- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അമേരിക്കയിൽ മലയാളി കുടുംബത്തിൽ അച്ഛനെ മകൻ കുത്തിക്കൊന്നു
ന്യൂജഴ്സി: കാലിഫോർണിയയിൽ മലയാളി കുടുംബത്തിന്റെ കൊലപാതകവാർത്തയുടെ ഞെട്ടൽ മാറും മുമ്പേ ന്യൂജേഴ്സിയിലും മലയാളികൾ ഉൾപ്പെട്ട കൊലപാതകം. വാലന്റീൻസ് ദിനത്തിൽ മകൻ അച്ഛനെ കുത്തിക്കൊന്ന വാർത്തയാണ് യുഎസ് മലയാളികളെ തേടിയെത്തിയത്.
ന്യൂജേഴ്സിയിലെ പരാമസിൽ മലയാളിയായ 61 കാരൻ മാനുവൽ തോമസിനെ മകൻ മെൽവിൻ തോമസ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 32 കാരനായ മെൽവിൻ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. മെൽവിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് മകൻ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.
ബെർഗൻ കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന് ശേഷം പരാമസിലെ 693 ബ്രൂസ് ഡ്രൈവിലെ വസതി പൂർണമായി പൊലീസ് സംരക്ഷണത്തിലാണ്.
മെൽവിൻ തോമസ് അവിവാഹിതനും, തൊഴിൽരഹിതനും ആയിരുന്നെന്നാണ് വിവരം. പൊലീസിൽ കീഴടങ്ങിയ മെൽവിനെ പ്രോസിക്യൂട്ടറുടെ മേജർ ക്രൈംസ് യൂണിറ്റിന് കൈമാറി. കൊലപാതകത്തിന് പുറമേ മൃതേദഹം വികൃതമാക്കൽ, ആയുധം കൈവശം വയ്ക്കൽ കുറ്റങ്ങളും ചുമത്തി.
ബെർഗൻ കൗണ്ടി ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. മാനുവൽ തോമസിന്റെ ഭാര്യ ലിസി(36) 2021 മാർച്ചിൽ അന്തരിച്ചിരുന്നു. ദമ്പതികൾക്ക് മൂന്നുമക്കളാണ്. മെൽവിൻ, ലെവിൻ(31) എന്നീ ആൺമക്കളും, മകൾ ആഷ്ലിയും. കുടുംബത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം,യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത പൂർണമായും ഇനിയും നീങ്ങിയില്ല. ഭാര്യ ആലിസ് പ്രിയങ്കയെ (40) വെടിവെച്ചു കൊലപ്പെടുത്തി ഭർത്താവ് ആനന്ദ് സുജിത് ഹെന്റി(42) ആത്മഹത്യ ചെയ്തതാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ എങ്ങനെയാണ് കൊലപപ്പെടുത്തിയത് എന്ന കാര്യത്തിലാണ് അവ്യക്തത നിലനിൽക്കുന്നത്. കുട്ടികളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. അതിന് പോസ്റ്റുമോർട്ടം റിപ്പോർട്ടു വരുന്നത് വരെ കാക്കേണ്ടി വുരം.
ക്രൂരമായ കൃത്യത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമെന്ന് സാൻ മറ്റെയോ പൊലീസ് പറഞ്ഞു. കുടുംബ വഴക്ക്, സാമ്പത്തിക പ്രതിസന്ധി എന്നീ സാധ്യതകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭാര്യയുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മയും സംശയരോഗമോ ആകാമെന്നാണ് പൊലീസ് നിഗമനം. ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
2016ൽ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും തുടർ നടപടികളിലേക്ക് ദമ്പതികൾ കടന്നിട്ടില്ലെന്നു പൊലീസ് പറയുന്നു. അതിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു