- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ പൗരന്മാർക്ക് ഇനി ഇന്ത്യയിലെത്താൻ ആയുഷ് വിസയും; പരമ്പരാഗത ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്നവർക്ക് ഇനി ആയുഷ് വിസയിൽ വേഗമെത്താം; ഇന്ത്യ ആവിഷ്‌കരിച്ച പുതിയ വിസയെക്കുറിച്ച് കൂടുതൽ അറിയാം
ന്യൂഡൽഹി: ഇന്ത്യൻ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന പുതിയ ഒരു പദ്ധതി കേന്ദ്ര സർക്കാർ അവിഷ്‌കരിച്ചിരിക്കുന്നു. ആയുഷ് വിസ എന്ന പുതിയൊരു വിസ കൂടി ഇനി മുതൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ലഭ്യമാകും. ഇന്ത്യൻ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗർന്മാർക്ക് ഉള്ളതാണ് ഈ വിസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യൻ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താൻ ഇതുവഴി വിദേശികൾക്ക് സൗകര്യമൊരുങ്ങും.
രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും. വിസ മാന്വലിലേക്ക് ''ആയുഷ് വിസ'' എന്ന ഒരു പുതിയ വിഭാഗം കൂടി ചേത്തുകൊണ്ട് ആയുഷ്, തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ പറഞ്ഞത് ഈ പുതിയ മാറ്റം വഴി ഇന്ത്യൻ പാരമ്പര്യ ചികിത്സാരീതികൾക്ക് ആഗോളാടിസ്ഥാനത്തിൽ തന്നെ പ്രചാരം സിദ്ദിഖും എന്നാണ്. മാത്രമല്ല, ചികിത്സ സംബന്ധിച്ച് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടാകും.
ഇന്ത്യൻ പാരമ്പര്യ ചികിത്സയെ ആഗോളാടിസ്ഥാനത്തിൽ പ്രചരിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിലേക്ക് ഒരു അടികൂടി മുന്നോട്ട് വച്ചിരിക്കുകയാണെന്നും സോണോവാൾ പറഞ്ഞു. ആയുഷ് വിസ എന്ന പുതിയൊരു വിസ വിഭാവം സത്യമാക്കിയതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യ വൈദ്യ ശാസ്ത്രയ്ക്ക് പ്രചാരം നൽകുകയും ആ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആവിഷ്‌കരിച്ച ഈ പുതിയ വിസ കേരളത്തിന് ഏറെ പ്രയോജനകരമായേക്കാം. ഇപ്പോൾ തന്നെ ഏറെ പ്രശസ്തിയാർജ്ജിച്ച കേരളആയുർവേദ ചികിത്സാ മേഖലയിൽ ഇതുവഴി ഒരു പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
മറുനാടന് ഡെസ്ക്