- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസിന് തുടക്കം; എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആദ്യ സർവ്വീസ് നടത്തിയത് ഇന്ന് ഉച്ചയോടെ
ജിദ്ദ: കണ്ണൂരിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ എസ് 799 വിമാനം ജിദ്ദയിൽ എത്തിയത്.172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരിൽ കൂടുതൽ ഉംറ തീർത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ മുക്കാൽ മണിക്കൂർ നേരത്തെയാണ് വിമാനം ലാൻഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരിൽ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സർവീസ് സാധ്യമാകുന്നത്.
അതേസമയം ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്റെ ഭാരം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചു. മസ്‌കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.
ഹാൻഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബർ മുതൽ ഡിസംബർ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയർലൈൻ നേരിട്ട് സർവീസ് നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ