- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഇന്ത്യൻ ഗവേഷക വിദ്യാർത്ഥി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ന്യൂഡൽഹി: യു.കെയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി വിദ്യാർത്ഥി ചൈസ്ത കൊച്ചാർ (33) ആണ് അപകടത്തിൽ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. മുൻ നീതി ആയോഗ് ഉദ്യോഗസ്ഥയായിരുന്നു ചൈസ്ത. ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുൻ സിഇഒ. അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
'ചൈസ്ത കൊച്ചാർ നിതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റിൽ എനിക്കൊപ്പം പ്രവർത്തിച്ചിരുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനിൽ സൈക്കിൾസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. അതിസമർഥയും ധൈര്യവതിയും ഊർജസ്വലയുമായിരുന്നു ചൈസ്ത. വളരെ നേരത്തേ യാത്രയായി. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു', അമിതാഭ് കാന്ത് കുറിച്ചു.
മാർച്ച് 19-ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം. അപകടസമയത്ത് ഭർത്താവ് പ്രശാന്ത്, ചൈസ്തയുടെ തൊട്ടുമുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അപടകമുണ്ടായ ഉടനേതന്നെ പ്രശാന്ത് അരികിലെത്തിയെങ്കിലും ചൈസ്ത തൽക്ഷണം മരിച്ചിരുന്നു. ചൈസ്തയുടെ ഭൗതികശരീരം ഏറ്റുവാങ്ങാനെത്തിയ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കൂടിയായ പിതാവ് എസ്. പി. കൊച്ചാർ ലിങ്ഡ്ഇന്നിലൂടെ ചൈസ്തയുടെ ഓർമകൾ പങ്കുവെച്ചു.
ഹരിയാണയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്. ഡൽഹി സർവകാലാശാല, അശോക സർവകലാശാല, പെൻസിൽവാനിയ-ഷിക്കാഗോ സർവകലാശാലകളിലായിരുന്നു ചൈസ്തയുടെ പഠനം.