപ്പ് ആതിഥേയത്വം ഫിഫ ഖത്തറിന് അനുവദിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ