ന്യൂഡൽഹി: വിദേശ മലയാളികൾക്ക് നാട്ടിലുള്ള പണമിടപാടുകൾ കൂടുതൽ ആയാസരഹിതമായി ചെയ്യുവാനുള്ള സൗകര്യം വരുന്നു. നാട്ടിലെ ബില്ലുകൾ അടക്കുക, സ്‌കൂൾ ഫീസ് കെട്ടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി മുതൽ വിദേശ ഇന്ത്യാക്കാർക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി ചെയ്യാൻ കഴിയുമെന്ന് റിസർവ് ബാങ്കിന്റെ സർക്കുലറിൽ പറയുന്നു.

സ്റ്റാൻഡേർഡൈസ് ചെയ്ത ബില്ലുകൾ അടയ്ക്കുന്ന ഇന്റർ ഓപ്പറബിൾ പ്ലാറ്റ്ഫോമാണാ ഭാരത് ബിൽ പേയ് സിസ്റ്റം. 20,000 സേവന ദാതാക്കാൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് മാത്രമല്ല പ്രതിമാസം 8 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ഇതിലൂടെ നടക്കുന്നത്.

ഇപ്പോൾ റുപ്പീ ഡ്രോയിങ് അറേഞ്ച്മെന്റി (ആർ ഡി എ) നു കീഴിൽ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെ സേവനദാതാക്കളുടെ കെ വൈ സി നൽകിയിട്ടുള്ള അക്കൗണ്ടുകളീലേക്ക് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി പണമടയ്ക്കാൻ കഴിയും എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനം കഴിഞ്ഞമാസം ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയിരുന്നു. യൂട്ടിലിറ്റി, വിദ്യാഭ്യാസം മറ്റു സേവനങ്ങൾ എന്നിവയ്ക്കുള്ള ചാർജ്ജുകൾ ഇതോടെ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി അടക്കാനാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞു. ഇത് മുതിർന്ന പൗരന്മാർക്ക് ഏറെ ഉ പകാരപ്രദമാണ്

നിലവിൽ നെഫ്റ്റ്, ഐ എം പി എസ് എന്നീ ഇലക്ട്രോണിക് മോഡുകളിൽ കൂടി മാത്രമേ പണമിടപാടുകൾ നടത്തുവാൻ സാധിക്കുമായിരുന്നുള്ളു. ആ സ്ഥിതി വിശേഷമാണ് ഇതോടെ മാറുന്നത്.