- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വീട്ടിൽ താമസിച്ചിരുന്നത് അഞ്ച് മലയാളികൾ; അർദ്ധ രാത്രിയിലെ ആക്രമണ ബഹളം കേട്ട് രണ്ടു പേർ രക്ഷപ്പെട്ടത് അടുത്തുള്ള കടയ്ക്കുള്ളിൽ കയറി; നടന്നത് ക്രൂര കൊലപാതകം; സാക്ഷിമൊഴികൾ നിർണ്ണായകമായപ്പോൾ അതിവേഗ അറസ്റ്റും; ലണ്ടനിൽ മലയാളി യുവാവിന്റേത് വാക്കു തർക്കത്തിൽ തുടങ്ങിയ കൊല; അറസ്റ്റിലായത് വിദ്യാർത്ഥി വിസയിലെത്തിയ മലയാളി
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവിന്റെ കുത്തേറ്റു മരണത്തിൽ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം. പെക്കാമിലെ കോൾമാൻ വേ ജംക്ഷനു സമീപമുള്ള സതാംപ്റ്റൺ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്‌ളാറ്റിലാണ് ഇവർ ഇരുവരും മറ്റു രണ്ടു മലയാളി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാൾ വിദ്യാർത്ഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
യുകെ മലയാളികളെ ഞെട്ടിച്ച കൊലപാതകമായിരുന്നു കെറ്ററിംഗിലെ അഞ്ജുവിന്റെയും രണ്ടു മക്കളുടെയും മരണം. ആ സംഭവം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടവേ ഇപ്പോഴിതാ, ഒരു കൊലപാതകം കൂടി മലയാളി സമൂഹത്തിനിടയിൽ നടന്നിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. സതാംപ്ടൺ വേയിലുള്ള ഒരു വീടിനുള്ളിൽ തുടങ്ങിയ തർക്കമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്.
വീടിനുള്ളിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. അർധരാത്രി ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് താമസക്കാർ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അടുത്തുള്ള കടയ്ക്കുള്ളിൽ കയറി ആക്രമണത്തിൽ നിന്ന് രക്ഷ തേടുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസുകാരും മെഡിക്കൽ സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും അരവിന്ദിന്റെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും മലയാളികളാണെന്നാണ് സൂചന. കൊലപാതകത്തിന് ഇരയായ അരവിന്ദ് ഒരു കടയിൽ ജോലി ചെയ്യുന്നയാളാണെന്നും വിവരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ